കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം/2024-25
2022-23 വരെ | 2023-24 | 2024-25 |

ഹരിതാങ്കണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു
ജൂനിയർ റെഡ് ക്രോസ് ആഭിമുഖ്യത്തിൽ നടത്തുന്ന സമഗ്ര പച്ചക്കറി തോട്ട നിർമാണ പദ്ധതിയായ 'ഹരിതാങ്കണം' ജില്ലാതല ഉദ്ഘാടനം കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പ്രസിഡണ്ട് എൻ ടി സുധീന്ദ്രൻ മാസ്റ്റർ നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ജെ ആർ സി കേഡറ്റുകളുടെ വസതികളിലും പച്ചക്കറി തോട്ടങ്ങൾ ആരംഭിക്കും.
കണ്ണൂർ ജില്ല കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക പി എസ് ശ്രീജ, ഉപജില്ല കോഡിനേറ്റർ പി കെ അശോകൻ, ശാന്തിഭൂഷൺ, എൻ നസീർ, അബ്ദുൾ സലാം, കെ ശരണ്യ എന്നിവർ സംസാരിച്ചു.
സൈക്കോമെട്രിക് അനാലിസിസും കൗൺസലിംഗും നടത്തി
(13.08.2024)ഒമ്പതാം തരത്തിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം സമഗ്ര ശിക്ഷാ കേരളത്തിന്റെ മേൽനോട്ടത്തിൽ കൗൺസിലർമാരായ ഷീന, ജസ്ന എന്നിവർ സൈക്കോമെട്രിക് അനാലിസിസും കൗൺസലിംഗും നടത്തി. കുട്ടികളിലെ അഭിരുചികൾ കണ്ടെത്തുന്നതിനും അവയെ അറിയുന്നതിനുമുള്ള ഉപാധിയാണ് സൈക്കോമെട്രിക് അനാലിസിസ‍്. രണ്ട് ദിവസങ്ങളിലായി സ്കൂളിലെ തിരഞ്ഞടുക്കപ്പെട്ട 100 വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ്
റവന്യൂ ജില്ലാ ശാസ്ത്ര മേളയിൽ അഭിമാനാർഹമായ നേട്ടം
(29.10.2024)റവന്യൂ ജില്ലാ ശാസ്ത്ര മേളയിലെ പ്രവർത്തി പരിചയ മേളയിൽ അഞ്ച് വിദ്യാർത്ഥികളെ സംസ്ഥാന തല മത്സരത്തിൽ പങ്കെടുപ്പിക്കുവാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു. ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിന് കരസ്ഥമാക്കുവാൻ സാധിച്ചത് അഭിമാനാർഹമായ നേട്ടം തന്നെയാണ്. വിദ്യാർത്ഥികളെയും പരിശീലനം കൊടുത്ത അദ്ധ്യാപിക ദിവ്യ ടീച്ചറെയും സ്റ്റാഫ് കൌൺസിൽ അഭിനന്ദിച്ചു.
വിജയോത്സവം
25 -11 -2024 കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. സംസ്ഥാന ശാസ്ത്രോത്സവത്തിലെ പ്രവൃത്തിപരിചയമേളയിൽ ബീഡ്‌സ് വർക്കിൽ ഒന്നാം സ്ഥാനം നേടിയ നഹ്‌ല നസീർ, മിഥ എ, ഫാത്തിമത്ത് സന എം പി, ഫാത്തിമത്തുൽ അഫീഫ, ഫാത്തിമത്തുൽ നഷ നൗറിൻ, റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് നാടകത്തിലെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട നഫീസത്ത് ഷദ ഷറഫ്, സംസ്ഥാനതല ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത അഭയ് ഗോവിന്ദ്, അബ്ദുൽറഹിമാൻ, ഷഫാഫ്, ജൂഡോ ചാമ്പിയൻഷിപ്പിൽ വെങ്കല മെഡൽ നേടിയ അഷിത എന്നിവരെ ആദരിച്ചു. പ്രവൃത്തി പരിചയമേളയിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകിയ ദിവ്യ ടീച്ചറെയും ആദരിച്ചു. വിജയോത്സവം പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ നിസാർ എൽ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് നിസാർ, വൈസ്പ്രസിഡണ്ട് വിനോദ്ൻ, സീനിയർ അസിസ്റ്റൻഡ് നസീർ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ രാജേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് വിജയികൾക്കുള്ള മൊമെന്റോ വിതരണം ചെയ്തു.