അരുമാളൂർ

IMG-20241102-WA0013 തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ അരുമാളൂർ എന്ന മനോഹര ഗ്രാമം

 
Arumaloor

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയുടെ കിഴക്ക് ഭാഗത്തായി അരുമാളൂർ സ്ഥിതി ചെയ്യുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ നിന്നും18 കി.മീ. കിഴക്കായി സ്ഥിതി ചെയ്യുന്നു.അരുമാളൂർ വടക്ക് (18 കി.മീ.) മാറി നെടുമങ്ങാടും കിഴക്ക് (14 കി.മീ) മാറി നെയ്യാറ്റിന്ക്ക രയും സ്ഥിതി ചെയ്യുന്നു.

ചരിത്രം

136 വർഷങ്ങൾക്കു മുമ്പ് മിഷണറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം അരുമാളൂരിനും കണ്ടലയ്ക്കും ഇടയിലാണ് സ്ഥാപിതമായിരുന്നത്. തുടർന്ന് സി എസ് ഐ മൂലക്കോണം സഭയുടെ മുന്നിൽ സ്കൂൾ നിർമ്മിക്കാൻ സ്ഥലം ലഭ്യമാവുകയും നിലവിൽ മൂലക്കോണം സഭയുടെ മുന്നിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുകയും ചെയ്യുന്നു. അരുമാളൂർ എൽ എം എസ് എൽ പി എസ് എന്ന പേരിൽ തന്നെയാണ് ഈ സ്കൂളിൽ ഇപ്പോഴും തുടരുന്നത്.തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ നേമം ബ്ലോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്ത് ആയ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ മാറനല്ലൂർ വാർഡിലാണ് ഇപ്പോൾ ഈ സ്കൂൾ നിലനിൽക്കുന്നത്.സ്വാതന്ത്ര്യ സമരകാലത്ത് നടന്ന ചരിത്രപ്രസിദ്ധമായ കണ്ടല ലഹള നടന്നത് ഈ വിദ്യാലയത്തിന് സമീപത്താണ്.


പ്രധാന പൊതു സ്ഥാപനങ്ങൾ

  • നെയ്യാർ ഡാം
  • ക്രൈസ്റ്റ് നഗർ സ്കൂൾ, കോളേജ്
  • പോസ്റ്റ് ഓഫീസ്
  • താലൂക്ക് ഓഫീസ്

ആരാധനാലയങ്ങൾ

  • മൂലക്കോണം സി.എസ്.ഐ ചർച്ച്
  • കൂവളശ്ശേരി ശിവൻ ക്ഷേത്രം
  • കൂവളശ്ശേരി മഹാദേവൻ ക്ഷേത്രം

ചിത്രശാല

.

ശ്രേദ്ധേയരായ വ്യക്തികൾ

ശ്രീ.മാറാനല്ലൂർ സുധി

മാറനല്ലൂർ വാർഡിലെ മൂലകോണം എന്ന നാട്ടിലെ ഒരു പ്രധാന കവിയാണ് ശ്രീ.മാറനല്ലൂർ സുധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ശ്രീ.സുധാകരൻ.22 ഓളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി എക്സലന്റ് അവാർഡ്,ചാവറ അച്ഛൻ പുരസ്കാരം,ധാർമിക പുരസ്കാരം, പി കുഞ്ഞിരാമൻ നായർ അവാർഡ് എന്നിങ്ങനെ 30 ഓളം പുരസ്കാരങ്ങൾ തേടിയെത്തിയ അതുല്യ പ്രതിഭയാണ് ശ്രീ. മാറനല്ലൂർ സുധി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ