ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 15 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12044 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ് പി സി ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി

കാസർഗോഡ് ജില്ലാ എസ് പി സി യുടെ അ‍ഞ്ച് ദിന ജില്ലാ തലസഹവാസ ക്യാമ്പ് 'ഗുരി 25' തുടക്കം കുറിച്ച് കൊണ്ട് 13/02/2025 വൈകുന്നേരം നാല് മണിക്ക് അഡിഷനൽ എസ് പിയും എസ് പി സി ജില്ലാ നോഡൽ ഓഫീസറുമായ ശ്രീ പി ബാലകൃഷ്ണൻ നായർ പതാക ഉയർത്തി. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസി‍‍ഡന്റ് ശ്രീ ടി കെ രവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി ശ്രീമതി ‍ഡി ശില്പ ക്യാമ്പ് ഉത്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡി വൈ എസ് പി ശ്രീ ബാബു പെരിങ്ങേത്ത്, കിനാനൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ, വാർ‍ഡ് മെമ്പർ ശ്രീമതി പി ധന്യ, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി റീത്ത ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ സി ബിജു , ഡപ്യൂട്ടി ഡയറക്ടർ ഓഫ് എക്സൈസ് ശ്രീ ജോയ് ജോസഫ്, നീലേശ്വരം ഐ പി നിബിൻ ജോയ്, ഗോപീകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് സ്വാഗതവും, സുനിൽ പി വി നന്ദിയും പറഞ്ഞു. എസ് പി സി പ്രൊജക്ട് അഡിഷനൽ നോഡൽ ഓഫീസർ ശ്രീ തമ്പാൻ ടി ക്യാമ്പ് ബ്രീഫിങ്ങ് നടത്തി. ടി ഐ എച്ച് എസ് എസിലെ ശ്രീ ഇല്യാസ് മാഷുടെ ഐസ് ബ്രേക്കിങ്ങ് സെഷനോടെ ക്യാമ്പ് ആരംഭിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നാനൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.‌

എസ് പി സി യൂണിറ്റ്

ചായോത്ത് ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ 2012 മുതലാണ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ടിൻ്റെ ഒരു യൂണിറ്റ് ആരംഭിച്ചത്. എട്ടാം ക്ലാസിലെ 44 കുട്ടികൾക്കാണ് ഈ പ്രോജക്ടിൽ അംഗത്വം ലഭിക്കുന്നത്. 2 വർഷക്കാലമാണ് കേഡറ്റുകൾ പ്രോജക്ടിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടത്.രണ്ടാം വർഷത്തിൻ്റെ അവസാനം പ്രമോഷൻ ടെസ്റ്റ് നടത്തി കുട്ടികൾക്ക് ഗ്രേഡ് നിർണ്ണയിക്കുന്നു.

എസ് പി സി ക്രിസ്തുമസ് ക്യാമ്പ്

വളർന്നു വരുന്ന തലമുറയിൽ ഉത്തരവാദിത്തബോധവും സേവന മനോഭാവവും അച്ചടക്ക ബോധവും ഉണ്ടാക്കുന്നതിനായി കേരള പോലീസും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആവിഷ്കരിച്ച പ്രോജക്ട് ആണിത്. ശ്രീ.പി.വിജയൻ IPS അവർകളാണ് ഇതിൻ്റെ ഉപജ്ഞാതാവ്. കഴിഞ്ഞ 12 വർഷമായി മാതൃക പരമായി പ്രവർത്തിക്കുന്ന ഒരു മികച്ച യൂണിറ്റാണ് നമ്മുടെ സ്റ്റുഡന്റ്പോലീസ് കേഡറ്റ് യൂണിറ്റ്. ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറമേ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിലും നമ്മുടെ യൂണിറ്റ് മുൻപന്തിയിലാണ്.വലുതും ചെറുതുമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 70,000 രൂപയോളം സ്വരൂപിച്ച് വിതരണം ചെയ്യാൻ നേതൃത്വം നൽകാൻ കഴിഞ്ഞിട്ടുണ്ട്.പ്രകൃതിയെ അടുത്തറിഞ്ഞ് കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തുന്ന ഉതകുന്ന രീതിയിൽ, ആറളം വന്യജീവി സങ്കേതത്തിൽ നടത്തിയ പ്രകൃതി പഠന ക്യാമ്പ് ശ്രദ്ധേയമായി. ഒക്ടോബർ 2ന് നടത്തിയ കടലോര ശുചീകരണവും, കോസ്റ്റൽ പോലീസ് സ്റ്റേഷൻ സന്ദർശനവും ഈ വർഷം ഏറ്റെടുത്തു നടത്തിയ പ്രധാന പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണ്.സ്കൂൾ കോമ്പൗണ്ടിന് അകത്ത് മധുര വനം എന്ന പേരിൽ ഫലവൃക്ഷത്തൈകളുംപച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്. സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിങ്ങോട്ടു പരേഡ് മാർച്ച് 30ന് ക്രോഡ ഗംഭീരമായ ചടങ്ങിൽ നടന്നു. മടിക്കൈ കക്കാട്ട് എന്നീ സ്കൂളുകളുടെ പാസിങ്ങോട്ടു പരേഡ് നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. എസ്പിസിയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയും സഹകരണവും പിടിഎയുടെ ഭാഗത്തുനിന്നും സ്കൂൾഅധികൃതരുടെയും.കുട്ടികളുടെയും ഭാഗത്തുനിന്നും കിട്ടുന്നുണ്ട്.എന്നിരുന്നാലും ഫണ്ടിന്റെ ലഭ്യത കുറവ് കേഡറ്റുകൾക്ക് ലഘുഭക്ഷണം നൽകുന്നതിനും മറ്റു പ്രവർത്തനങ്ങൾക്കും പ്രയാസം നേരിടുന്നുണ്ട്.12 വർഷത്തെ പ്രവർത്തന പാരമ്പര്യം ഉണ്ടെങ്കിലും, ഇതുവരെയും സ്വന്തമായ ഒരു കെട്ടിടം എസ്‍ പി സി ക്ക് ഇല്ലാത്തത് ഒരു പരിമിതിയായി കാണുന്നു. ഒരു എസ്പിസി യൂണിറ്റിന് അത്യാവശ്യമായ ഓഫീസ് റൂമും പെൺകുട്ടികൾക്ക് വസ്ത്രം മാറാനുള്ള മുറിയും ഒരു മീറ്റിംഗ് ഹാളും അടങ്ങുന്ന ഒരു കെട്ടിട സമുച്ചയത്തിനുള്ള സാമ്പത്തിക സഹായം ജില്ലാ പഞ്ചായത്ത് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെയും കിട്ടിയിട്ടില്ല.ഈ അധ്യയന വർഷം ലഘു ഭക്ഷണം നൽകാനുള്ള സാമ്പത്തിക സഹായത്തിന് ജില്ലാ പഞ്ചായത്തിനോടും ഗ്രാമപഞ്ചായത്തിനോടും അപേക്ഷിച്ചിട്ടുണ്ട്. അനുകൂലമായ നടപടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. 44 സീനിയർ കേഡറ്റും 44 ജൂനിയർ കേഡറ്റും അടങ്ങുന്ന യൂണിറ്റിന് സിപി ഒ മാരായ പി വി സുനിൽ, സിജിമോൾ എന്നിവരും, Di മാരായ സജിത്ത്, ശ്രീദേവി എന്നിവരും നേതൃത്വം നൽകുന്നു.