ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സീഡ് ക്ലബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
'സീഡ് ക്ലബ് പ്രവർത്തനം 2024-25'
സഹപാഠിയ്ക്കു് ഒരു കൈത്താങ്ങു്
ചാരമംഗലം: വാഹനാപകടത്തിൽ അച്ഛൻ നഷ്ടപ്പെട്ട വിദ്യാർത്ഥിയ്ക്കു് സഹായ ഹസ്തവുമായി സീഡു ക്ലബ് അംഗങ്ങൾ സീഡ് ക്ലബിലെ അംഗങ്ങൾ തങ്ങളുടെ കൊച്ചു സമ്പാദ്യങ്ങൾ ചേർത്ത് വച്ചാണ് പഠനോപകരണങ്ങൾ വാങ്ങി നൽകിയത്.ഇതിൻ്റെ ഉദ്ഘാടനം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ഗീതാ കാർത്തികേയൻ നിർവ്വഹിച്ചു. സീഡ് കോഡിനേറ്റർ സിനി പൊന്നപ്പൻ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകി. സഹപാഠിയോടുള്ള കുട്ടികളുടെ സ്നേഹത്തിനും കരുതലിനും വേദിയായി സീഡ് ക്ലബ്.
ഹരിത വായനയ്ക്കായി പുസ്തക പ്രദർശനം
വായന വാരാഘോഷത്തിൻ്റെ ഭാഗമായി ഹരിത വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെൻ്റ് ഡി.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബംഗങ്ങൾ പരിസ്ഥിതി , കൃഷി പ്രകൃതി,ജന്തുക്ഷേമം, നാട്ടറിവുകൾ തുടങ്ങിയ വിഷയങ്ങളുമായി ' ബന്ധപ്പെട്ട പുസ്തക പ്രദർശനം സംഘടിപ്പിക്കുകയും വായിക്കുന്നതിനായി കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വായനയിലൂടെ കുട്ടികളിൽ കൃഷി പരിസ്ഥിതി സ്നേഹം വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പുസ്തക പ്രദർശനവും. പുസ്തക വിതരണവും നടത്തിയത്. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് യു.പി വിഭാഗം സീനിയർ അധ്യാപികയായ R സുനിതമ്മയാണ്. മുഖ്യ സന്ദേശം നൽകിയത്HM ഇൻ ചാർജ്ജായ നിഷ ടീച്ചറാണ് 'ഡാമിയൻ,സവിത ,ലീനാറാണി തുടങ്ങിയ അധ്യാപകർ ആശംസകൾ അറിയിക്കുകയും ചെയ്തു. സീഡ് കൺവീനർ സിനി പൊന്നപ്പൻ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകി. കുട്ടികളും രക്ഷിതാക്കളും കർഷകരും കൃഷി വകുപ്പുമൊക്കെ പുസ്തകപ്രദർശനത്തിന് ആവശ്യമായ പുസ്തകങ്ങൾ നൽകിയത്.
ലഹരിയ്ക്കെതിരെ മനുഷ്യച്ചങ്ങല
ലഹരി വിരുദ്ധദിനമായ ജൂൺ 26 ലഹരിയ്ക്കെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി കുരുന്നു ചങ്ങല തീർത്ത് ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബംഗങ്ങൾ. H.M in charge ആയ നിഷ ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി കുട്ടികളുടെ കുരുന്ന് ചങ്ങല ഉദ്ഘാടനം ചെയ്തു. സീഡ് കോഡിനേറ്റർ സിനി പൊന്നപ്പൻ, അധ്യാപകരായ ബ്രിജിത്ത്, സിജോ, പ്രദീപ് ഡാമിയൻ തുടങ്ങിയവർ മനുഷ്യച്ചങ്ങലയ്ക്ക് നേതൃത്വം നൽകി. ലഹരി വിരുദ്ധ ദിനത്തിൽ ലഹരിയ്ക്കെതിരെയുള്ള പ്രതിജ്ഞയും പോസ്റ്ററുകളും. നൃത്തശിൽപ്പവും സംഘടിപ്പിക്കുകയുണ്ടായി.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്
ലഹരി വിരുദ്ധ ദിനത്തിൽ സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ നടന്നു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് കുട്ടികൾക്കായി എടുത്തത് സുഭാഷ് സാർ(അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് ചേർത്തല റേഞ്ച് ഓഫീസ്) ആണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്H.M in charge ആയ നിഷ ടീച്ചർ ആണ്. യു .പി വിഭാഗം സീനിയർ അധ്യാപികയായ സുനിതമ്മ ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്വാഗതം ആശംസിച്ചത് സീഡ് കോഡി നേറ്റർ സിനിയാണ്.സ്റ്റാഫ് സെക്രട്ടറി ഡോ.പ്രദീപ്, രജിമോൾ, കൗൺസിലർ പ്രസീത ഇവർ സംസാരിച്ചു. ഈ പരിപാടിയിൽ നന്ദി പറഞ്ഞത് സീഡ് ക്ലബ്ബംഗമായ ദേവപ്രിയയാണ്. ലഹരിയ്ക്കെതിരെ കുട്ടിച്ചങ്ങല,ലഹരി വിരുദ്ധ പ്രതിജ്ഞ ,റാലി, പോസ്റ്റർ രചന, നൃത്ത ശിൽപ്പം എന്നിങ്ങനെ വിവിധ പരിപാടികൾ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്നു.
ഓണക്കാല പൂകൃഷിയ്ക്ക് തുടക്കമായി
ഓണക്കാലം കളർഫുള്ളാക്കുന്നതിനും വിഷരഹിത പച്ചക്കറി ലഭിയ്ക്കുന്ന തിനായി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ബന്ദിപ്പൂ കൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു തൈ നടീൽ ഉദ്ഘാടനം ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ .വി .ജി -മോഹനൻ അവർകൾ നിർവ്വഹിച്ചു. , പി ടി.എ പ്രസിഡൻറ് P..അക്ബർ സ്വാഗതം ആശംസിക്കുകയും എച്ച് എം ഇൻ ചാർജ് ശ്രീമതി നിഷ , സുനിതമ്മ, ഐശ്വര്യ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും സീഡ് കോഡിനേറ്റർശ്രീമതി സിനി നന്ദിയും രേഖപ്പെടുത്തി, സീഡ് ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഓണക്കാല വിളവെടുപ്പ് ലക്ഷ്യമാക്കി വിവിധ തരത്തിലുള്ള ബന്ദിതൈകളും , വെണ്ട, വഴുതന, മുളക്, ചീര തുടങ്ങി വിവിധ തരത്തിലുള്ള പച്ചക്കറിതൈകളും സ്കൂൾ അങ്കണത്തിൽ നട്ടു.
പ്ലാസ്റ്റിക്ക് മാലിന്യ- നിർമ്മാർജ്ജനം
സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 25/10/24 ന് കുട്ടികൾ തങ്ങളുടെ വീടുകളിൽ നിന്നും സ്കൂളിൽ നിന്നു മായി പ്ലാസ്റ്റിക്ക്ശേഖരിച്ച് കഴുകി വൃത്തിയാക്കുകയും അവയെ തരംതിരിച്ച് ഹരിതകർമ്മ സേനാംഗങ്ങൾക്ക് കൈമാറി.മിൽമപാൽ ,തൈര്കവർ 3 kgബിസ്ക്കറ്റ് കവർ, ബൂസ്റ്റ് കവർ , മിഠായി കടലാസ് - 2 kgമറ്റു ഭക്ഷണ വസ്തുക്കളുടെ കവർ , ഷെമ്മി കിറ്റ് -20 kg മൊത്തം 25 kg ലോ മൈക്രോൺ പ്ലാസ്റ്റിക്കും പലകമ്പനികളുടെകുടിവെള്ളക്കുപ്പികൾ, എണ്ണക്കുപ്പികൾ പ്ലാസ്റ്റിക്ക് ക്യാൻ ടോയ്‌ലറ്റ് ക്ലീനർ ബക്കറ്റ് , പ്ലാസ്റ്റിക്ക്കസേര - ഇവയെല്ലാം കൂടി 60 കിലോ ഹൈമൈക്രോൺ പ്ലാസ്റ്റിക്കുംH.M ശ്രീമതി അനൂപ് രാജ് ടീച്ചർ സീനിയർ അസിസ്റ്റൻ്റ് നിഷ ടീച്ചർ , സീഡ് കോർഡിനേറ്റർ സിനി ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ സീഡ് ക്ലബ്ബിലെ അംഗങ്ങൾ ഹരിത കർമ്മ സേനാംഗങ്ങളായ ശ്രീമതി . സതി ശ്രീമതി .അജി എന്നിവർക്ക് കൈമാറി. തുടർന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിയ്ക്കുകയും നിർമ്മാർജ്ജനം ചെയ്യുകയും ചെയ്യുന്ന വിവിധ രീതികളെക്കുറിച്ചും ഹരിത കർമ്മ സേനാംഗങ്ങൾ സീഡ് ക്ലബ്ബിലെ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. - പ്ലാസ്റ്റിക്ക് കത്തിക്കാതിരിക്കാൻ രക്ഷിതാക്കളെ ഓർമ്മപ്പെടുത്തണമെന്നു കൂടി പറഞ്ഞു കൊണ്ട്ഹരിത കർമ്മസേനാംഗങ്ങൾ ക്ലാസ്സ് അവസാ നിപ്പിച്ചത്.