ജി.എച്ച്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 11072-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11072 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 35 |
| റവന്യൂ ജില്ല | kasaragod |
| വിദ്യാഭ്യാസ ജില്ല | kasaragod |
| ഉപജില്ല | kasaragod |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Renjith V |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Anagha G |
| അവസാനം തിരുത്തിയത് | |
| 07-06-2025 | Renjith Koliyadukkam |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
യൂണിഫോം പ്രകാശനം
2024-2027 വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിഫോം 2024 ഓഗസ്റ്റ് 12ന്

പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ പത്മനാഭൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
പ്രിലിമിനറി ക്യാമ്പ്
2024-2027 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് പതിനാലാം തീയതി നടന്നു.

കൈറ്റ് മാസ്റ്റർ ട്രെയിനർ കാദർ മാഷ് ക്ലാസ് കൈകാര്യം ചെയ്തു.

ഹെഡ്മാസ്റ്റർ പത്മനാഭൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസ്
പ്രിലിമിനറി ക്യാമ്പിനോടനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ക്ലാസ് സംഘടിപ്പിച്ചു. വലിയ പങ്കാളിത്തമാണ് ക്ലാസിൽ ഉണ്ടായിരുന്നത്. ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് ധാരണ

ഉണ്ടാക്കുന്നതിന് ഈ ക്ലാസ്സ് ഉപകരിച്ചു.
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025
വിവര വിനിമയ സാങ്കേതികവിദ്യ മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വളർച്ചയും ഇന്റർനെറ്റിന്റെ വ്യാപനവും മനുഷ്യരുടെ സാമൂഹിക വ്യാപാരങ്ങളിൽ ഒരു ഡിജിറ്റൽ ഇടം കൂടി സാധ്യമാക്കിയിരിക്കുന്നു. ഇത്തരം ഡിജിറ്റൽ ഇടങ്ങളിൽ സമർത്ഥമായും ക്രിയാത്മകമായും ഇടപഴകുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മലയാളം കമ്പ്യൂട്ടിംഗ്, റ്റി ടി പി, മീഡിയ ഡോക്യുമെന്റേഷൻ, ഗ്രാഫിക് ഡിസൈനിങ്, ആനിമേഷൻ, പ്രോഗ്രാമിംഗ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ വൈവിധ്യപൂർണ്ണമായ മേഖലകളിലൂടെയാണ് ഓരോ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കടന്നു പോകുന്നത്. റൂട്ടീൻ ക്ലാസുകളിൽ ആർജ്ജിക്കുന്ന അറിവുകൾ വ്യക്തതയോടെ പരിശീലിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് സ്കൂൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഈ അധ്യയന വർഷം മുതൽ ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് രണ്ട് സ്കൂൾ ക്യാമ്പുകളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ആദ്യ ക്യാമ്പ് വേനൽ അവധിയിൽ സംഘടിപ്പിക്കാനാണ് നിർദ്ദേശം ലഭിച്ചത്. മഴ കാരണം ക്യാമ്പ് നിർദ്ദേശിക്കപ്പെട്ട സമയത്ത് പൂർത്തിയാക്കാൻ സാധിക്കാതെ വരികയും ജൂൺ നാലാം തീയതി ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സുബൈദ ടീച്ചർ നിർവഹിച്ചു.

സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, എസ് ആർ ജി കൺവീനർ ദീപ ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഗവൺമെന്റ് ഹൈസ്കൂൾ കൊളത്തൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 35 അംഗങ്ങളും ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒരു കുട്ടിയുമടക്കം 36 കുട്ടികൾ ക്യാമ്പിന്റെ ഭാഗമായി. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മിസ്ട്രസ് പ്രസീന ടീച്ചർ ക്ലാസ്സ് കൈകാര്യം ചെയ്തു.സോഷ്യൽ മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ്, സ്ട്രീമിംഗ് പ്ലാറ്റ്ഫോം തുടങ്ങിയവയുടെ കടന്നുവരവോടെ ശക്തമായ ആശയവിനിമയോപാധിയായി വീഡിയോ ഉള്ളടക്കങ്ങൾ ജനപ്രിയമായ കാലഘട്ടത്തിൽ കുട്ടികൾക്ക് ഇത്തരം രംഗത്ത് പരിശീലനം നൽകുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. റീൽ നിർമ്മാണം, വീഡിയോ നിർമ്മാണം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ തയ്യാറാക്കിയിട്ടുള്ള വിവിധ സെക്ഷനുകൾ ക്യാമ്പിനെ മികച്ചതാക്കി. കൈറ്റ് മിസ്ട്രസ് അനഘ ജി, കൈറ്റ് മാസ്റ്റർ രഞ്ജിത്ത് വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.