എൽ. എം. എസ് എൽ. പി. എസ് അരുമാളൂർ/എന്റെ ഗ്രാമം
അരുമാളൂർ
IMG-20241102-WA0013 തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ അരുമാളൂർ എന്ന മനോഹര ഗ്രാമം
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയുടെ കിഴക്ക് ഭാഗത്തായി അരുമാളൂർ സ്ഥിതി ചെയ്യുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ നിന്നും18 കി.മീ. കിഴക്കായി സ്ഥിതി ചെയ്യുന്നു.അരുമാളൂർ വടക്ക് (18 കി.മീ.) മാറി നെടുമങ്ങാടും കിഴക്ക് (14 കി.മീ) മാറി നെയ്യാറ്റിന്ക്ക രയും സ്ഥിതി ചെയ്യുന്നു.
ചരിത്രം
136 വർഷങ്ങൾക്കു മുമ്പ് മിഷണറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം അരുമാളൂരിനും കണ്ടലയ്ക്കും ഇടയിലാണ് സ്ഥാപിതമായിരുന്നത്. തുടർന്ന് സി എസ് ഐ മൂലക്കോണം സഭയുടെ മുന്നിൽ സ്കൂൾ നിർമ്മിക്കാൻ സ്ഥലം ലഭ്യമാവുകയും നിലവിൽ മൂലക്കോണം സഭയുടെ മുന്നിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുകയും ചെയ്യുന്നു. അരിമാളൂർ എൽ എം എസ് എൽ പി എസ് എന്ന പേരിൽ തന്നെയാണ് ഈ സ്കൂളിൽ ഇപ്പോഴും തുടരുന്നത്.തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ നിയമം ബ്ലോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്ത് ആയ മാർനല്ലൂർ ഗ്രാമപഞ്ചായത്തിലെ മാറനല്ലൂർ വാർഡിലാണ് ഇപ്പോൾ ഈ സ്കൂൾ നിലനിൽക്കുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- നെയ്യാർ ഡാം
- ക്രൈസ്റ്റ് നഗർ സ്കൂൾ, കോളേജ്
- പോസ്റ്റ് ഓഫീസ്
- താലൂക്ക് ഓഫീസ്
ആരാധനാലയങ്ങൾ
- മൂലക്കോണം സി.എസ്.ഐ
- കൂവളശ്ശേരി ശിവൻ ക്ഷേത്രം
- കൂവളശ്ശേരി മഹാദേവൻ ക്ഷേത്രം