ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| 34013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34013 |
| യൂണിറ്റ് നമ്പർ | LK/34013/2018 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | അദ്വൈത് എസ് ദിവാകർ |
| ഡെപ്യൂട്ടി ലീഡർ | ബിസ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൈറ്റ് മാസ്റ്റർ ഷാജി പി ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കൈറ്റ് മിസ്ട്രസ് വിജുപ്രിയ വി എസ് |
| അവസാനം തിരുത്തിയത് | |
| 18-03-2025 | Shajipalliath |

ഡിജിറ്റൽ മാഗസിൻ പ്രകാശനം
ചാരമംഗലം ഗവൺമെൻറ് ഡി വി എച്ച് എസ് എസ് 2023- 26 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻറെ പ്രകാശന കർമ്മം 2025 മാർച്ച് 14ന് ബഹുമാനപ്പെട്ട കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ഗീതാ കാർത്തികേയൻ നിർവഹിച്ചു.പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പഠനോത്സവത്തിൽ വച്ചാണ് ഡിജിറ്റൽ മാഗസിൻ പ്രകാശനം നടന്നത് .ബഹുമാനപ്പെട്ട എച്ച് എം.ശ്രീമതി അനൂപ് രാജ്, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി.നിഷ ,പി ടി എ പ്രസിഡൻ്റ് ശ്രീ. ഗിരി പ്രസാദ് , പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. സന്തോഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു."ഡിജിറ്റൽ പ്ലസ്" എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ മാഗസിൻ സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ അദ്വൈത് എസ് ദിവാകർ , ബിസ . എസ് വിമൽ സാദ് ,മാധവ് സുജിത് , ഹാരിക എന്നിവരുടെ നേതൃത്വത്തിൽ കൈറ്റ് മാസ്റ്റർ ശ്രീ. ഷാജി പി ജെ കൈറ്റ് മിസ്ട്രസ് ശ്രീമതി . വിജുപ്രിയ വി എസ് എന്നിവരുടെ നിർദ്ദേശപ്രകാരമാണ് മാഗസിൻ തയ്യാറാക്കിയത്. ആകെ 66 പേജുകളുള്ള മാഗസിനിൽ സ്കൂൾ ചരിത്രം, ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ, കുട്ടികളുടെ കഥ, കവിത, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് റോബോട്ടിക് ഫെസ്റ്റും മികവുത്സവവും
ഗവ. ഡി വി എച്ച് എസ് എസ്, ചാരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ റോബോട്ടിക് ഫെസ്റ്റും ലിറ്റിൽ കൈറ്റ്സ് മികവുത്സവവും ശ്രീ. എ. ടി ഗിരി പ്രസാദിൻ്റെ അദ്ധ്യക്ഷതയിൽ ശ്രീമതി. നിഷ (എച്ച് എം ഇൻ ചാർജ്ജ്) രാവിലെ 10 ന് ഉദ്ഘാടനം ചെയ്തു. കൈറ്റിൽ നിന്നും ലഭ്യമായ അർഡിനോ കിറ്റ് ഉപയോഗപ്പെടുത്തി എൽ കെ റോബോട്ട്, ആട്ടോമാറ്റിക്ക് ടോൾ ഗേറ്റ്, തീ - വെള്ളപൊക്കം -അന്യവസ്തുൾ - മൃഗങ്ങൾ എന്നിവയുടെ സാന്നിദ്ധ്യമറിയിക്കുന്ന ബസറുകൾ - ഓട്ടോമാറ്റിക് ക്ലോത്ത് ഡ്രയർ, സിഗ്നൽ ലൈറ്റ്, ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ, ഗെയിം സോണിൽ ആട്ടോമാറ്റിക് ഡയസ് , റോബോ ഹെൻ- എ ഐയുടെ പ്രവർത്തനം മനസ്സിലാക്കുവാൻ ഫേസ് തിരിച്ചറിയൽ വിവിധ ആപ്പുകൾ കൂടാതെ വിവിധ അനിമേഷൻ വീഡിയോ, ഷോർട്ട് ഫിലും , വിവിധ പോസ്റ്റർ രചനകൾ എന്നിവയുടെ പ്രദർശനം രാവിലെ 10. മണി മുതൽ 4.3 വരെ കെ ജി മുതൽ ഹൈസ്കൂൾ വിഭാഗ വരെയുള്ള വിദ്യാർത്ഥികൾ,ടീച്ചേഴ്സ് , രക്ഷിതാക്കൾ എന്നിവർ മികച്ച കണ്ട് അഭിപ്രായങ്ങൾ പങ്കുവെച്ചു. അദ്വൈത് എസ് ദിവാകർ, ബാലഗോപാൽ, ഗൗരിജിത്ത്, അനന്തകൃഷ്ണൻ എസ്, പ്രയാഗ് പി , സാന്ദ്ര എസ്, മിത്ര കൃഷ്ണ,അഭിനവ് ചന്ദ്രൻ,മാധവ് സുജിത്ത്, ഹാരിക,വിമൽസാദ് വൈശാഖ് ,ബിസ, ശ്രീമതി. വിജുപ്രിയ (കൈറ്റ് മിസ്ട്രസ്) ശ്രീ ഷാജി പി. ജെ (കൈറ്റ് മാസ്റ്റർ) എന്നിവർ ഈ പ്രദർശനത്തിന് നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ്പ്രവേശന പരീക്ഷ 2023
പുതിയ ബാച്ചിലേക്ക് 59 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും ക്ലാസുതലത്തിൽ നടത്തി. 2023 ജൂൺ 13ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 58 കുട്ടികൾ പങ്കെടുത്തു . ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട 40 സീറ്റിലേക്ക് പ്രവേശനം നടന്നു വരുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2023-26)
2023 -26 ബാച്ചിലെ രക്ഷിതാക്കളുടെ മീറ്റിങ്


ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിങ് 19/07/2023 ബുധനാഴ്ച 4 മണിയ്ക്ക് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.എച്ച് എം ഇൻ ചാർജ് നിഷ ടീച്ചർ മീറ്റിങ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് ശ്രീമതി. വിജു പ്രിയ സ്വാഗതം പറയുകയും കൈറ്റ് മാസ്റ്റർ ശ്രീ.ഷാജി പി.ജെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തന രീതി സ്ലൈഡ്ഷോയിലൂടെ വിശദീകരിക്കുകയും ചെയ്തു. പ്രസ്തുത മീറ്റിങ്ങിൽ 23 - 26 ബാച്ചിലെ കുട്ടികൾക്ക് യൂണിഫോം ഏർപ്പെടുത്താൻ തീരുമാനിച്ചു. തുടർന്ന് ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള രക്ഷിതാക്കളുടെ സംശയങ്ങൾക്ക് LK മാസ്റ്റർ മറുപടി നൽകി. തുടർന്ന് ശ്രീമതി. ജ്യോതിസ് വർഗീസ് നന്ദി പറഞ്ഞു.5 മണിയോടെ മീറ്റിങ് അവസാനിച്ചു
2023 - 26 ബാച്ച് പ്രിലിമിനറി ക്യാമ്പ്
2023 - 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 20 / 7/ 23 വ്യാഴായ്ച നടന്നു. 40 കുട്ടികളും പങ്കെടുത്ത ക്ലാസിൽ ശ്രീ. ബിനോയ് സി ജോസഫ് സാർ ക്ലാസ് നയിച്ചു. കൈറ്റ്സ് മാസ്റ്റർ ശ്രീ ഷാജി പി.ജെ, കൈറ്റ്സ് മിസ്ട്രസ് ശ്രീമതി വിജു പ്രിയ വി. എസ് എന്നിവർ സാറിനെ സഹായിച്ചു. രാവിലെ 9.45 ന് ആരംഭിച്ച ക്ലാസിൽ 8 സെക്ഷനായി ലിറ്റിൽ കൈറ്റ്സിനെ നന്നായി മനസ്സിലാക്കുവാനും പ്രവർത്തന പരിപാടിക്കും ഉദ്യേശ ലക്ഷ്യങ്ങളും മനസ്സിലാക്കുവാനും കഴിഞ്ഞു. കൂടാതെ scratch, mobile app, animation,robotics, എന്നിവയെ സംബന്ധിച്ച് പ്രാഥമിക പാഠങ്ങൾ പരിശീലിക്കുവാനും കുട്ടികൾക്ക് കഴിഞ്ഞു. വൈകിട്ട് 4 ന് നടന്ന അനുമോദന സമ്മേളനം പി.റ്റി . എ പ്രസിഡന്റ് ശ്രീ അക്ബർ പി അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത സമ്മളനത്തിൽ പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചർ, ഹെഡ് മാസ്റ്റർ ഇൻ ചാർജ്ജ് ശ്രീ ഡോമിനിക്ക് സാർ അശംസകളർപ്പിച്ചു. ഏറ്റവും കൂടുതൽ സ്കോർ നേടിയ എ ഐ ഗ്രൂപ്പ് ലീഡർ സമ്മാനം ഏറ്റ് വാങ്ങിയ ചടങ്ങ് സ്വാഗതം ചെയ്തത് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി സാറും,നന്ദിയും പറഞ്ഞത് ലിറ്റിൽ കൈറ്റ്സ് അംഗം അദ്വൈത് എസ് ദിവാകറുമാണ്. അനുമോദന സമ്മേളനം കൃത്യം 4.15 ന് അവസാനിച്ചു.
സ്കൂൾ ഫിലിം ഫെസ്റ്റിവൽ


ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. 9/10/23 ഉച്ചക്ക് 1.30 ന് ആദ്യ പ്രദർശനം നടന്നു. '"ചിൽഡ്രൻസ് ഇൻ ഹെവൻ"'എന്ന ഇറാനിയൻ ചിത്രമായിരുന്നു പ്രദർശിപ്പിച്ചത്. ഒൻപത്, പത്ത് ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ പ്രദർശനത്തിൽ പങ്കെടുത്തു. തുടർന്ന് അടുത്ത ദിവസം റിവ്യൂ റിപ്പോർട്ട് തയ്യാറാക്കിയവരിൽ നിന്ന് നിരജ്ഞന കൃഷ്ണ യു സ്കൂൾ തല വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് - 24
ലിറ്റിൽ കൈറ്റ്സ്'2023 - 26 ബാച്ചിന്റെ ഏകദിന ക്യാമ്പ് 10/10/24 വ്യാഴ്ചാഴ്ച രാവിലെ 10 മണിക്ക് ഹെഡ് മി ട്രസ് ഇൻ ചാർജ്ജ് ശ്രീമതി. നിഷ ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് ശ്രീമതി. വിജുപ്രിയ വി.സ് സ്വാഗതം പറഞ്ഞ ചടങ്ങിൽ , ചേർത്തല സൗത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മാസ്റ്റർ ശ്രീ സെബാസ്റ്റ്യൻ എ വി (റിസോഴ്സ് പേഴ്സൺ ), കൈറ്റ് മാസ്റ്റർ ശ്രീ. ഷാജി പി.ജെ (റിസോഴ്സ് പേഴ്സൺ )എന്നിവർ ഏകദിന ക്യാമ്പിന് ആശംസകൾ അർപ്പിച്ചു. ലിറ്റിൽകൈറ്റ്സിലെ 23-26 ബാച്ചിലെ മുഴുവൻ അംഗങ്ങളും പങ്കടുത്ത ക്ലാസ്സിൽ തുടർന്ന് ശ്രീ ഷാജി പി.ജെ രാവിലെത്തെ സെഷൻ ഓപ്പൺ റ്റൂൺസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള Gif, Video എന്നീ ഫോർമാറ്റിൽ അനിമേഷൻ തയ്യാറക്കുന്ന വിധം പഠിപ്പിച്ചു. ഉച്ച കഴിഞ്ഞ് സ്‌ക്രാച്ച് ത്രീ ഉപയോഗിച്ച് പൂക്കളം നിറക്കുന്ന ഗയിം തയ്യാറാക്കുന്നത് കൈറ്റ് മാസ്റ്റർ ശ്രീ സെബാസ്റ്റ്യൻ എ വി പഠിപ്പിച്ചു. ഉച്ചക്ക് കുട്ടികൾക്ക് ലഞ്ച് ഒരുക്കിയിരുന്നു. എല്ലാ കുട്ടികളും വളരെ താൽപ്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു. സബ്ബ് ജില്ല ക്യാമ്പിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി തുടർപ്രവർത്തനങ്ങൾ നൽകി ക്യാമ്പ് ബാച്ച് ലീഡർ നന്ദി പറഞ്ഞ് കൃത്യം 4.30 സമാപിച്ചു.
ലിറ്റിൽ കൈറ്റ്സ് - ഡിജി ഫിറ്റ് പ്രോഗ്രാം
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ യു പി ക്ലാസിലെ മുപ്പതോളം വിദ്യാർത്ഥികൾക്കായി എല്ലാ മാസവും നടത്തിവരുന്ന കമ്പ്യുട്ടർ പരിശീലപരിപാടി ഈ മാസം 15 ന് നൽകിയത് 2023-26 ബാച്ചിലെ തെരഞ്ഞെടുക്കപ്പെട്ട 9 സ്റ്റുഡെൻ്റ് ആർ പി മാരാണ്. വിദ്യാർത്ഥികൾ തങ്ങൾക്കു ലഭിച്ച അറിവ് മറ്റുളളവർക്ക് പകർന്നു നൽകുന്നു.ലിബറെ ഓഫീസർ റൈറ്റർ ഉപയോഗിച്ച് ടെക്സ്റ്റ് ഫോർമാറ്റിംങ്, മലയാളം ടൈപ്പിംങ് ക്ലാസുകൾ മാസ്റ്റർ അദ്വൈവത് എസ് ദിവാകർ കൈകാര്യം ചെയ്തു.അഭിനവ് ചന്ദ്രൻ,ബിസ റിയാ,മേഖ,പാർത്ഥിപൻ പി,ഗൗരിജിത്ത്,ഇമ്മാനുവേൽ ജോസ്,അജയ് കൃഷ്ണ തുടങ്ങി വിദ്യാർഥികൾ ക്ലാസിൽ സഹായിച്ചു.കൈറ്റ് മാസ്റ്റർ ശ്രീ . ഷാജി പി ജെ.കൈറ്റ് മിസ്ട്രസ് ശ്രീമതി.വിജുപ്രിയ വി എസ് എന്നിവർ ക്ലാസ് മോണിട്ടർ ചെയ്തു.
ലിറ്റിൽകൈറ്റ്സ് ക്യാമ്പ് - പങ്കാളിത്തം
2023 - 26 LK ബാച്ചിൽ നിന്ന് 8 കുട്ടികൾ അനിമേഷൻ / പ്രോഗ്രാമിങ് വിഭാഗങ്ങളിൽ നിന്നായി ഈ വർഷത്തെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു അനന്തകൃഷ്ണൻ പി , മിത്ര കൃഷ്ണ ഏ പി , വൈശാഖ് പി വി , പ്രയാഗ് പി എന്നിവർ പ്രോഗ്രാമിങ് വിഭാഗത്തിലും അദ്വൈത് എസ് ദിവാകർ , ബാലഗോപാൽ എം ബി , ഗൗരിജിത്ത് എം. അജേഷ് , സാന്ദ്ര പി വി എന്നിവർ അനിമേഷൻ വിഭാഗത്തിലും പങ്കെടുത്തു. ചേർത്തല SNM Govt. Boys HSS ൽ വെച്ച് നവംബർ 23, 24 തീയതികളിൽ നടന്ന സബ്ജില്ലാ ക്യാമ്പിൽ നിന്ന് ബാലഗോപാൽ എം ബി ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അർത്തുങ്കൽ GRFTHS ൽ വെച്ച് ഡിസംബർ 27 , 28 തീയതികളിൽ നടന്ന അനിമേഷൻ വിഭാഗം ജില്ലാ ക്യാമ്പിൽ നിന്ന് ബാലഗോപാൽ എം ബി സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടി. 2025 ഫെബ്രുവരി 8, 9 തീയതികളിൽ CFOSS, തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത ബാലഗോപാലിനെ സ്കൂൾ പഠനോത്സവത്തിൽ അനുമോദിച്ചു.








































