ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42006 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങല്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
23-01-201742006




ആറ്റിങ്ങല്‍ പട്ടണത്തിന്റെ ഏകദേശം മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂള്‍ ആറ്റിങ്ങല്‍. 1912 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ‍ ആറ്റിങ്ങലിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .പട്ടണ മദ്ധ്യത്തിലും വിദ്യാലയം പഴമയുടെ പ്രതാപം പുലര്‍ത്തുന്നുണ്ട്. നൂറ് വര്‍ഷം പഴക്കമുള്ള ഓഫീസ് മന്ദിരവും ക്ലാസ് മുറികളും അവശേഷിക്കുന്ന ചുരുക്കം ചില മുത്തശ്ശിമരങ്ങളും വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുകയും പ്രിയങ്കരമാക്കിതീര്‍ക്കുകയും ചെയ്യുന്നു.|

ചരിത്രം

}}. 2012 -ല്‍ ശതാബ്ദിയുടെ നിറവില്‍‍ എത്താന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ഈ വിദ്യാലയം ആറ്റിങ്ങലിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ തന്നെ ചിറയിന്‍കീഴിന്റെ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു ആറ്റിങ്ങല്‍. തിരുവിതാംകൂറിലെ ആദ്യത്തെ നാല് ഹയര്‍ ഗ്രേഡ് സ്ക്കൂളുകളില്‍ ഒന്നായിരുന്നു ഇത്. ശ്രീ. പി.രാജഗോപാലാചാരി ദിവാനായിരുന്ന കാലത്ത് ചിറയിന്‍കീഴില്‍ ഒരു ഇംഗ്ലീഷ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു.ആറ്റിങ്ങലിലെ ബ്രാഹ്മണ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി ഈ സ്ക്കൂള്‍ ആറ്റിങ്ങലിലേയ്ക്ക് മാറ്റി സ്ഥാപിക്കാന്‍ ദിവാന്‍ ഉത്തരവിട്ടു. കോയിക്കല്‍ കൊട്ടാരത്തിനടുത്താണ് ഇത് ആദ്യം ആരംഭിച്ചത്.ഇംഗ്ളീഷ് പ്രിപ്പറേറ്ററി സ്കൂള്‍ ആയാണ് ഈസ്ഥാപനം ആരംഭിച്ചത്. പിന്നീട് അത് ഇപ്പോഴത്തെ ടൗണ്‍ യു.പി. സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തേയ്ക്ക് മാറ്റി. തുടര്‍ന്ന് 1912- ല്‍ ഗവണ്‍മെന്റ് കിഴക്കേ നാലുമുക്കിന് സമീപം ബ്രാഹ്മണരുടെ ചുടുകാടായിരുന്ന പതിനെട്ടേക്കര്‍ ഭൂമി ഏറ്റെടുത്ത് വിദ്യാലയം അങ്ങോട്ട് മാറ്റുകയും ഹയര്‍ഗ്രേഡായി ഉയര്‍ത്തുകയും ചെയ്തു. ആറ് ക്ലാസ് മുറികളിലായിട്ടാണ് സ്ക്കൂള്‍ ആരംഭിച്ചത്. 1950-ല്‍ ആറ്റിങ്ങല്‍ നിവാസികളുടെ ആവശ്യം മാനിച്ച് പെണ്‍കുട്ടികള്‍ക്കായി ഗേള്‍സ്ഹൈസ്കൂള്‍ മാറ്റി സ്ഥപിക്കപ്പെട്ടു. 1950 മുതല്‍ ഇത് ബോയ്സ്ഹൈസ്ക്കൂള്‍ ആയി മാറി .

ലഭ്യമായ തെളിവുകള്‍ വച്ച് ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ധര്‍മ്മരാജ അയ്യര്‍ ആണ്. ആദ്യത്തെ വിദ്യാര്‍ത്ഥി എ. അനന്തനാരായണ അയ്യര്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യത്തെ സ്ക്കൂള്‍ ഫൈനല്‍ പരീക്ഷ 1914-ല്‍ ആണ് നടന്നത്. സ്ക്കൂള്‍ ഫൈനല്‍ പരീക്ഷ പാസായ ആദ്യബാച്ച് കുട്ടികളുടെ കൂട്ടത്തില്‍ ശ്രീ. വി.ആര്‍. കൃഷ്ണന്‍ , അഡ്വ. ദാമോദരന്‍ , ശ്രീ. കെ. പത്മനാഭപിള്ള എന്നിവര്‍ ഉള്‍പ്പെടുന്നു.
1912-ല്‍ ഈ സ്ക്കൂള്‍ ഡിവിഷണല്‍ അസംബ്ലിയുടെ കീഴില്‍ ആയിരുന്നു. 1913-ല്‍ ടൗണ്‍ വികസന ട്രസ്റ്റ് രൂപീകരിക്കപ്പെട്ടതോടെ സ്ക്കൂള്‍ ഈ കമ്മിറ്റിയുടെ കീഴിലായി.1938-ല്‍ മാതൃഭാഷയില്‍ സ്ക്കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനമായി ഉയര്‍ത്തപ്പെട്ടു. 1941-ല്‍ ESLC സ്ഥാപനമായി ഉയര്‍ന്നു. 1936-വരെ സ്ക്കൂള്‍ 11+1കോഴ്സ് മാതൃകയിലാണ് പ്രവര്‍ത്തിച്ചത്.1964-ല്‍ ആണ് ആദ്യത്തെ SSLC ബാച്ച് രൂപീകരിക്കപ്പെട്ടത്. 1984-ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളായും 1997-ല്‍ ഹയര്‍സെക്കന്ററി സ്കൂളായും ഈ വിദ്യാലയം ഉയര്‍ന്നു. 1936-ല്‍ സ്ക്കൂള്‍ അതിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ചു. തിരുവിതാംകൂറിന്റെ ദിവാനായിരുന്ന സര്‍.സി.പി. രാമസ്വാമി അയ്യരായിരുന്നു മുഖ്യാതിഥി. സ്വാഗതം ആശംസിച്ചത് അഡ്വ.ജി.ദാമോദരന്‍ ആയിരുന്നു.1971-ല്‍ സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി കൊണ്ടാടപ്പെട്ടു.
പണ്ട് ഈ വിദ്യാലയത്തിന് 18 ഏക്കര്‍ ഭൂവിസ്തൃതിയും സ്വന്തം കൃഷി നിലങ്ങളും സ്വന്തമായി നെല്‍കൃഷിയും മറ്റുമുണ്ടായിരുന്നു. ഗവണ്‍മെന്റ് കോളേജിനും മറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും സ്ഥലം കൈമാറിയാണ് വിദ്യാലയം മൂന്ന് ഏക്കറായി ചുരുങ്ങിയത്. കലപ്പ പോലുള്ള പഴയകാല കൃഷി ഉപകരണങ്ങള്‍ പഴയപ്രതാപത്തിന്റെ ചിഹ്നമായി ഇപ്പോഴും സ്കൂളില്‍ അവശേഷിക്കുന്നുണ്ട്.2010-2011 അദ്ധ്യയന വര്‍ഷത്തില്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ മോഡല്‍ ഐ.റ്റി. സ്ക്കൂളായി ഈ സ്ക്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. ഹയര്‍സെക്കന്ററിക്കും വോക്കേഷണല്‍ ഹയര്‍ സെക്കന്ററിക്കും ഹൈസ്ക്കൂളിനും പ്രത്യേകം ലാബ് സൗകര്യങ്ങള്‍ ഉണ്ട്. നൂറ് വര്‍ഷത്തെ പുരാതനത അവകാശപ്പെടാവുന്ന ഒരു ഗ്രന്ഥശാലയുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്മാര്‍ട്ട് റൂം ഉണ്ട്. ഹയര്‍സെക്കന്ററിക്ക് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബും ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ട്.

പഠന രംഗം

}}.പഠന രംഗത്ത് ഈ വിദ്യാലയം മികച്ച നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്.നൂറ് വര്‍ഷത്തെ പാരമ്പര്യം പരിശോധിച്ചാല്‍ നേട്ടങ്ങള്‍ വിരലെണ്ണലില്‍ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരില്‍ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാര്‍, പ്രഗത്ഭ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍,സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ‍ഈ വിദ്യാലയത്തില്‍ ഉണ്ടായിട്ടുണ്ട്. 2001 -ലെ SSLC പരീക്ഷയില്‍ ഈ വിദ്യാലയത്തിലെ ചന്ദ്രശേഖര്‍. ജെ. എന്ന വിദ്യാര്‍ത്ഥി പതിനഞ്ചാം റാങ്ക് നേടി. 2007 ലെ ആദ്യത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലുള്ള SSLC ഫലപ്രഖ്യാപനത്തില്‍ , സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ പിന്നിലാക്കിക്കൊണ്ട് ഈ വിദ്യാലയത്തിലെ അരുണ്‍. ജി.പി. എന്ന വിദ്യാര്‍ത്ഥി 13ല്‍ 13 A+ ഓടെ ഉജ്ജ്വല വിജയം നേടി. തുടര്‍ന്നും ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ഫുള്‍ A+ കള്‍ നേടിയിട്ടുണ്ട്. 2009 ലെ SSLC പരീക്ഷയില്‍ ഈ വിദ്യാലയം 90% വിജയവും 12 ഫുള്‍ A+ ഉം നേടുകയുണ്ടായി. 2010 -SSLC പരീക്ഷയില്‍ ഈ വിദ്യാലയത്തിന് 91% വിജയം ലഭിച്ചു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

ക്ലബ്ബുകള്‍, കണ്‍വീനര്‍മാര്‍, പ്രവര്‍ത്തനങ്ങള്‍

  • എസ്.ആര്‍.ജി. കണ്‍വീനര്‍ - സുനില്‍ കുമാര്‍.റ്റി

ഐ.റ്റി

  • എസ്.ഐ.റ്റി.സി - താഹിറ.എം
  • ജോയിന്റ് എസ്.ഐ.റ്റി.സി.മാര്‍- ബീനാദേവി.എസ്, മിനി.ബി.ഐ
  • 2010-2011 അദ്ധ്യയന വര്‍ഷത്തില്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ ഐ.റ്റി. മോഡല്‍ സ്ക്കൂളായി ഈ സ്ക്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.

[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]

വിദ്യാരംഗം കലാ സാഹിത്യ വേദി

  • ബീനാദേവി. എസ്.

[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ ]]

സയന്‍സ്

  • നിസ്സി,ജെ.എന്‍

[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]

സോഷ്യല്‍ സയന്‍സ്

  • മിനി.ബി,ഐ

[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]

മാത്തമറ്റിക്സ്

  • അജിത,എസ്

[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ മാത്ത്സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ മാത്ത്സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]

ഇംഗ്ളീഷ്

  • സുനില്‍ കുമാര്‍. റ്റി

[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ ഇംഗ്ളീഷ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ ഇംഗ്ളീഷ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]

ഹിന്ദി

  • സിന്ധു. എസ്.

[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ ഹിന്ദി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ ഹിന്ദി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]

എക്കോ ക്ലബ്ബ്

  • ഷീജ കുമാരി

[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ എക്കോക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ എക്കോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]

ഫോറസ്റ്ററി

  • വിജ‍യകുമാരന്‍ നമ്പൂതിരി

[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ ഫോറസ്റ്ററി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ ഫോറസ്റ്ററി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]

ഹെല്‍ത്ത്

  • ശ്രീദേവി.എല്‍

[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ ഹെല്‍ത്ത് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ ഹെല്‍ത്ത്ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]

കായികരംഗം

  • കായികാധ്യാപകന്‍- ചന്ദ്രദേവ്

ബി.എച്ച്.എസിലെ കായികരംഗം പ്രവര്‍ത്തനങ്ങള്‍

കലാരംഗം , കലാപ്രതിഭകള്‍

  • സംഗീതാധ്യാപകന്‍ - പാര്‍ത്ഥസാരഥി. ഡി.
  • ഡ്രോയിംഗ് അദ്ധ്യാപകന്‍ - ഗോപകുമാര്‍

ബി.എച്ച്.എസിലെ കലാരംഗം പ്രവര്‍ത്തനങ്ങള്‍

ആറ്റിങ്ങല്‍. ബി.എഛ്.എസ്സിലെ അദ്ധ്യാപകര്‍| ആറ്റിങ്ങല്‍. ബി.എച്ച്.എസ്സ്.എസ്സിലെ അദ്ധ്യാപകര്‍

മുന്‍ സാരഥികള്‍ ‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍(പട്ടിക പൂര്‍ണ്ണമല്ല.)

ശ്രീ. ധര്‍മ്മ രാജ അയ്യര്‍
ശ്രീ. എം. പി. അപ്പന്‍ ( മഹാകവി)
ശ്രീ. ശങ്കരന്‍ നായര്‍
ശ്രീ. കുഞ്ഞുകൃഷ്ണന്‍
ശ്രീ. ശങ്കരനാരായണ അയ്യര്‍
ശ്രീമതി. പത്മാവതി അമ്മ
ശ്രീ. ഹരിഹരസുബ്ബ അയ്യര്‍
ശ്രീ. മാധവ കുറുപ്പ്
ശ്രീ. ജഗന്നാധന്‍ നായര്‍
ശ്രീമതി. നിസ
ശ്രീ. ഹരിദാസ്
ശ്രീമതി. റോസലിന്‍
ശ്രീ. ഗോപിനാഥന്‍ നായര്‍
ശ്രീ. പുരുഷോത്തമന്‍ പിള്ള
ശ്രീ. റിസ. എം. എം
ശ്രീമതി. സുലേഖ
ശ്രീ. എ. ശ്രീധരന്‍
1998- 2000 ശ്രീമതി. രമാഭായി. എസ്
2000-2001 ശ്രീ. ധനപാലന്‍ ആചാരി. ആര്‍
2001- 03 ശ്രീമതി. വിമലാദേവി. എസ്
2003 - 04 ശ്രീ. പി.കെ. ജയകുമാര്‍
2004-05 ശ്രീമതി. സൈദ. എസ്
2005-06 ശ്രീ. സദാശിവന്‍ നായര്‍. വി.
2006-08 ശ്രീമതി. ബി. ഉഷ
2008-2010 ശ്രീ. സഞ്ജീവന്‍. ജി.
05/2010 -12/2010 ശ്രീ. മുരളീധരന്‍. ആര്‍.
12/2010 -31/2013 ശ്രീ. വിമല്‍ കുമാര്‍. എസ്. 01/04/2013-31/12/2013

ശ്രീ രവീന്ദ്രകുറുപ്പ് 01/01/2014-31/05/2015 ശ്രീ മണികണ്ഠന്‍.റ്റി 01/06/2015 ശ്രീ മുരളീധരന്‍,എസ്}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ (പട്ടിക പൂര്‍ണ്ണമല്ല.)

  • ശ്രീ. വെങ്കിട്ടരമണന്‍ .ഐ.എ.എസ്- റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍
  • ശ്രീ. ശ്രീനിവാസന്‍ .ഐ.എ.എസ് - തിരുവനന്തപുരം ജില്ലാ മുന്‍ കളക്ടര്‍, (ഒഡേപെക് ചെയര്‍മാന്‍)
  • ശ്രീ. അബ്ദുല്‍ സലാം.ഐ.എ.എസ്. - തിരുവനന്തപുരം ജില്ലാ മുന്‍ കളക്ടര്‍,
  • ശ്രീ. മോഹന്‍ദാസ്.ഐ.എ.എസ്. -
  • ശ്രീ. ബാലചന്ദ്രന്‍. - സിവില്‍സര്‍വ്വീസ് ടോപ്പര്‍
  • ശ്രീ. എന്‍.ആര്‍. പിള്ള .ഐ.സി.എസ്.-
  • പ്രൊ. ജി. ശങ്കരപ്പിള്ള - നാടകകൃത്ത്
  • ശ്രീ. സി. സുകുമാര്‍ - ഹാസ്യസാഹിത്യകാരന്‍
  • ശ്രീ. ശിവരാമഅയ്യര്‍ - റയില്‍വേ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍
  • ശ്രീമതി. നബീസാഉമ്മാള്‍ - യൂണിവേഴ്സിറ്റികോളേജ് മുന്‍ പ്രിന്‍സിപ്പല്‍, മുന്‍ എം.എല്‍. എ
  • ഡോ: ജി. വേലായുധന്‍ - ജി.ജി. ഹോസ്പിറ്റല്‍,തിരുവനന്തപുരം
  • ഡോ: എം കൃഷ്മന്‍ നായര്‍ - ലാകോളേജ് മുന്‍ പ്രിന്‍സിപ്പല്‍
  • ഡോ. ബി. എസ്. സുഭാഷ് ചന്ദ്രന്‍ -ഡി.ആര്‍.ഡി.എ. ഹൈദ്രാബാദ്-സീനിയര്‍ അസിസ്റ്റന്റ്.
  • ഡോ. ആര്‍ ഹേലി- അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റ് മുന്‍ ഡയറക്ടര്‍
  • ഡോ. ആര്‍. പ്രസന്നന്‍ - നിയമസഭാ മുന്‍ സെക്രട്ടറി

വഴികാട്ടി (വിക്കി മാപ്പും ഗൂഗിള്‍ മാപ്പും സഹിതം)

വിക്കി മാപ്പ്'

  • ( ലിങ്ക് ഉപയോഗിക്കുക)

<iframe src= "http://wikimapia.org/#lat=8.6960661&lon=76.8209821&z=18&l=0&ifr=1&m=b" width="250" height="250" frameborder="0"></iframe>



ഗൂഗിള്‍ മാപ്പ്

<googlemap version="0.9" lat="8.695451" lon="76.819142" zoom="17" width="450" height="375"> </googlemap>