ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ബാൻറ് പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


സ്കൂളിൽ ആകർഷകമായ ഒരു ബാൻഡ് ടീം പ്രവർത്തിച്ചുവരുന്നു. സ്കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾക്കും ആഘോഷങ്ങൾക്കും മാറ്റുകൂട്ടാൻ ഈ ബാൻഡ് ടീം ഏറെ സഹായകമാണ്. ശിശുദിന റാലിയിൽ 2022 ൽ മൂന്നാം സ്ഥാനവും 23 ൽ രണ്ടാം സ്ഥാനവും നേടിയെടുക്കാൻ കഴിഞ്ഞത് ബാൻഡ് ടീമിൻറെയും പ്രവർത്തി പരിചയ ക്ലബ്ബിന്റെയും വലിയ അധ്വാനമാണ്. മുൻ എസ് എം സി ചെയർമാൻ കൂടിയായ വിമൽരാജ് ആണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. വെക്കേഷൻ കാലത്തും സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് ദിവസം വൈകുന്നേരവും ചിട്ടയായ പരിശീലനം നടത്തിവരുന്നു

സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ സ്കൂൾ ബാൻഡ്

തിരുവനന്തപുരത്ത് വച്ച് നടന്ന ടെക്നിക്കൽ സ്കൂൾ സംസ്ഥാന കായിക മേളയിൽ ക്ഷണിക്കപ്പെട്ട ബാൻഡ് ടീമായി നമ്മുടെ ബാൻഡ് ടീം പങ്കെടുത്തു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശാരികൃഷ്ണയും ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ വിമിത വിമലുമാണ് ടീമിനെ നയിച്ചത്. കായികമേളയുടെ ഉദ്ഘാടന ചടങ്ങും മാർച്ച് ഫാസ്റ്റും ആകർഷകമാക്കുന്നതിന് മുന്നിൽ നിന്ന ടീമിന് സംഘാടക സമിതിയുടെയും സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികളുടെയും പ്രശംസ ലഭിച്ചു.

ഒളിമ്പ്യൻ ശ്രീജേഷിന് ഒരുക്കിയ സ്വീകരണം

ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ സ്വന്തമാക്കിയ ആദ്യ മലയാളി താരമായ ഒളിമ്പ്യൻ ശ്രീജേഷിനെ സ്വീകരിക്കുന്നതിനായി സർക്കാർ കായിക വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നൊരുക്കിയ പരിപാടിയിൽ പങ്കെടുക്കുവാൻ നമ്മുടെ സ്കൂൾ ബാൻഡ് ടീമിനും അവസരം ലഭിച്ചു. ജില്ലയിലെ 5 സ്കൂളുകൾക്ക് മാത്രമാണ് ഈ അവസരം ലഭിച്ചിരുന്നത്. അതിൽ രണ്ട് ഗവൺമെൻറ് സ്കൂളുകളാണ് ഉൾപ്പെട്ടിരുന്നത്. അതിൽ ഒന്നാവാൻ നമ്മുടെ സ്കൂളിന് സാധിച്ചു. വെള്ളയമ്പലം മാനവീയം വീഥിയിൽ നിന്നും ആരംഭിച്ച സ്വീകരണ യാത്ര ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് അവസാനിച്ചത്.