സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
ഭൗതിക സൗകര്യങ്ങൾ
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും സെന്റ് തോമസ് ഹൈസ്ക്കൂൾ നടവയൽ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു. സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, എല്ലാ ഹൈസ്ക്കൂൾ ക്ലാസ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാണ്.
നടവയൽ ഇൻഡോർ സ്റ്റേഡിയം
കാലോത്സവം
43മത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നടവയൽ സ്കൂൾ ആദ്യമായാണ് ജില്ലാ കലോത്സവത്തിന് ആദിത്യമരുളുന്നത്. 9 വേദികളിൽ 240 ഇനങ്ങളിലായാണ് ഇത്തവണ കലോത്സവംനടന്നത്.ആദിവാസി ഗോത്ര കലകൾ കൂട്ടിച്ചേർത്ത ശേഷമുള്ള ആദ്യ കലോത്സവമാണ് ഇത്തവണ നടന്നത്. ടി സിദ്ദിഖ് എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്തു. കലോത്സവത്തിൽ നടവയൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു