കെ എൻ എം വി എച്ച് എസ് വാടാനപ്പള്ളി/എന്റെ ഗ്രാമം
വാടാനപ്പള്ളി , എന്റെ ഗ്രാമം ――――――――――――――――――――――
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലെ ഒരു തീരദേശപട്ടണമാണ് വാടാനപ്പള്ളി. തൃശ്ശൂർ നഗരത്തിന്റെ 16 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് വാടാനപ്പള്ളി. തൃശ്ശൂർ നഗരത്തിൽ നിന്നും ഏറ്റവും അടുത്ത കടൽതീരം (18 കിലോമീറ്റർ)വാടാനപ്പള്ളിയാണ്.
പേരിനുപിന്നിൽ —————————
വാട, കുറ്റി, കോട്ട എന്നിങ്ങനെ മൂന്ന് തരം കോട്ടകൾ പുരാതനകേരളത്തിൽ ഉണ്ടായിരുന്നു. ഇതിലെ വാട എന്നു പറയുന്ന ചെറിയ കോട്ടകളിലൊന്ന് ഇവിടെ ഉണ്ടായിരുന്നത്രെ, ബുദ്ധവിഹാരങ്ങൾ മുൻകാലങ്ങളിൽ പള്ളികൾ എന്നാണ് അറിയപ്പെട്ടിരുന്നത്.അനന്ദന്റെ ബൗദ്ധക്ഷേത്രവും അതിനോട് ചേർന്നതോ അതിനെ സംരക്ഷിക്കാനായോ ഉള്ള കോട്ടയും ചേർന്ന വാട+അനന്ദ+പള്ളി എന്നത് രൂപാന്തരം പ്രാപിച്ചാവണം വാടാനപ്പള്ളി എന്ന സ്ഥലനാമം ഉണ്ടായത്.
ചരിത്രം ―――――
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഒരു ജില്ലയായിരുന്നു മലബാർ. ഐക്യകേരളം യാഥാർത്ഥ്യമാകുന്നതിനു മുമ്പ് മലബാറിലെ പൊന്നാനി താലൂക്കിൽ നാട്ടിക റെവന്യൂ ഫർക്കയിലെ ഒരു അംശ (വില്ലേജ്) മായിരുന്നു വാടാനപ്പള്ളി.നാട്ടിക ഫർക്കയിൽ ഉൾപ്പെട്ടിരുന്ന ഭാഗങ്ങൾക്കെല്ലാമായി മണപ്പുറംഎന്ന ഓമനപേരും ഉണ്ട്. ൧൯൫൬ (1956 ) നവംബർ ഒന്നിനു ഐക്യകേരളം യാഥാർത്ഥ്യമായതോടെ പൊന്നാനി താലൂക്ക് വിഭജിക്കപ്പെടുകയും പുതിയതായി രൂപംകൊണ്ട ചാവക്കാട് താലൂക്ക് തൃശൂർ ജില്ലയിൽ ഉൾപ്പെടുത്തി. അങ്ങനെ വാടാനപ്പള്ളി തൃശൂർ ജില്ലയുടെ ഭാഗമായി .1964ൽ പണിതീർന്ന വാടാനപ്പള്ളി-കണ്ടശ്ശാംകടവ് പാലവും,ദേശീയപാത 17 ന്റെ ഭാഗമായി 1985/86 നിലവിൽ വന്ന കൊടുങ്ങല്ലൂർ-മൂത്തകുന്നം പാലവും,ചേറ്റുവാ പാലവും വാടാനപ്പള്ളിയുടെ വികസനത്തിന്റെ നാഴികകല്ലായി.
ഭൂമിശാസ്ത്രം ―――――――――― പൂഴി മണലും,പൂഴി കുന്നുകളും,കുടിവെള്ളത്തിന്നും നനക്കുന്നതിനും വേണ്ടിയുള്ള കുളങ്ങളും കശുമാവ്,തെങ്ങ് എന്നിങ്ങനെയുള്ള വൃക്ഷങ്ങളെ കൊണ്ട് നിറഞ്ഞതായിരുന്നു. പൂഴി കുന്നുകളും കശുമാവ്കൂട്ടങ്ങളും ഇല്ലാതായി കൊണ്ടിരിക്കുന്നു. പോതുവെ സമതലപ്രദേശം ആകുന്നു. പടിഞ്ഞാറ് ഭാഗത്തും കിഴക്ക് ഭാഗത്തും ഉപ്പു/ഓരു വെള്ളത്തിനു സാദ്ധ്യത. ശുദ്ധ ജല പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
അതിർത്തികൾ ―――――――――――
• പടിഞ്ഞാറ് - അറബിക്കടൽ . • വടക്ക് - ഏങ്ങണ്ടിയൂർ പഞ്ചായത്ത്. • കിഴക്ക് - മണലൂർ പഞ്ചായത്ത് ( കാനോലി കനാൽ ,വാടാനപ്പള്ളിക്കും കണ്ടശ്ശാംകടവിനും ഇടക്കുള്ള കനാൽ). • തെക്ക് - തളിക്കുളം പഞ്ചായത്ത്.
Beach

A pleasant and clean beach situated on the Arabian coast just 18 km from Thrissur, the cultural capital of Kerala, is just 3 km from Vadanapilly. The coast is lined with patches of coral reef rimmed by green coconut palms.[citation needed] It is suited to swimming, surfing and sunbathing.[citation needed] The beach is linked with exotic backwaters, and it is possible to row a vanchi (a country boat) along the coconut palm fringed backwaters