കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

 

                                                               പോക്സോ നിയമ ബോധവത്ക്കരണ ക്ലാസ്സ് നടത്തി 

കമ്പിൽ: 29 -05 -2023 തളിപ്പറമ്പ് ലീഗൽ സർവീസസ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പോക്സോ നിയമവുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് ബോധവത്ക്കരണ ക്ലാസ്സ് അഡ്വക്കേറ്റ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്നു.  ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.  എസ്. ആർ. ജി കൺവീനർ നസീർ മാസ്റ്റർ നന്ദി പറഞ്ഞു.

                                                                                           പ്രവേശനോത്സവം

കമ്പിൽ: പ്രവേശനോത്സവം 2023 ജൂൺ 1 കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക്  കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ

  നിസാർ. എൽന്റെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷമീമ ടി പി. ഉദ്ഘാടനകർമ്മം നിർവഹിക്കുകയുണ്ടായി. ചടങ്ങിന്റെ  മുഖ്യാതിഥി കൊളച്ചേരി പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അബ്ദുൾ മജീദ് കെ പി യായിരുന്നു മുഖ്യാതിഥി.  കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ  ശ്രീ രാജേഷ് കെ സ്വാഗത ഭാഷണം നടത്തി. പി.ടി.എ. പ്രസിഡണ്ട് ശ്രീ അബ്ദുൽസലാം കെ കെ പി, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ശ്രീ മുഹമ്മദ് കെ, ഹൈസ്കൂൾ എസ്.ആർ.ജി കൺവീനർ നസീർ എൻ എന്നിവർ  ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ശ്രീജ ടീച്ചർ നന്ദി പ്രകാശനം നടത്തി. പ്രവേശനോത്സവത്തോടനുബന്ധിച്ച് വേദ,നജ  എന്നീ കുട്ടികളുടെ ഗാനലാപനാവും, സ്കൂളിൽ എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും മധുരപലഹാരവും വിതരണം ചെയ്തു.  

    "സ്കൂഫെ" ഉദ്‌ഘാടനം ചെയ്തു
കമ്പിൽ: 07 -06 -2023 കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകളിൽ നടപ്പാക്കുന്ന ‘സ്‌കൂഫെ’ കഫെ അറ്റ് സ്‌കൂൾ പദ്ധതിക്ക് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ തുടങ്ങി.  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് സ്കൂഫെ ഉദ്‌ഘാടനം ചെയ്തു.  കുട്ടികൾ അനാവശ്യമായി പുറത്ത് പോകുന്നത് ഒഴിവാക്കുവാൻ കഴിയുമെന്നും ലഹരി മാഫിയയുടെ പിടുത്തത്തിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തുവാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് ചുരുങ്ങിയ ചെലവിൽ ഗുണനിലവാരം ഉള്ള ഭക്ഷണം ലഭിക്കുമെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.  സ്കൂൾ പ്രിൻസിപ്പാൾ രാജേഷ്.കെ സ്വാഗതം പറഞ്ഞു.  ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് നന്ദി പറഞ്ഞു.  

         വിവിധ ക്ലബ്ബുകൾ ഉദ്‌ഘാടനം ചെയ്തു  

ഈ വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 27 -06 -2023ന് പ്രശസ്ത എഴുത്തുകാരൻ ഷുക്കൂർ പെടയങ്ങോട് നിർവ്വഹിച്ചു.  വായനയുടെ ലോകത്തേക്ക് കുട്ടികൾ പ്രവേശിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.  കവിതകൾ ചൊല്ലിയും കഥകൾ പറഞ്ഞും അദ്ദേഹം കുട്ടികളെ വായനയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു.   തുടർന്ന് വിവിധ ക്ലബ്ബുകളിലെ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു.  പി ടി എ പ്രസിഡണ്ട് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.  അധ്യാപകനായ അശോകൻ പി കെ ആശംസ പ്രസംഗം നടത്തി.  ഹെഡ്മിസ്ട്രസ് ശ്രീജ പി എസ് സ്വാഗതവും എസ്. ആർ. ജി. കൺവീനർ നസീർ നന്ദിയും പറഞ്ഞു.

               ജൂൺ 26 ലഹരി വിരുദ്ധ ദിനം

അറബിക് കലോത്സവത്തിൽ ചാമ്പിയൻഷിപ്പ് തളിപ്പറമ്പ് സൗത്ത് ഉപജില്ലാ യു.പി വിഭാഗം അറബിക് കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ചാമ്പിയൻമാരായി.  മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും നേതൃത്വം നൽകിയ അധ്യാപകൻ റാഷിദിനെയും ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് അഭിനന്ദിച്ചു.

ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചരിച്ചു.  രാവിലെ പ്രത്യേക അസംബ്ലി ചേരുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.  സീനിയർ അധ്യാപകനായ നസീർ ലഹരി വിരുദ്ധ സന്ദേശം നൽകി.  തുടർന്ന് വിവിധ ക്ലബ്ബുകളുടെ പരിപാടികൾ നടന്നു.   അറബിക് ക്ലബ്ബ് പോസ്റ്റർ രചനാ മത്സരം, സയൻസ് ക്ലബ്ബ് പ്രസംഗ മത്സരം നടത്തി.  ഇംഗ്ലീഷ് ക്ലബ്ബ് "അരുതേ ലഹരി" എന്ന വിഷയത്തെ ആസ്പദമാക്കി ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.     ജെ.ആർ.സിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നടന്നു.

                   സബ് ജില്ലാ തല അറബിക് ടാലെന്റ്റ് ടെസ്റ്റ്

കമ്പിൽ: 15-07-2023 കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തളിപ്പറമ്പ് സൗത്ത് സബ് ജില്ല അലിഫ് ടാലന്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. 57 സ്കൂളുകളിൽ നിന്ന് 4 വിഭാഗങ്ങളിൽ മത്സരം നടന്നു.  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു. ഉപജില്ല  വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോണും ബിപിസി ഗോവിന്ദൻ എടാടത്തിലും വിജയികൾക്ക് അനുമോദനം നൽകി. ഭാഷാ അനുസ്മരണ പ്രഭാഷണം ശുക്കൂർ മാസ്റ്റർ നിർവ്വഹിച്ചു.  കെ എ ടി എഫ് ജില്ലാ വൈസ് പ്രസിഡണ്ട് ഹബീബ് തങ്ങൾ അധ്യക്ഷത വഹിച്ചു. കമ്പിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ പി എസ്, സുബൈർ തോട്ടിക്കൽ, ശമീറ ടീച്ചർ, അശ്റഫ് കോളാരി, അശ്റഫ് കെ എം ബി, അനീസ് മാസ്റ്റർ തുടങ്ങിയവർ ആശംസ നേർന്ന് സംസാരിച്ചു. അലിഫ് വിങ്ങ് ചെയർമാൻ ഹബീബ് മാസ്റ്റർ സ്വാഗതവും കൺവീനർ സഹദ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

                                                                 കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ നേട്ടം

കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള പ്രവർത്തി പരിചയമേളയിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറിക്ക് തിളക്കമാർന്ന നേട്ടം.  കണ്ണൂർ ജില്ലയിൽ പ്രവർത്തിപരിചയമേളയിൽ അഞ്ചാം സ്ഥാനം കരസ്ഥമാകുവാൻ സാധിച്ചു.  ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്ന് സ്റ്റഫ്ഡ് ടോയ്‌സ് നിർമ്മാണ മത്സരത്തിൽ ഫാത്തിമത്ത് നഷ നൗറി ഒന്നാം ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.  ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് എംബ്രോയിഡറിയിൽ സജ്‌വ സലിം, ഇലൿട്രോണിക്സിൽ മുഹമ്മദ് നാഫിഹ് എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി. വിജയികളെയും പരിശീലനം നൽകിയ അധ്യാപകരെയും സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു.

                                                             മാനേജരുടെ മരണത്തിൽ അനോശോചനം

മാനേജർ ശ്രീ. പി ടി പി മുഹമ്മദ് കുഞ്ഞി 26 -11 -2023 ഞായറാഴ്ച്ച അന്തരിച്ചു.  വൈകുന്നേരം 5 മണിക്ക് ഭൗതിക ശരീരം സ്കൂൾ കോമ്പൗണ്ടിൽ പൊതുദർശനത്തിന് വെച്ചു.  നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു.  ശേഷം സഹോദരിയുടെ വീട്ടിലും പൊതുദർശനത്തിന് വെച്ചു.  രാത്രി 7 :30 ന് പന്നിയങ്കണ്ടി കബർസ്ഥാനിൽ കബറടക്കി.  തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂളിൽ അനുശാചന സമ്മേളനം നടത്തി.  പ്രിൻസിപ്പാൾ രാജേഷ്. കെ, ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ്, പറശ്ശിനിക്കടവ് ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ,  പറശ്ശിനിക്കടവ് ഹൈസ്കൂൾ മാനേജർ, പി ടി എ ഭാരവാഹികൾ, വാർഡ് മെമ്പർ നിസാർ, വത്സൻ മാസ്റ്റർ, ഹയർസെക്കണ്ടറി സീനിയർ അസിസ്റ്റന്റ് മുഹമ്മദ്, യു.പി സ്കൂൾ അധ്യാപകൻ പ്രമോദ് പി ബി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.

മാനേജറുടെ ഓർമ്മകൾക്ക് മുമ്പിൽ അശ്രുപൂക്കൾ

കമ്പിൽ പ്രദേശത്തെ ജനങ്ങൾക്കും നമ്മുടെ വിദ്യാലയത്തിനും മാനേജർ എല്ലാമായിരുന്നു.  26-11-2023 ന് ഏവരെയും കണ്ണീരിലാഴ്‌ത്തി ഉച്ചക്ക് ശേഷമായിരുന്നു മരണ വാർത്ത നമ്മെ തേടിയെത്തിയത്.  മാനേജർ വിടവാങ്ങിയെങ്കിലും നമ്മുടെ ഓർമ്മകളിൽ എന്നും അദ്ദേഹം നിറഞ്ഞു നിൽക്കും.  കണ്ണൂരിനെയും കാട്ടാമ്പള്ളിയെയും ബന്ധിപ്പിക്കുന്ന പാലം വരുന്നതിനു മുമ്പ് തന്നെ അക്ഷരം പകരാൻ ഇവിടെ ഒരു വിദ്യാലയം പണിതിരുന്നു.  കമ്പിൽ പ്രദേശത്തുകാർ പറശ്ശിനിക്കടവിൽ ആയിരുന്നു വിദ്യാഭ്യാസത്തെ ആശ്രയിച്ചത്.  കമ്പിൽ പ്രദേശത്തുകാരുടെ പ്രയാസം കണക്കിലെടുത്താണ് മാനേജരുടെ പിതാവ് മർഹൂം ഉമ്മർ അബ്ദുല്ല കമ്പിൽ പ്രദേശത്തു ഒരു വിദ്യാലയം പണിതത്.  ഇപ്പോഴത്തെ മാനേജർ പ്രസ്തുത വിദ്യാലയം ഹയർസെക്കന്ററിയായി ഉയർത്തി.  40 വർഷക്കാലം സ്കൂൾ മാനേജരായി, നമുക്ക് താങ്ങായി മർഹൂം പി ടി പി മുഹമ്മദ് കുഞ്ഞി ഉണ്ടായിരുന്നു.  മാനേജരുടെ മരണത്തോടെ ഒരു തണൽ മരം നഷ്‌ട്ടപ്പെട്ട പ്രതീതിയാണ് എല്ലാവർക്കും.  

                                                               ആഹ്ലാദ പ്രകടനം നടത്തി                 

കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും 2023 -24 അധ്യയവർഷത്തിൽ വിവിധ മേളകളിൽ 10 വിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ പകെടുത്തു കൊണ്ട് എ ഗ്രേഡ് വാങ്ങി.  സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത കുട്ടികളെയും കൊണ്ട് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പി ടി എ ഭാരവാഹികളും കമ്പിൽ ടൗണിലിലൂടെ ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തിന് ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ രാജേഷ്. കെ, ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീജ പി എസ്, പി ടി എ പ്രസിഡണ്ട് ശ്രീ മൊയ്‌ദു ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.  പ്രകടനത്തിന് ശേഷം സ്കൂൾ അങ്കണത്തിൽ പ്രതിഭകൾക്കുള്ള ആദരിക്കൽ ചടങ്ങും നടന്നു