ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

Spc യൂണിറ്റ്

ചായോത്ത് ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ 2012 മുതലാണ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ടിൻ്റെ ഒരു യൂണിറ്റ് ആരംഭിച്ചത്. എട്ടാം ക്ലാസിലെ 44 കുട്ടികൾക്കാണ് ഈ പ്രോജക്ടിൽ അംഗത്വം ലഭിക്കുന്നത്. 2 വർഷക്കാലമാണ് കേഡറ്റുകൾ പ്രോജക്ടിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടത്.രണ്ടാം വർഷത്തിൻ്റെ അവസാനം പ്രമോഷൻ ടെസ്റ്റ് നടത്തി കുട്ടികൾക്ക് ഗ്രേഡ് നിർണ്ണയിക്കുന്നു.

എസ് പി സി ക്രിസ്തുമസ് ക്യാമ്പ്

വളർന്നു വരുന്ന തലമുറയിൽ ഉത്തരവാദിത്തബോധവും സേവന മനോഭാവവും അച്ചടക്ക ബോധവും ഉണ്ടാക്കുന്നതിനായി കേരള പോലീസും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആവിഷ്കരിച്ച പ്രോജക്ട് ആണിത്. ശ്രീ.പി.വിജയൻ IPS അവർകളാണ് ഇതിൻ്റെ ഉപജ്ഞാതാവ്. സ്കൂളിൽ പ്രവർത്തനങ്ങൾക്ക് CPOമാരായ ടി വി ജയരാജൻ, രമ്യ ഇ.പി. എന്നിവരും ഷൈലജ എം, ഷിജു പി എന്നീ DIമാരും നേതൃത്വം നൽകിവരുന്നു.