എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
സ്കൂളിൽ 2023 - 24 വർഷത്തിലെ 7 കുട്ടികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു. പുതിയ അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഈ നേട്ടം മുതൽ കൂട്ടായി .
സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.
പി.ൻ. പണിക്കർ ഫൌണ്ടേഷൻ സംഘടിപ്പിച്ച ജില്ലാതല യു.പി.വിഭാഗം ചിത്രരചന മത്സരത്തിൽ സ്കൂളിലെ
ഷിഫ. സി പി 6E മൂന്നാം സ്ഥാനവും ആയിഷ നസ്‌ലി 7D നാലാം സ്ഥാനവും നേടി സ്കൂളിന്റെ യശസ്സ് ഉയർത്തി.
മലപ്പുറം ജില്ലാ അണ്ടർ 11
ചെസ്സ് ചാമ്പ്യൻഷിപ്പിൽ MPGUP വടക്കാങ്ങര സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി റിഷാൻ റഷീദ് വി ചാമ്പ്യനായി.
കോട്ടയത്തു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.
സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം 7A ക്ലാസിലെ മെഹ്സിൻ ഹാരിസ് കരസ്ഥമാക്കി.
വായന ദിനാഘോഷ ഭാഗമായി ജില്ലയിൽ നടത്തിയ മാതൃഭൂമി സീഡ് ആസ്വാദന കുറിപ്പ്'മത്സരത്തിൽ മെസിൻ ഹാരിസ് രണ്ടാം്ഥാനം നേടി
സ്കൂളിന് തിളക്കമാർന്ന വിജയം നേടിത്തന്നു.
സബ്ജില്ലാ ചെസ് ചാമ്പ്യൻഷിപ്പി ൽ യു പി വിഭാഗം വ്യക്തിഗത ചാമ്പ്യനായി 5A യിലെ റിഷാൻ റഷീദ സ്കൂളിൻ്റെ അഭിമാനമായി.
സബ്ജില്ലാ ബാഡ്മിൻ്റൺ സബ്ജൂനിയർ വിഭാഗത്തിൽ സ്കൂൾ റണ്ണറപ്പായി. ആൺകുട്ടികളുടെ ടീമാണ് തിളക്കമാർന്ന വിജയം നേടി തന്നത്. ന്യൂഹ്മാൻ 6 A , സബ്ജില്ലാ ടീമിലേക്ക് യേഗ്യത നേടി.
കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ വെച്ച് നടന്ന അഖിലേന്ത്യാ ചെസ്സ് ടൂർണമെന്റിൽ വടക്കാങ്ങര MPGUPS ന്റെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി റിഷാൻ റഷീദ് മികച്ച പ്രകടനം നടത്തി ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി.
അറിവുത്സവം മങ്കട സബ്ജില്ലാ ചാമ്പ്യനായി മെഹ്സിൻ ഹാരിസ് തിളങ്ങി.
സബ്ജില്ലാ തല സ്പോർട്സ് മത്സരത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. UP വിഭാഗത്തിൽ ഓവ
റോൾ മൂന്നാം സ്ഥാനവും UP കിഡ്ഡീസ് വിഭാഗത്തിൽ റണ്ണർ അപ് സ്ഥാനവും സ്കൂൾ കരസ്ഥമാക്കി.
കിഡ്ഡീസ് വിഭാഗം 4 x 100m റിലേയിൽ ഗോൾഡ് അടക്കം സ്കൂൾ നിരവധി വെള്ളിയും വെങ്കലവും നേടിയിരുന്നു.
അർഷ , മാസിൻ, സൻഹ, നിസ്ബ, ഹുദ, നിഹ് മ എന്നിവർ സ്കൂളിന് വേണ്ടി മെഡൽ നേട്ടം കൈവരിച്ചു.
GHSS പള്ളിപ്പുറം സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിലും പ്രവൃത്തി പരിചയത്തിലും സ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. സയൻസ്, സോഷ്യൽ , ഗണിതം എന്നീ മേ ഖലകളിലും കുട്ടികൾ A ഗ്രേഡോടെ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളും നിരവധി ഗ്രേഡുകളും സ്വന്തമാക്കി.
- JRC ജില്ലാതല പ്രസംഗ മത്സരത്തിൽ 6 A യിലെ കെൻസ രണ്ടാം സ്ഥാനം നേടി സ്കൂളിന് അഭിമാനമായി.
33 മത് സബ്ജില്ലാ കലോത്സവത്തിൽ സ്കൂൾ ആതിഥേയത്വം വഹിച്ചു. പ്രസ്തുത കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും അറബിക് വിഭാഗത്തിൽ മൂന്നാം സ്ഥാനവും സ്കൂൾ നേടിയെടുത്തു. ജില്ലാ മത്സരത്തിലേക്ക് സ്കൂളിൻ്റെ ഗ്രൂപ്പ് സോംങ്ങ് ഒന്നാം സ്ഥാനത്തോടെ തിരഞ്ഞെടുക്ക പ്പെട്ടു.
ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി സ്കൂളിലെ കുട്ടികൾ മികവ് തെളിയിച്ചു. നജ രണ്ടാം സ്ഥാനവും ശ്രാവൺ മൂന്നാം സ്ഥാനവും നേടി.