എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

2022-23 അധ്യയന വർഷത്തെ മികച്ച പി.ടി.എ അവാർഡിന് അപേക്ഷ നൽകിയതുമായി ബന്ധപ്പെട്ട് എ.ഇ ഒ യുടെ നേത്യത്വത്തിൽ ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചു. സ്കൂളിന്റെ പ്രവർത്തനങ്ങളിലും രേഖകളിലും സംതൃപ്തി പ്രകടിപ്പിച്ചു. പ്രത്യേക സ്റ്റാഫ് മീറ്റിംങ് AEO യുടെ അധ്യക്ഷതയിൽ വിളിച്ച് AEO യുടെ അഭിനന്ദനം അറിയിച്ചു.

AEO യുടെ സ്കൂൾ സന്ദർശനം

2022-23 അധ്യയന വർഷത്തെ മങ്കട സബ് ജില്ലയിലെ BEST PTA അവാർഡിന് MPGUPS വക്കാങ്ങരട

ക്കാങ്ങര

അർഹത നേടി .

മങ്കട സബ് ജില്ല ബെസ്റ്റ് PTA അവാർഡിന്സ്കൂബ്ൾന്നില്ലാ അർഹത നേടി

.

- JRC കേഡറ്റുകളുടെ സബ് ജില്ലാ ദേശഭക്തി ഗാന മത്സരത്തിൽ സ്കൂളിന് തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം ലഭിച്ചു.


2022-23 ലെ USS സ്കോളർഷിപ്പിന് 15 കുട്ടികൾ അർഹത നേടി. കൂടുതൽ USS കിട്ടിയ വിദ്യാലയങ്ങളിൽ മങ്കട സബ് ജില്ലയിൽ 3 മത് സ്ഥാനം എം.പി.ജി.യു.പി. എസ്. വടക്കാങ്ങര സ്വന്തമാക്കി.

യു എസ് എസ് വിജയികൾ 2022 - 23

KPSTA നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി 6 A യിലെ മെഹ്സിൻ ഹാരിസ് സ്കൂളിന്റെ അഭിമാനം ഉയർത്തി.


സ്വദേശി മെഗാ ക്വിസ്: സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ മെഹ്സിൻ
AKSTU അറിവുത്സവം : ഒന്നാം സ്ഥാനം

Ak STU സംഘടിപ്പിച്ച മങ്കട സബ്ജില്ല അറിവുത്സവം മത്സരത്തിൽ 6A ക്ലാസിൽ പഠിക്കുന്നെ മെഹസിൻ ഹാരിസ് സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായി.





സബ് ജില്ല യിലെ തിളക്കമാർന്ന വിജയത്തിനുള്ള അംഗീകാരം




വിദ്യാർത്ഥികൾ കൂടിയതിനാൽ സ്കൂളിൽ 7F ഡിവിഷൻ പുതുതായി നിലവിൽ വന്നു. ഇതിലേക്കായി 1 യു പി എസ് ടി പോസ്റ്റും 1 അറബിക് പോസ്റ്റും അപ്രൂവൽ ആയി.

JRC ക്വിസ് മത്സരത്തിൽ സബ്ബ് ജില്ലയിൽ രണ്ടാം സ്ഥാനം
ലൈബ്രറി കൗൺസിൽ : പഞ്ചായത്ത് തല ക്വിസ് മത്സര വിജയികൾ

സബ് ജില്ലാ തല JRC ക്വിസ് മത്സരത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. ഹൻഫ 7 C, റെന 7B എന്നിവരാണ് സ്കൂളിന് മികച്ച വിജയം സമ്മാനിച്ചത്.

ജില്ലാ ലൈബ്രറി കൗൺസിൽ ന്റെ ആഭിമുഖ്യത്തിൽ നടന്ന പഞ്ചായത്ത് തല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം എം.പി. ജി യു പി എസിലെ കുട്ടികൾ നേടിയെടുത്തു. ഒന്നാം സ്ഥാനം മെഹസിൻ ഹാ രിസിനും രണ്ടാം സ്ഥാനം ഫാത്തിമ റിൻഷക്കും ലഭിച്ചു.

സബ് ജൂനിയർ പെൺകുട്ടികളുടെ  സബ്ജില്ല വ്യക്തിഗത ചാമ്പ്യൻ
400 m, ലോങ്ങ് ജമ്പ് എന്നിവയിൽ വെള്ളി മെഡൽ

സബ് ജില്ലാ സ്പോർട് മീറ്റിൽ സ്കൂളിന് അഭിമാനകരമായ നേട്ടം കൊയ്യാൻ സാധിച്ചു. സബ്ബ് ജൂനിയർ പെൺകുട്ടികളുടെ 600 m , 200 m എന്നിവയിൽ സ്വർ ണവും 100 m ൽ വെള്ളിയും നേടി 7D യിലെ ഫാത്തിമ റിൻഷ എം.വി വ്യക്തിഗത ചാമ്പ്യൻ പട്ടം നേടി. 7 D യിലെ ഫാത്തിമ റിധ സബ് ജൂനിയർ പെൺകുട്ടികളുടെ ലോംഗ് ജമ്പ്, 400 m എന്നിവയിൽ രണ്ടാം സ്ഥാനം നേടി.ം

സബ് ജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് വിജയികൾ : മെഹസിൻ ഹാരിസ്( നടുവിൽ)

സബ് ജില്ലാ ശാസ്ത്ര മേളയിൽ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം എം.പി. ജി യു പി.എസ് ന് നേടി തന്ന് മെഹ്സിൻ ഹാരിസ് താരമായി മാറി.

ഐ.ടി ക്വിസ് മൂന്നാം സ്ഥാനം : ഹാദി റഹ്മാൻ

സബ് ജില്ലാ IT ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം സ്കൂളിന് ലഭിച്ചു. ഹാദി റഹ്മാൻ 7D ആണ് സ്കൂളിനായി നേട്ടം കൊണ്ട് വന്നത്.



സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ സേഷ്യൽ സയൻസിൽ സ്കൂളിന് ഓവറോൾ മൂന്നാം സ്ഥാനം ലഭിച്ചു.

സബ്ജില്ലാ ശാസ്ത്രോത്സവം: സയൻസ് ഒവറോൾ മൂന്നാം സ്ഥാനം
A grade: സയൻസ് സ്റ്റിൽ മോഡൽ

സയൻസിലും ഗണിതത്തിലും പ്രവൃത്തി പരിചയത്തിലും നിരവധി കുട്ടികൾ A ഗ്രേഡ്, B ഗ്രേഡ് എന്നിവ കരസ്ഥമാക്കി.


ഐ ടി മേളയിൽ മലയാളം ടൈപ്പിംങ്ങിൽ രണ്ടാം സ്ഥാനം സ്കൂളിന് വേണ്ടി മെഹസിൻ

അക്ഷരമുറ്റം ക്വിസ് : സബ് ജില്ല വിജയി
ലൈബ്രറി കൗൺസിൽ ക്വിസ്: രണ്ടാം സ്ഥാനം

ഹാരിസ് സ്വന്തമാക്കി.ദേശാഭിമാനി അക്ഷരമുറ്റം ക്വിസിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും മെഹസിൻ നേടി. ലൈബറി കൗൺസിൽ ക്വിസിൽ രണ്ടാം സ്ഥാനവും നേടിയ ഈ മിടുക്കി സ്കൂളിന് മികച്ച അംഗീകാരം നേടിത്തന്നു..

കഥാ പ്രസംഗം : ഫസ്റ്റ് A ഗ്രേഡ്: കെൻസ
സബ് ജില്ലാ കലോത്സവം : മികച്ച വിജയം

പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ വച്ച് നടന്ന മങ്കട സബ്ജില്ലാ കലോത്സവത്തിൽ സ്കൂൾ തിളക്കമാർന്ന നേട്ടം കൊയ്തു. പങ്കെടുത്ത കുട്ടികളിൽ ഒട്ടുമിക്കവരും A ഗ്രേഡ് കരസ്ഥമാക്കി. കെൻസ 5A, കഥാപ്രസംഗത്തിന് ജില്ലാതല മത്സരത്തിന് യോഗ്യത നേടി.


ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല വിജയികൾ

അക്ഷരമുറ്റം ജില്ലാ തല മത്സരത്തിൽ രണ്ടാം സ്ഥാനം നേടി മെഹ്സിൻ ഹാരിസ് സ്കൂളിന്റെ പേര് ജില്ലയിൽ ഉയർത്തി. സംസ്ഥാന തല മത്സരത്തിലക്ക് യോഗ്യത നേടിയിട്ടുണ്ട്.


ഗാന്ധി ദർശൻ : സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് എ.ഇ.ഒ യിൽ നിന്നു ഏറ്റുവാങ്ങുന്നു
ഗാന്ധി ദർശൻ വിജയി കൾ

ഗാന്ധി ദർശൻ സബ്ജില്ലാ തല മത്സരങ്ങളിൽ എം.പി.ജി.യു.പി.എസ് ഓവറോൾ ചാമ്പ്യന്മാരായി. 25 സ്കൂളുകൾ പങ്കെടുത്ത വിവിധ മത്സര ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയൻറ് നേടി സ്കൂൾ മികച്ച് നിന്നു. നിരവധി കുട്ടികൾ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി വിജയത്തിന് മാറ്റ് കൂട്ടി . ഉഷ ടീച്ചറുടെ നേതൃത്വത്തിലാണ് ഗാന്ധി ദർശൻ മത്സരങ്ങൾക്കായി കുട്ടികൾ തയ്യാറായത്.

ന്യൂ മാത് സ് വിജയി :ശ്രാവൺ

ന്യൂ മാത് സ് സബ് ജില്ലാ തല മത്സരത്തിൽ 6 B ക്ലാസിലെ ശ്രാവൺ ഉന്നത വിജയം നേടി ജില്ലാ തല മത്സരത്തിന് യോഗ്യത നേടി.

പെൻസിൽ ഡ്രോയിംഗ് : ഗാന്ധി ദർശൻ  ജില്ലാതല വിജയി

ഗാന്ധി ദർശൻ ജില്ലാ തല പെൻസിൽ ഡ്രോയിംഗ് മത്സരത്തിൽ 7B ക്ലാസിലെ ദിൽഷ ഒന്നാം സ്ഥാനം നേടി.

A grade: കഥാ പ്രസംഗം : റവന്യൂ ജില്ല

കോട്ടക്കൽ രാജാസ് സ്കൂളിൽ വച്ച് നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ കഥാപ്രസംഗത്തിന് 5 A യിലെ കെൻസ എ ഗ്രേഡ് നേടി.


സ്റ്റേജ് കം ക്ലാസ് റൂം ഉദ്ഘാടനം ബഹു.എം.എൽ എ . മഞ്ഞളാംകുഴി അലി നിർവഹിക്കുന്നു.
ഉദ്ഘാടന ചടങ്ങിനെത്തിയ എം.എൽ എ ഗൈഡ്സ് കുട്ടികളോടൊപ്പം
ഉറുദു വിജയി കൾ

വടക്കാങ്ങര എംപിജി യുപി സ്കൂൾ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ച സ്റ്റേജ് കം ക്ലാസ്സ് റൂം കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാന്യനായ മങ്കട എംഎൽഎ മഞ്ഞളാം കുഴി അലി നിർവഹിച്ചു. കെട്ടിട ഉദ്ഘാടന ചടങ്ങിൽ സ്കൂളിന്റെ മറ്റു കെട്ടിട നിർമ്മാണത്തിന്  ആവശ്യമായ ഒരു കോടി രൂപ അനുവദിച്ചു. ചടങ്ങിൽ മങ്കട എ ഇ ഒ ശ്രീമതി മിനി ജയൻ സബ് ജില്ലയിലെ ഏറ്റവും നല്ല പി ടി എ ക്കുള്ള അവാർഡ് നൽകി. പി ടി എ  പ്രസിഡണ്ട് ഉസ്മാൻ. എം അധ്യക്ഷത വഹിച്ചു. വളരെ വർണശബളമായ ചടങ്ങിൽ രക്ഷിതാക്കളടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.

സുഗമ ഹിന്ദി പരീക്ഷ

ഉറുദു ടാലൻറ് സെർച്ച് എക്സാമിൽ ദിൽഷ, ഐഷ റീം എന്നീ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.


ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സുഗമ ഹിന്ദി പരീക്ഷ നടത്തി. 150 കുട്ടികൾ പരീക്ഷ എഴുതി.

STEP സബ് ജില്ല വിജയി

സോഷ്യൽ സയൻസ് ന്റെ ഭാഗമായി നടത്തുന്ന STEP പരീക്ഷയിൽ 6A യിൽ പഠിക്കുന്ന മെഹ്സിൻ ഹാരിസ് സബ് ജില്ലാ തല വിജയിയായി. ഈ വർഷത്തെ അവസാന അംഗീകാരമാണ് ഈ വിജയത്തിലുടെ മെഹ്സിൻ സ്കൂളിന് നേടിത്തന്നത്.