എം ആർ യു പി എസ് മാട്ടൂൽ

Schoolwiki സംരംഭത്തിൽ നിന്ന്
എം ആർ യു പി എസ് മാട്ടൂൽ
വിലാസം
മാട്ടൂല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201713557




ചരിത്രം

1924 ജൂൺ മാസത്തിൽ പ്രവർത്തനം തുടങ്ങിയ മുസ്ലിം വിദ്യാലയമാണ് മദ്രസ്സ രിഫാഹിയാ അഥവാ എം ആർ യു പി സ്‌കൂൾ ആദ്യകാലത്തു മതപഠനത്തിനാണ് പ്രാധാന്യം നൽകിയത് .ആത്മീയവിദ്യാഭ്യാസത്തിനുപുറമെ ഭൗതിക വിദ്യാഭ്യാസത്തെ കൂടി ഉൾകൊള്ളുന്ന തരത്തിൽ സ്ഥാപനത്തെ വിപുലപ്പെടുത്തി .മുഹ്‌ളാർദർസ് കമ്മിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നിർവഹിക്കുന്നത്

          കവ്വായി പുഴയും വളപട്ടണം പുഴയും സംഗമിച്ചു അറബി കടലിൽ പതിക്കുന്ന പ്രകൃതി രമണിയമായ മാട്ടൂൽ സൗത്തിലെ അഴിക്കൽ മുനമ്പിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അറബിക്കടലിന്റെ തീരത്തു 100 കി .മി .ദൂരത്തിൽ തെക്കു വടക്കായി നീണ്ടുനിൽക്കുന്ന ഗ്രാമമാണ് മാട്ടൂൽ .ഗ്രാമത്തിന്റെ കിഴക്കും തെക്കും പുഴകളാണ് .ജല ഗതാഗതത്തിനു പ്രാധാന്യമുള്ള മാട്ടൂലിൽ മൽസ്യ ബന്ധനമാണ് പ്രധാന തൊഴിൽ .വൈദേശികമായ സാമ്പത്തിക സ്രോതസ്സും നാടിന്റെ നട്ടെല്ലാണ് .
             1909 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കിഴിൽ സ്ഥാപിക്കപ്പെട്ട മാട്ടൂൽ ബോർഡ് മാപ്പിള ബോയ്സ് എലിമെന്ററി സ്‌കൂൾ ആയിരുന്നു മാട്ടൂലിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം.1924 ലാണ് മദ്രസ്സ രിഫാഹിയാ യു പി സ്‌കൂൾ സ്ഥാപിതമായത് .ശ്രീ കെ വി തങ്ങൾ പ്രസിഡന്റും ശ്രീ എസ് കെ പി അബു ഹാജി മാസ്റ്റർ സെക്രട്ടറിയുമായിട്ടുള്ള തൻവീറുൽ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രസ്തുത വിദ്യാലയം നിലവിൽ വന്നത് ഒന്ന് മുതൽ അഞ്ചു വരെയുള്ള എലിമെന്ററി സ്‌കൂളും എട്ടു വരെ ക്‌ളാസ്സുള്ള ഹയർ എലിമെണ്ടറിയും ചേർന്നതാണ് ഇന്ന് കാണുന്ന എം ആർ യു പി സ്‌കൂൾ.

ശ്രീ ആയർ പക്കർ ആയിരുന്നു സ്‌കൂളിന്റെ ആദ്യ മാനേജർ തുടർന്ന് അദ്ദേഹത്തിന്റെ മകൻ ഇ കെ മുഹമ്മദ് കുഞ്ഞി ശ്രീമതി ടി കെ വി അലീമയും സ്‌കൂൾ മാനേജരായി പ്രവർത്തിച്ചു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എം_ആർ_യു_പി_എസ്_മാട്ടൂൽ&oldid=257822" എന്ന താളിൽനിന്ന് ശേഖരിച്ചത്