എ.എം.എസ്.ബി.എസ്.കിണാശ്ശേരി/എന്റെ വിദ്യാലയം
കിണാശ്ശേരി
തസ്രാക്കിലേക്ക്
പെരുവെമ്പിന് അടുത്താണ് തസ്രാക്ക് . പാലക്കാട് പെരുവെമ്പ് റൂട്ടിൽ തോട്ടുപാലം ബസ് സ്റ്റോപ്പിൽ ഇറങ്ങിയാൽ തസ്രാക്കിലേക്ക് എത്താവുന്നതാണ്. കുഴൽമന്ദത്തു നിന്ന് കൊടുവായൂർ വഴിയും എത്തിച്ചേരാം. അള്ള പിച്ച മൊല്ലാക്കയുടെ പള്ളിയും, രവിയുടെ ഞാറ്റുപ്പുരയും ഇപ്പോഴും തസ്രാക്കിൽ ഉണ്ട്.[ഓ. വി വിജയൻ ഈ ഗ്രാമത്തിന്റെ പാശ്ചാത്തലത്തിൽ ആണ് ഖസാക്കിന്റെ ഇതിഹാസം എഴുതിയത് എന്ന് കരുതപ്പെടുന്നു.
ഒട്ടനവധി മലയാളം എഴുത്തുകാർ ദില്ലിയിൽ താമസമാക്കിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇവർ ദില്ലിയിലെ സത്രങ്ങളിലും ചായക്കടകളിലും മറ്റും ഒത്തുകൂടി സാഹിത്യം, രാഷ്ട്രീയം തുടങ്ങിയവ ചർച്ചചെയ്യാറുണ്ടായിരുന്നു. പാരീസിൽ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്ക് ഇടക്കുള്ള ഇടവേളയിൽ ഒട്ടനവധി അമേരിക്കൻ എഴുത്തുകാർ താമസിച്ച് സാഹിത്യസംവാദങ്ങളിലും സാഹിത്യരചനയിലും ഏർപ്പെട്ടതിനോട് ഇതിനു സാമ്യം കാണാം. (എസ്രാ പൗണ്ട്, ഏണസ്റ്റ് ഹെമ്മിംഗ്‌വേ തുടങ്ങിയവർ നഷ്ടപ്പെട്ട തലമുറ അഥവാ ലോസ്റ്റ് ജെനെറേഷൻ എന്ന് അറിയപ്പെട്ടു). അന്ന് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലെ കാർട്ടൂണിസ്റ്റ് ആയിരുന്നു വിജയൻ. വിജയന്റെ സഹോദരിയായ ഒ.വി. ശാന്തയുടെ പാലക്കാട്ടെ തസ്രാക്ക് എന്ന സ്ഥലത്തെ വീട്ടിൽ വിജയൻ അവധിക്കാലത്ത് താമസിച്ചിരുന്നു. അവിടത്തെ ഗ്രാമീണപശ്ചാത്തലങ്ങൾ ആണ് വിജയന്റെ കഥയ്ക്ക് അടിവേരുകൾ തീർത്തത്, എങ്കിലും കഥാപാത്രങ്ങൾക്ക് ജീവിച്ചിരുന്ന മനുഷ്യരുമായി സാമ്യമുണ്ടോ എന്ന് വ്യക്തമല്ല.