ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/എന്റെ ഗ്രാമം
ഉത്തരംകോട് ,കോട്ടൂർ
കുറ്റിച്ചൽ പഞ്ചായത്തിന്റെ കണ്ണായ പ്രദേശം മാത്രമല്ല ,നെടുമങ്ങാട് താലൂക്കിലെ പ്രാചീന സംസ്‌കൃതിസങ്കേതങ്ങളിൽ പ്രമുഖം കൂടിയാണ് കോട്ടൂർ .പ്രാചീന സംസ്‌കൃതി മയങ്ങുന്ന കോട്ടൂർ കോട്ടകളുടെ ഊര് (കോട്ടകളുടെ ഗ്രാമം )ആണെന്ന് നാടൻ സ്ഥലനാമനിരുക്തി പറയുന്നു.സ്ഥലനാമമായി വരുന്ന കോടിന് (കൂവാട് ) മല ,കുന്ന് ,ഉയർന്ന പ്രദേശം എന്നിങ്ങനെ പല അർത്ഥങ്ങളുണ്ട് .