ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024
സ്കൂൾ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹുമാനപ്പെട്ട എം എൽ എ വി. കേ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജമീല ശ്രീധരൻ വിശിഷ്ട അതിഥിയായിരന്നു. പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതം പറയുകയും HM ഇൻചാർജ് ദീപ ടീച്ചർ നന്ദി പ്രകാശിപ്പിക്കുകയും ലഹരിക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്തുകൊണ്ടു എക്സൈസ് ഇൻസ്‌പെക്ടർ അജയകുമാർ സർ പ്രസംഗിക്കുകയും ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് mpta പ്രസിഡന്റ് ശുഭ ഉദയൻ, ഹയർ സെക്കന്ററി അധ്യാപകൻ ലിജിൻ സർ എന്നിവർ വേദിയിൽ സംസാരിച്ചു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 23 കുട്ടികൾക്കും ഹയർസെക്കൻഡറി എ പ്ലസ് നേടിയ കുട്ടികൾക്കും സ്കൂളിൻറെ സ്നേഹോപഹാരം നൽകി. കഴിഞ്ഞ പരീക്ഷയിൽ 100% വിജയമാണ് സ്കൂൾ കൈവരിച്ചത്. നമ്മുടെ സ്കൂളിൽ ഇനിയും ഒത്തിരി വികസന പ്രവർത്തനങ്ങൾ വരുന്ന ഒരു വർഷത്തിനകം നടത്താൻ കഴിയുമെന്ന് MLA VK പ്രശാന്ത് സർ ഉറപ്പും നൽകി..
പരിസ്ഥിതി ദിനം
2024 ജൂൺ 5 പരിസ്ഥിതിദിനം സ്പെഷ്യൽ അസംബ്ലി നടന്നു. കുട്ടികൾക്ക് പരിസ്ഥിതി ദിനപ്രതിജ്ഞ 10 B യിലെ ആര്യ ചൊല്ലിക്കൊടുത്തു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ബിന്ദു ശിവദാസ് സംസാരിച്ചു. ഈ വർഷത്തെ പരിസ്ഥിതി ഗാനം 7B യിലെ കുട്ടികൾ ആലപിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസംഗം, കവിതകൾ തുടങ്ങിയവയും കുട്ടികൾ അവതരിപ്പിച്ചു. അന്നേദിവസം SPC ഡയറക്ടറേറ്റ്റിൽ നിന്ന് ലഭിച്ച വൃക്ഷതൈകൾ സ്കൂൾ പരിസരത്തു നട്ടു പിടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കി വന്ന പോസ്റ്റർ പ്രദർശനം നടന്നു.ഉച്ചക്ക് ശേഷം പ്രസംഗമത്സരം, ക്വിസ് എന്നിവ നടത്തി വിജയികളെ കണ്ടെത്തി. തുടർന്നുള്ള ഏഴ് ദിവസങ്ങളിൽ എഴു തീം അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടന്നു.
പോഷകാഹാരവും കൗമാരവും
കൗമാരക്കാല ഭക്ഷണശീലവും അവർ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ചർച്ചചെയ്യുന്ന ഒരു ലഘു ബോധവൽക്കരണ ക്ലാസ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൂൺ ആറിന് നടന്നു. 9 10 ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തിയായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്
വായന ദിനം
വായനയുടെ പ്രാധാന്യവും പ്രചാരവും മുൻനിർത്തി വായനാദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. 2024 ജൂൺ 19 മുതൽ ജൂലൈ 19 വരെ വായന മാസമായി ആചരിക്കാനാണ് ഈ വർഷം തീരുമാനിച്ചിട്ടുള്ളത്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ പരിപാടികൾ നടക്കുന്നത്. വായന മാസാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 19 രാവിലെ 9 30ന് സ്കൂൾ അസംബ്ലിയിൽ വച്ച് കവിയും കേരള സി മാറ്റ് റിസർച്ച് ഓഫീസറുമായ സോണി പൂമണി നിർവഹിച്ചു. കുട്ടികൾ വായന ഗാനം ആലപിച്ചു. പോസ്റ്റർ രചന, പുസ്തക ആസ്വാദനം, വായന മത്സരം എന്നിവയും സമീപ ലൈബ്രറി സന്ദർശനവും നടന്നു
ലോക ജനസംഖ്യ ദിനം
ലോക ജനസംഖ്യ ദിനം ജൂലൈ 11 വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ആയിരുന്നു പ്രധാന പരിപാടികൾ നടന്നത്. ജനസംഖ്യ വർദ്ധനവ് രാജ്യത്ത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും, മനുഷ്യ വിഭവശേഷിയെ എങ്ങനെ നേട്ടമാക്കി മാറ്റാം എന്നതിനെക്കുറിച്ചും ലാൽ ഷാജി സാർ സംസാരിച്ചു
ചാന്ദ്രദിനം
ചാന്ദ്രദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ജൂലൈ 21 ഞായറാഴ്ച ആയതിനാൽ പത്തൊമ്പതാം തീയതി വെള്ളിയാഴ്ച ആയിരുന്നു പ്രധാന പരിപാടികൾ. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്. അസംബ്ലിയിൽ വൈസ് പ്രിൻസിപ്പൽ ഉഷ ടീച്ചർ മനുഷ്യരാശി കൈവരിച്ചിട്ടുള്ള വിവിധ നേട്ടങ്ങളെ കുറിച്ച് സംസാരിച്ചു. ചാന്ദ്രദിന ഗാനം, സയൻസ് പ്രശ്നോത്തരി, 'ചന്ദ്രനിൽ എത്തിയ മനുഷ്യൻ' ചിത്രീകരണം ഇവ മികച്ച പരിപാടികൾ ആയിരുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസുകളിൽ തയ്യാറാക്കിയ ക്ലാസ് മാഗസിനും അസംബ്ലിയിൽ പ്രകാശനം ചെയ്തു.
സ്കൂൾ ശാസ്ത്രമേള 2024
സ്കൂളിലെ 2024-25 വർഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ ഐടി മേള 2024 ജൂലൈ 26ന് സ്കൂളിൽ നടന്നുസ്കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് ഉദ്ഘാടനം ചെയ് മേളയിൽ വൈസ് പ്രിൻസിപ്പൽ ഉഷ ടീച്ചർ ആശംസകൾ അറിയിച്ചു. യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 200 ഓളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.
യോഗ പരിശീലനവും യോഗ മാറ്റ് വിതരണവും
ഹഡ്കോയുടെ ആഭിമുഖ്യത്തിൽ യുപി ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്ക് ജൂലൈ 30ന് യോഗ മാറ്റ് വിതരണം ചെയ്യുകയും തുടർന്ന് യോഗ പരിശീലിപ്പിക്കുകയും ചെയ്തു. യോഗ നമ്മുടെ ദിനചര്യ യാക്കി മാറ്റുന്നത് നമ്മുടെ ജീവിതശൈലിയിൽ തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു. മാനസികാ രോഗ്യവും ശാരീരിക സൗഖ്യവും നിലനിർത്താൻ എല്ലാവരും യോഗ പരിശീലിക്കണമെന്ന് ഹട്ട്കോ ജനറൽ മാനേജർ പറഞ്ഞു
-
കുട്ടികളും പരിപാടിയിൽ പങ്കെടുത്ത അതിഥികളും ഉൾപ്പെടുന്ന ഗ്രൂപ്പ് ഫോട്ടോ
-
യോഗ മാറ്റ് ഏറ്റുവാങ്ങുന്ന വിദ്യാർത്ഥി പ്രതിനിധി
-
ഹഡ്കോ ജനറൽ മാനേജർ സംസാരിക്കുന്നു
പേരൂർക്കട ഗേൾസ് സ്കൂൾ ഒളിമ്പിക്സ് 2024
പേരൂർക്കട ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൻറെ ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ് 2024 ഓഗസ്റ്റ് 6, 7 തീയതികളിലായി സ്കൂളിൻറെ സ്വന്തം ഗ്രൗണ്ട് ആയ തങ്കമാ സ്റ്റേഡിയത്തിൽ നടന്നു. ലോക ബോക്സിങ് താരം കെ സി ലേഖ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പിടിഎ പ്രസിഡൻറ് അഭയ പ്രകാശ് അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ ജമീല ശ്രീധരൻ പതാക ഉയർത്തി. പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഉഷ ടീച്ചർ നന്ദിയും അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി രമാമണി ടീച്ചർ, മദർ പി ടി എ പ്രസിഡൻറ് ശുഭ ഉദയൻ എന്നിവരും വേദിയിൽ സംസാരിച്ചു. ഒളിമ്പിക്സ് മാതൃകയിലുള്ള മാർച്ച് ഫാസ്റ്റ് ഉദ്ഘാടന ചടങ്ങിന് വന്ന ശബലമാക്കി
ബ്ലൂ, ഗ്രീൻ, റെഡ്, യെല്ലോ തുടങ്ങി ഹൗസുകളായി തിരിഞ്ഞായിരുന്നു കുട്ടികൾ മത്സരിച്ചത്. വടംവലി, ഏറോബിക്സ്, റിലെ മത്സരങ്ങൾ ശ്രദ്ധേയ മത്സരങ്ങൾ ആയിരുന്നു. വടംവലിയിൽ റഡ് ഹൗസ് വിജയികളായപ്പോൾ എയ്റോബിക്സിൽ ബ്ലൂവും റെഡും ചേർന്ന് ഒന്നാം സ്ഥാനം പങ്കുവച്ചു. കഴിഞ്ഞവർഷത്തെ ഓവറോൾ ചാമ്പ്യന്മാരായിരുന്ന റൺഹൗസ് തന്നെ ഈ വർഷവും ഒന്നാം സ്ഥാനം നിലനിർത്തിബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും യെല്ലോ ഹൗസ് മൂന്നാം സ്ഥാനവും നേടി.
-
ഉദ്ഘാടന ചടങ്ങിൽ നിന്ന്
-
ഒന്നാം സ്ഥാനം ലഭിച്ച റെഡ് ഹൗസ് ട്രോഫി വാങ്ങുന്നു
-
ഉദ്ഘാടന പരിപാടിയിൽ നിന്ന്, മാർച്ച് പാസ്റ്റിന് ശേഷം
സ്കൂൾ പാർലമെൻറ് ഇലക്ഷൻ
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഓഗസ്റ്റ് 16 വെള്ളിയാഴ്ച നടന്നു. ഇലക്ട്രോണിക് വോട്ടിംഗ് മാതൃകയിലായിരുന്നു ഇലക്ഷൻ നടന്നത്. ഓരോ ഡിവിഷനെയും ഒരു നിയോജകമണ്ഡലമായി പരിഗണിച്ചായിരുന്നു നടപടിക്രമങ്ങൾ. സ്കൂൾ ചെയർപേഴ്സൺ ആയി ഹയർസെക്കൻഡറി വിഭാഗത്തിലെ ശ്രേയ പ്രദീപൂം സ്കൂൾ സെക്രട്ടറിയായി ഹൈസ്കൂൾ വിഭാഗത്തിലെ രേവതിയും തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾ ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ച അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. ഹൈസ്കൂൾ വിഭാഗം അധ്യാപകനായ അനീഷ് വി സാർ ഇലക്ഷൻ കമ്മീഷനായി പ്രവർത്തിച്ചു.
ഫിലിം ക്ലബ് ഉദ്ഘാടനം
ഫിലിം ക്ലബ്ബിൻറെ ഈ വർഷത്തെ പ്രവർത്തനൊ ദ്ഘാടനം ഓഗസ്റ്റ് 24 വെള്ളിയാഴ്ച സ്കൂളിൽ നടന്നു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ വി. ആർ. ഗോപിനാഥാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് അധ്യക്ഷയായിരുന്ന ചടങ്ങിൽ സ്കൂൾ ചെയർപേഴ്സൺ ശ്രേയ പ്രദീപ് സ്വാഗതവും വിനോദ് സാർ നന്ദിയും അറിയിച്ചു. പ്രശസ്ത യൂട്യൂബർ വിനോദ് ആശംസകൾ അറിയിച്ചു. ഹയർസെക്കൻഡറി ഇംഗ്ലീഷ് അധ്യാപകനും ഫിലിം ക്ലബ് കൺവീനറുമായ ആരോമൽ സാറാണ് പരിപാടി സംഘടിപ്പിച്ചത്. ഫിലിം ക്ലബ് വിദ്യാർത്ഥികളും എൻഎസ്എസ് കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.
സ്പെയ്സ് ഡേ
ഓഗസ്റ്റ് 23 സ്പേസ് ഡേയോട നുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.
നാഷണൽ അച്ചീവ്മെന്റ് സർവേ (NAS)
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും എൻ.സി.ഇ.ആർ.ടി.യും സംയുക്തമായി ഇന്ത്യ ഒട്ടാകെ നടത്തുന്ന ഒരു സർവേയാണ് നാഷണൽ അച്ചീവ്മെൻറ് സർവ്വേ (NAS) ഓരോ സംസ്ഥാനത്തിന്റെയും വിദ്യാഭ്യാസ ഗുണനിലവാരം കണക്കാക്കുന്നതിനും വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനുമാണ് ഈ സർവ്വേ നടത്തുന്നത്. 3, 6, 9 ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളിലാണ് ഈ സർവ്വേ നടത്തുന്നത്.
പരാഖ് രാഷ്ട്രീയ ശൈക്ഷിക് സർവേഷൺ എന്ന് പേര് നൽകിയിട്ടുള്ള ഈ വർഷത്തെ സർവേ നവംബർ 19 നാണ് നടക്കുന്നത്. നമ്മുടെ സ്കൂളും ഇതിനായി തയ്യാറെടുപ്പുകൾ നടത്തുകയാണ്. എച്ച്. എസ്. വിഭാഗം എസ്. ആർ. ജി. കൺവീനറായ അനീഷ് സാറിൻറെയും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെയും നേതൃത്വത്തിലാണ് പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നത്.ഇതിനായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സ്പെഷ്യൽ ക്ലസ്റ്ററിൽ സ്കൂളിൽ നിന്നും അധ്യാപകർ പങ്കെടുത്തു. പരമാവധി ക്ലാസ് നഷ്ടപ്പെടാതെ തന്നെ ഈ സർവേയിൽ പങ്കെടുക്കുന്നതിനായി, കുട്ടികൾക്ക് മാതൃക പരിശീലനം നൽകിവരുന്നു. ഓഗസ്റ്റ് 30 വെള്ളിയാഴ്ച നാസിൻറെ മോഡൽ സർവ്വേ നടന്നു.
കലോത്സവം 2024
സ്കൂളിലെ ഈ വർഷത്തെ കലോത്സവം 2024 സെപ്റ്റംബർ 26,27 തീയതികളിൽ നടന്നു. ചിമിഴ് എന്ന പേര് നൽകിയ കലോത്സവം പ്രശസ്ത സിനിമ നാടക സംവിധായകൻ സന്തോഷ് സൗപർണിക ഉദ്ഘാടനം ചെയ്തു. വിവിധ കലകളുടെ പ്രാധാന്യവും അവയിലൂടെ കുട്ടികൾക്ക് കൈവരിക്കാൻ കഴിയുന്ന നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പിടിഎ പ്രസിഡണ്ട് അഭയ പ്രകാശ് അധ്യക്ഷനായിരുന്ന പരിപാടിയിൽ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറിയും കലോത്സവം കൺവീനറും കൂടിയായ രമാമണി എൽ നന്ദിയും അറിയിച്ചു. ഹെഡ്മിസ്ട്രസ് ഉഷ എസ് എം. പി. ടി .എ പ്രസിഡന്റ് ശുഭ ഉദയൻ സീനിയർ അസിസ്റ്റൻറ് ദീപാ എൽസ എഡ്വിൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.തുടർന്ന് രണ്ട് വേദികളിലായി കുട്ടികളുടെ കലാപ്രകടനങ്ങൾ മാറ്റുരക്കപ്പെട്ടു. സ്റ്റേജ് ഇതര ഇനങ്ങൾ 23 ആം തീയതി മുതൽ തന്നെ തുടങ്ങിയിരുന്നു.
-
കലോത്സവം 2024 സന്തോഷ് സൗപർണിക വിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിക്കുന്നു
ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം
ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം 16 /10/24 ബുധനാഴ്ച സ്കൂളിൽ നടന്നു. ബഹു: എം.എൽ.എ വി. കെ പ്രശാന്ത് ആണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ദീപ എൽസ എഡ്വിൻ നന്ദിയും അറിയിച്ചു. ഹെഡ്മിസ്ട്രസ് ഉഷ എസ് അധ്യക്ഷയായിരുന്ന പരിപാടിയിൽ ബി.പി.സി അനൂപ്, ക്രിയേറ്റീവ് കോർണർ ഇൻ ചാർജ് മഞ്ജു, സ്കൂൾ സ്റ്റാഫ് സെക്രട്ടറി രമാമണി തുടങ്ങിയവരും ആശംസകൾ അറിയിച്ചു.
പഠനത്തോടൊപ്പം തൊഴിൽ നൈപുണികളും സ്വായത്തമാക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെയാണ് ഈ പ്രോജക്ട് ആരംഭിച്ചിട്ടുള്ളത്. നവീകരിച്ച പാഠപുസ്തകങ്ങളും ഈ രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഫാഷൻ ഡിസൈനിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, പ്ലംബിംഗ് , കുക്കിംഗ് കാർപെൻഡറി, കൃഷി ഈ 7 മേഖലകളിലാണ് പ്രത്യേക പരിശീലനം നൽകുന്നത്. ആദ്യം യുപി വിഭാഗത്തിലും തുടർന്ന് ഹൈസ്കൂളിലേക്കും പദ്ധതി വ്യാപിപ്പിക്കും. എസ്. എസ്. കെ, യു. ആർ. സി നോർത്ത് തിരുവനന്തപുരം ആണ് പ്രോജക്ട് നടപ്പിലാക്കിയത്.
ഒളിമ്പ്യൻ ശ്രീജേഷിന് ഒരുക്കിയ സ്വീകരണം
ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ സ്വന്തമാക്കിയ ആദ്യ മലയാളി താരമായ ഒളിമ്പ്യൻ ശ്രീജേഷിനെ സ്വീകരിക്കുന്നതിനായി സർക്കാർ കായിക വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നൊരുക്കിയ പരിപാടിയിൽ പങ്കെടുക്കുവാൻ നമ്മുടെ സ്കൂളിനും അവസരം ലഭിച്ചു. ഹോക്കി, ബാൻഡ്, എസ്. പി. സി. അംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. വെള്ളയമ്പലം മാനവീയം വീഥിയിൽ നിന്ന് തുടങ്ങി ജിമ്മി ജോർജ് സ്റ്റേഡിയത്തിലാണ് സ്വീകരണയാത്ര അവസാനിച്ചത്. തുടർന്ന് സ്വീകരണ യോഗത്തിലും കുട്ടികൾ പങ്കെടുത്തു. ഘോഷയാത്രയിൽ ബാൻഡ് ടീം പ്രത്യേക പ്രശംസ പിടിച്ചുപറ്റി
കേരളപ്പിറവി ദിനാഘോഷം
-
മലയാളദിനം
-
-
-
-
കേരളപ്പിറവി ദിനാഘോഷം മികച്ച പരിപാടികളോടെ സ്കൂളിൽ നടന്നു. നവംബർ 1 വെള്ളിയാഴ്ച അസംബ്ലിയിലായിരുന്നു പ്രധാന പരിപാടികൾ സ്കൂൾ പ്രിൻസിപ്പലും ഹെഡ്മിസ്ട്രസ്സും ചേർന്ന് ദീപം കൊളുത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഹെഡ്മിസ്ട്രസ് ഉഷ എസ് കേരളപ്പിറവി സന്ദേശം നൽകി കുട്ടികൾ ഭാഷാ പ്രതിജ്ഞ ചൊല്ലി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നവമി രതീഷ് സമകാലിക കേരളം സാധ്യതകളും വെല്ലുവിളിയും എന്ന വിഷയത്തിൽ സംസാരിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ഇതോടനുബന്ധിച്ച് നടന്നത്. വിദ്യാരംഗം കലാസാഹിത്യ വേദിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്
ശിശുദിനാഘോഷം
ശിശുദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വച്ച് നടന്ന ശിശുദിന റാലിയിൽ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. 80 ഓളം സ്കൂളുകൾ പങ്കെടുത്ത റാലിയിലാണ് സ്കൂൾ ഈ അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്. ഗവൺമെന്റ് സ്കൂളുകളുടെ പട്ടികയിൽ സ്കൂളിന് ഒന്നാം സ്ഥാനമാണ്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്നും തുടങ്ങി കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയം വരെയായിരുന്നു റാലി നടന്നത്.
ശിശുദിന റാലിയുടെ തീമ് അടിസ്ഥാനമാക്കി നിരവധി വിഭവങ്ങളാണ് സ്കൂൾ ഒരുക്കിയിരുന്നത്. അമ്മത്തൊട്ടിൽ അടിസ്ഥാനമാക്കിയുള്ള സ്കൂളിൻറെ പ്ലോട്ട് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. നമ്മുടെ ഇന്നത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ചരിത്ര നായകരെ അനുസ്മരിക്കുന്ന വേഷങ്ങൾ റാലിയുടെ മാറ്റ് കൂട്ടി. വിവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാടുകൾ, മികവാർന്ന കരകൗശല രൂപങ്ങൾ പേപ്പർ ക്രാഫ്റ്റ്, വിവിധ സംസ്ഥാന വേഷങ്ങൾ അണിഞ്ഞ കുട്ടികൾ ഇവയും റാലിയെ മനോഹരമാക്കി. സ്കൂളിൻറെ ഹോക്കി ടീമും സ്പോർട്സിൽ മികവുകൾ പ്രകടിപ്പിച്ച വിദ്യാർത്ഥികളും റാലിയിൽ പങ്കെടുത്തു. സ്കൂളിന്റെ സ്വന്തം ബാൻഡ് ടീമിന്റെ താളത്തിനൊത്ത് ചുവട് വെച്ചാണ് കുട്ടികൾ നീങ്ങിയത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ആർ ബിന്ദു സ്കൂളിന് ട്രോഫി സമർപ്പിച്ചു.
ഈ മികവാർന്ന പ്രകടനം കാഴ്ചവച്ച കുട്ടികളെയും അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും പ്രത്യേകിച്ചും റാണി ടീച്ചർ, ഗീത ടീച്ചർ, അനീഷ് ഉമ്മൻ സാർ ബാൻഡ് മാസ്റ്റർ വിമൽ രാജ് സാർ വിനോദ് സാർ പിടിഎ, മതർ പിടിഎ എസ് എം സി അംഗങ്ങൾ ഏവർക്കും സ്കൂളിൻറെ നന്ദി അറിയിക്കുന്നു.
സ്കൂളിൽ നിന്നും വിവിധ മേഖലകളിൽ മികവ് പുലർത്തിയ കുട്ടികളെ നെഹ്റു യുവ കേന്ദ്ര അനുമോദിക്കുന്ന പരിപാടിയും അന്നേ ദിവസം നടന്നു. കുട്ടികൾക്കായി ചില മത്സരങ്ങളും അവർ നടത്തിയിരുന്നു
-
-
-
-
സ്കൂളിൻറെ ശിശുദിന ഫ്ലോട്ട്
-
-
-
-