സെന്റ് മേരീസ് എച്ച്.എസ്സ് എസ്സ് മണർകാട്.

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankar (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് എച്ച്.എസ്സ് എസ്സ് മണർകാട്.
വിലാസം
മണ൪കാട്

കോട്ടയഠ ജില്ല
സ്ഥാപിതം30 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയഠ
വിദ്യാഭ്യാസ ജില്ല കോട്ടയഠ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-2017Jayasankar




മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില് 1949-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഒരു സ്ഥാപനമാണ് മണര്‍കാട് സെന്റ്മേരീസ് ഹൈസ്കൂള്‍ കോട്ടയം ജില്ലയിലെ മണര്‍കാട് പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു.

ചരിത്രം

മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ 1949-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഒരു സ്ഥാപനമാണ് മണര്‍കാട് സെന്റ്മേരീസ് ഹൈസ്കൂള്‍ മണര്‍കാട് സമീപപ്രദേശങ്ങളിലുള്ള കുട്ടികള്‍ പുതുപ്പള്ളി, കോട്ടയം എന്നിവിടങ്ങളില് എത്തി ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടുന്നതിന് നേരിട്ടിരുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്ന് ഉദ്ദ്യേശത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചത്. 1949 മെയ് മുപ്പതാം തീയതി ഇടവക മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ. മിഖായേല്‍ ‍മാര്‍ ദിവന്നാസ്യോസ് തിരുമനസ്സുകൊണ്ട് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. എട്ടാം സ്റ്റാന്റേര്‍ഡ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയിത്തില്‍ രണ്ടു ഡിവിഷനുകളിലായി 85 വിദ്യാര്‍ത്ഥികളും ഹെഡ്മാസ്റ്ററും ഉള്‍പ്പെടെ 4 അദ്ധ്യാപകരും 2 അനദ്ധ്യാപകരും മാത്രമായിരുന്നു പ്രാരംഭത്തിലുണ്ടായിരുന്നത്. ശ്ര. കെ. ജെ. പുന്നന്‍ (ഹെഡ്മാസ്റ്റര്‍), ശ്രീ. ഒ. എം. മാത്തന്‍, ശ്രീ. വി. ജെ പൗലോസ്, ശ്രീ. കെ. ജെ. മാണി(അദ്ധ്യാപകര്‍) കെ. വി. മാത്യു, കെ. വി. സ്കുറിയ (പ്യൂണ്‍) എന്നിവരാണ് ആദ്യകാലത്ത് സ്കൂളിനെ നയിച്ചത്. സ്കൂളിന്റെ പ്രഥമ മാനേജിംഗ് കമ്മറ്റിയില്‍ 5 അംഗങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ യഥാക്രമം ദിവ്യശ്രീ. കുറിയാക്കോസ് കത്തനാര്‍ വെട്ടിക്കുന്നേല് ശ്രീമാന്മാരായ ഐപ്പ് മാത്യു വേങ്കടത്ത്, മാത്തന്‍ ചാക്കോ ഒറവക്കല്‍, ചെറിയാന്‍ വര്‍ഗീസ് നല്ലുകുളത്തില്‍ എം. എ. ജേക്കബ്ബ് മുളന്താനത്ത് എന്നിവരായിരുന്നു. 1952-ല്‍എസ്. എസ്. എല്‍. സി. ക്കുള്ള പ്രഥമ സംഘത്തെ പരീക്ഷക്ക് ഇരുത്തി അപ്പോഴേക്കും സ്കൂളില്‍ ആകെ 9 ഡിവിഷനുകളും 13 അദ്ധ്യാപകരും ഉണ്ടായിരുന്നു. പില്‍ക്കാലത്ത് 35 അദ്ധ്യാപകരും 7 അനദ്ധ്യാപകരും 21 ഡിവിഷനുകളും ഉള്ള ഒരുമഹത്ത് പ്രസ്ഥാനമായി ഈ ഹൈസ്ഖൂള്‍ മാറി. പാഠ്യവിഷയങ്ങളില് വിദ്ധ്യാര്‍ത്ഥികള്‍ ഉന്നതനിലവാരം നേടുന്നതിനുവേണ്ടി മികച്ച ഒരു ലാബോറട്ടറിയും ലൈബ്രറിയും സ്ഖൂളിന്റെ ആദ്യഘട്ടത്തില്‍ തന്നെ ക്രമീകരിച്ചിരുന്നു. കുട്ടികളുടെ വ്യക്തിത്വത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുുകൊണ്ട് പാഠ്യേതര പ്രവര്ത്തനങ്ങള്‍ക്കും പ്രാധാന്യം നല്കുന്നതില് മാനേജ്മെന്റും അദ്ധ്യാപകരും തല്പ്പരരായിരുന്നു. ഫുട്ബോള്, ബാസ്കറ്റ്ബോള്, വോളിബോള്, ബാന്റ്മിന്റണ് തുടങ്ങിയവയ്ക്കുള്ള കളിസ്ഥലങ്ങളും ഉകരണങ്ങളും ആദ്യകാലത്തുതന്നെ സ്കൂൂളിനുണ്ടായിരുന്നു. കൂട്ടികളുടെ കാലാ-സാഹിത്യ-ശാസ്ത്ര ആഭിരുചികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സാഹിത്യസമാജങ്ങള് ആട്സ് ക്സബ്ബ്, സ്യന്സ് ക്ലബ്ബ്, യംഗ് ഫാര്മേഴ്സ് ക്ലബ്ബ് എന്നിവയും സേവന മനോഭാവം വളര്ത്തുന്നതിന് സോഷ്യല് സര്വ്വീസ് ലീഗും സ്കൂളില് പ്രവര്‍ത്തിച്ചിരുന്നു കൂടാതെ ശ്രീ. കെ . എം. ഈപ്പന് സാറിന്‍റെ നേതൃത്തത്തില്‍ ഒരു എന്‍. സി. സി. യൂണിറ്റും ശ്രീ. വി. ചാണ്ടപ്പിള്ള കുറിയാക്കോസ് സാറിന്റെ നേതൃത്വത്തില് ഒരു സ്കൗട്ട് ആന്ഡ് ഗൈഡ് യൂണിറ്റുും സ്കൂളില് ഉണ്ടായിരുന്നു. ‍ കോട്ടയം ഡിസ്ടിക്ട് സയന്‍സ് ഫെയര് (1969) കോട്ടയം ജില്ലാ യുവജനോത്സവം 1974 എന്നിവയ്ക്ക് സ്കൂള്‍ വേദിയായിട്ടുണ്ട്. വിദ്യാര്‍ത്ഥികളില് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണനല്കുവാന്‍ ഉദ്ദ്യേശിച്ച് രൂപീകരിച്ച സോഷ്യല്‍ സര്‍വ്വീസ് ലീഗിന്റെ ആഭിമുഖ്യത്തില് സാധുകുട്ടികള്ക്ക് ഭക്​ഷണം നല്‍കുുക, പാവപ്പെട്ടവര്ക്ക് വീട് വച്ചുകൊടുക്കുക, റോഡുകളുടെ നിര്മ്മാണത്തിന് ശ്രമധാനംചെയ്യുക, തൊഴില് സൗകര്യങ്ങള് പ്രധാനം ചെയ്യുക തുടങ്ങിയ പ്രവര്ത്തനങ്ങള് നടന്നിട്ടുണ്ട്. സ്കൂളിന്റെ ആരംഭഘട്ടത്തില് തന്നെ കുട്ടികള് ക്ലാസ്സ് അടിസ്ഥാനത്തില് കയ്യെഴുത്ത് മാസികകള് തയ്യാറാക്കുകയും അതിലൂടെ വിദ്യാര്ത്ഥികള് അവരുടെ സാഹിത്യ സൃഷ്ടികള് സാമൂഹ്യപ്രശ്നങ്ങളോടുള്ള പ്രതികരണങ്ങള് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ ചിത്രരചന, സംഗീതം, തയ്യല്, ക്രഫ്ട് വര്‍ക്ക് തുടങ്ങിയവ വിദ്യാര്‍ത്ഥികലെ പരിശീലിപ്പിക്കുന്നതിന് അതാതു വിഷയങ്ങളില്‍ പ്രാവിണ്യം ഉള്ള അദ്ധ്യാപകരും സ്കൂളില് സേവനം അനുഷ്ടിച്ചിരുന്നു. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കെ. ജെ. പുന്നന്‍ 17 വര്ഷത്തെ സേവനത്തിനുശേഷം വിരമിച്ചു തുടര്‍ന്ന് ശ്രീ. കെ. വി. ജേക്കബ്ബ്, ശ്രീ. കെ.വി. മാത്യു, ശ്രീ. എബ്രഹാം സക്കറിയ, ശ്രീയ കെ. എം. ഈപ്പന്‍, ശ്രീമതി. തങ്കമ്മ ചെറിയാന്‍, ശ്രീ. ഒ. എ. എബ്രഹാം, ശ്രീമതി. ആനി കുര്യന്, ശ്രീമതി. കെ. എ. ഏലിായാമ്മ എന്നിവര് ഹെഡ്മാസ്റ്റര്മാരായി സേവനം അനുഷ്ടിച്ചു ഹൈസ്കൂള് വിഭാഗത്തില് ഹെഡ്മാസ്റ്ററായി റവ. ഫാ. ജോയി മാത്യു മണവത്ത് ഇപ്പോള് സ്സൂളിന് നേതൃത്വം കൊടുത്തുവരുന്നു. ശ്രീമതി ആനികുര്യന്‍ ഹെ‍ഡ്മാസ്റ്റര്‍ ആയി പ്രവര്ത്തിച്ചുകൊണ്ടിരുന്ന കാലഘട്ടില് 1998-ല് ആണ് സ്കൂളില് ഹയര്‍സെക്കണ്ടറി ക്ലാസ്സുകള് ആരംഭിക്കുന്നത്. ഹയര്‍സെക്കണ്ടറി സ്കൂളിലെ ആദ്യ പ്രന്‍സിപ്പാള്‍ എന്നനിലയില് അഞ്ചു വര്‍ഷം മികച്ച നേതൃത്വം സ്കൂളിനു നല്‍കുവാന് ശ്രീമതി ആനികുര്യന്‍ ടീച്ചറിന് സാധിച്ചു തുടര്ന്ന് ശ്രീമതി. കെ.എ. എലിയാമ്മ, ശ്രീമതി കെ. എം. ജസ്സി എന്നിവര് പ്രിന്സിപ്പലുമാരായി പ്രവര്‍ത്തിച്ചു. ഇപ്പോള് പ്രിന്സിപ്പലായി ശ്രീ. സോജി എബ്രാഹാം സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. ഹയര്സെക്കന്ററി വിഭാഗം ആരംഭിക്കുമ്പോള് സ്കൂളിന്റെ മാനേജര് വെരി. റവ. ഏബ്രാഹാം കോര്‍ എപ്പിസ്കോപ്പാ കരിമ്പനത്തറ ആയിരുന്നു. തുടര്ന്ന് റവ. ഫാ. മാത്യൂസ് വടക്കേടത്ത്, വെരി. റവ. മാത്യു പി. ഏലിയാസ് കോര്എപ്പിസ്ക്കോപ്പാ പഴയിടത്തുവയിലില് റവ. ഫാ. കെ. എസ്. കുര്യാക്കോസ് മംഗലത്ത് എന്നിവരും മാനേജുമാരായി പ്രവര്ത്തിച്ചു ഇപ്പോള് വെരി. റവ. ഇ. ടി. കുര്യാക്കോസ് കോര് എപ്പിസ്ക്കോപ്പാ ഇട്ട്യാടത്ത് മോനേജരായി 9 അംഗങ്ങളുള്ള ഒരു മാനേജിംഗ് ബോര്ഡാണ് സ്കൂളിന്റെ ഭരണകാര്യങ്ങള് നിര്‍വ്വഹിക്കുന്നത് 1998 ഓഗസ്റ്റ് 25ന് ഹയര്സെക്കന്ററി വിഭാഗം ക്ലാസ്സുകള് ആരംഭിക്കുമ്പോള് രണ്ട് സയന്‍സ് ബാച്ച് ഒരു ഹുമാനിറ്റീസ് ബാച്ച് ഒരു കൊമേഴ്സ് ബാച്ച് എന്നിവയാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 4 സയന്സ് ബയോളജി ബാച്ചുകളും രണ്ട് കൊമേഴ്സ് ബാച്ചുകളും ഒരു കംപ്യൂട്ടര് സയന്‍സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചും സ്കൂളിലുണ്ട്. ഹയര്‍സെക്കന്ററി വിഭാഗത്തില് മാത്രമായി 35 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്ടിക്കുന്നു. ഹൈസ്രൂള് വിഭാഗത്തില് 12 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. ഒന്നും രണ്ടും വര്ഷ ഹയര്‍സെക്കന്‍ററി ക്ലാസ്സുകളിലായി 886 വിദ്ധ്യാര്‍ത്ഥികളും ഹൈസ്കൂള്‍ വിഭാഗത്തില് 217 വിദ്ധ്യാര്‍ത്ഥികളും പഠിക്കുന്നു. ‍

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.615644, 76.582947| width=500px | zoom=16 }}