കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./കുട്ടിരചനകൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:41, 28 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17092-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറബിക്കടലിന്റെ റാണിയെ കാണാൻ...

വിനോദയാത്രകൾ എപ്പോഴും ആഹ്ലാദിപ്പിക്കുന്നവയാണ്.മഞ്ഞിന്റെ മുഖാവരണമണിഞ്ഞ പ്രകൃതിയിലൂടെ അതിവേഗം ഞങ്ങളുടെ വണ്ടി മുന്നോട്ട് നീങ്ങി. റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. മനസ്സുനിറയെ എറണാകുളത്തെ കാഴ്ചകൾ ആയിരുന്നു.

കോഴിക്കോടും മലപ്പുറവും പിന്നിട്ട യാത്ര തുടർന്നു. റോഡിൽ ഇടയ്ക്കിടെ ആനകളെ കണ്ടു തുടങ്ങിയപ്പോഴാണ് പൂരങ്ങളുടെ നാടായ തൃശ്ശൂർ എത്തിയെന്ന് മനസ്സിലായത്. കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാൻ പെരുമാൾ പള്ളിയും കാണാൻ കഴിഞ്ഞു. വെയിലിന് ചൂട് കൂടി തുടങ്ങി അതോടൊപ്പം തന്നെ തിരക്കും. കൂറ്റൻ പരസ്യബോടുകളും ബഹുനില കെട്ടിടങ്ങളും എന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഞങ്ങൾ ഇപ്പോൾ എറണാകുളം ടൗണിലാണ്.

അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി കേരളത്തിലെ പ്രധാന വ്യാവസായ വാണിജ്യ കേന്ദ്രമാണ്. കൊച്ചിൻ ഷിപ്പിയാർഡ്, എഫ്.എ.സി. ടി, കൊച്ചിൻ റിഫൈനറി തുടങ്ങിയ പ്രമുഖ വ്യവസായ സ്ഥാപനങ്ങൾ ഇവിടെയാണ്.

ആദ്യം ഞങ്ങളുടെ യാത്ര ചരിത്രപ്രസിദ്ധമായ മട്ടാഞ്ചേരിയിലേക്ക് ആയിരുന്നു.1568ൽ നിർമ്മിക്കപ്പെട്ട ജൂതപ്പള്ളി (സിനഗോഗ്) എന്റെ പ്രധാന ആകർഷണമായിരുന്നു. കേരളത്തിന്റെ പൗരാണികതയും, സുഗന്ധവ്യഞ്ജനങ്ങൾ വിൽപ്പനക്ക് വെച്ച ഇടുങ്ങിയ തെരുവുകൾ ഇവിടുത്തെ പ്രത്യേകതയാണ്. ധാരാളം വിദേശ ടൂറിസ്റ്റുകളെ ഇവിടെ കാണാം.

ഉച്ച ഭക്ഷണം കഴിച്ചതിനുശേഷം ഞങ്ങൾ മറൈൻഡ്രൈവിൽ എത്തി.കായലിന്റെ നിന്നുള്ള തണുത്ത കാറ്റ് നഗരചൂടിന് നല്ലൊരു ആശ്വാസമായി. ബോൾഗാട്ടി ദ്വീപായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം.1744 ഡച്ചുകാർ പണിത കൊട്ടാരം ഇവിടെയാണുള്ളത്. ഇന്നത് കെടിഡിസിയുടെ പഞ്ച നക്ഷത്ര ഹോട്ടലാണ്. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്തതുകൊണ്ട് കൊട്ടാരം പുറത്തുനിന്ന് കാണാനേ കഴിഞ്ഞുള്ളൂ. പാലസിന്റെ വേലി കെട്ടുകൾക്ക് പുറത്ത് ചെറിയൊരു പാർക്കും വിശ്രമ കേന്ദ്രവും ഉണ്ട്.

പിന്നീട് ഞങ്ങൾ തുറമുഖം കാണാനായി പുറപ്പെട്ടു. നിർഭാഗ്യമെന്ന് പറയട്ടെ അന്ന് കപ്പലുകൾ ഇല്ലാത്തതിനാൽ ട്രെയിനുകളും വിശ്രമത്തിൽ ആയിരുന്നു. അവിടെയുള്ള പഴയ ഗോഡൗണുകളിൽ നിന്ന് ലോറിയിൽ ചരക്കുകൾ കേറ്റുന്നുണ്ടായിരുന്നു. കായലിൽ കുറേ ദൂരെയായി രണ്ടു വലിയ  കപ്പലുകൾ കാണാമായിരുന്നു. അതിൽനിന്ന് കൊച്ചിൻ റീഫൈനറിയിലേക്ക് ക്രൂഡോയിൽ പമ്പ് ചെയ്യുകയാണെന്ന് ടഗ്ഗിലെ ജീവനക്കാർ പറഞ്ഞു.അവിടെ നിന്നും ഞങ്ങൾ ലക്ഷദ്വീപിലേക്ക് കപ്പൽ പുറപ്പെടുന്ന തുറമുഖം കാണാൻ പോയി. വെല്ലിങ്ടൺ ദ്വീപിലെ കൊച്ചി നേവൽ ബേസ് ഈ തുറമുഖത്തേക്ക് പോകുമ്പോൾ കാണാം. തുറമുഖത്ത് പിറ്റേദിവസം പുറപ്പെടാനുള്ള ഭാരത് സീമ എന്ന കപ്പൽ ഉണ്ടായിരുന്നു. അതിലെ ജീവനക്കാരുടെ അനുവാദം വാങ്ങി ആ കപ്പലിൽ കയറുവാൻ സാധിച്ചത് ഒരു ഭാഗ്യമായി. പോർച്ചുഗലിൽ നിന്നും വാങ്ങിയ ഒരു പഴയ കപ്പൽ ആണിത്.ഒരു കോണി ഇറങ്ങിയാൽ ഫസ്റ്റ് ക്ലാസ് റൂമുകളാണ്. പിന്നെയും കോണി ഇറങ്ങിയാൽ ജനറൽ ക്ലാസുകൾ.  സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെ വേറെയാണിത്. മരത്തിന്റെ ചാരുകസേരകളും പഴയ ഫാനുകളും ഉള്ളത് ഈ ഹാളിന് ഒരു പഴമയുടെ ചാരുത കൊടുക്കുന്നുണ്ട്.പിന്നീട് ഞങ്ങൾ ഡക്കിൽ തന്നെ തിരിച്ചെത്തി. അവിടെയാണ് ഭക്ഷണം മുറി.കൂറ്റൻ നങ്കൂരങ്ങളും വടങ്ങളും കാണാമായിരുന്നു. ഒരു നങ്കൂരത്തിന് 23 ടൺ ഭാരമുണ്ടത്രേ... കായലിന്റെ സൗന്ദര്യം ആസ്വദിച്ച് കൊണ്ടിരിക്കെ പടിഞ്ഞാറ് സൂര്യൻ മാഞ്ഞു തുടങ്ങിയിരുന്നു.

മഹാനഗരത്തോട് വിടപറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു. റോഡിൽ തിരക്ക് കുറഞ്ഞു വന്നു തുടങ്ങി. കണ്ടൈനർ ലോറികൾ നഗരത്തിലേക്ക് കുതിച്ചു പോകുന്നത് കാണാമായിരുന്നു. അർദ്ധരാത്രി വീടെത്തുമ്പോഴേക്കും എല്ലാവരും പാതി മയക്കത്തിലായിരുന്നു...

പുലരി

മഞ്ഞു കണങ്ങളെ കീറിമുറിച്ചാ

പകലോൻ കിഴക്കുദിക്കുന്നേ

ഉദിച്ചുയരും സൂര്യനെ നോക്കിയാ

മലരുകൾ പുഞ്ചിരി തൂകുന്നേ

തേൻ തുളുമ്പും ഗീതവുമായി പക്ഷികൾ

പാട്ടുകൾ പാടുന്നേ

മർമ്മരങ്ങൾ പൊളിച്ചുകൊണ്ട് ചില്ലകൾ തെന്നലിലാടുന്നേ...

മരണപ്പെട്ടവർക്കുവേണ്ടി...

വർഷം 2023. ആൾതിരക്കോ ബഹളമോ ഇല്ലാത്ത ഒരു റെയിൽവേ സ്‌റ്റേഷൻ. 50 നു മുകളിൽ പ്രായം തോന്നിക്കുന്ന ഒരു മദ്ധ്യ വയസ്കൻ. അദ്ദേഹം എവിടേക്കോ നോക്കി നിൽക്കുകയാണ്.അതെ സമയം അദ്ദേഹം തൻറെ ഓർമ്മളിൽ ജീവിക്കുകയും കൂടിയാണ്.

അദ്ദേഹം എന്തെല്ലാമോ ആലോചിച്ച് വിദൂരതയിലേക്ക് നോക്കുന്നുമുണ്ട്.

കാലം പിന്നിലേക്ക് സഞ്ചരിച്ചു. വർഷം 1972... എന്തിനൊക്കെയോ പ്രശ്നത്താൽ മുല്ലേശ്വരം തറവാട്ടിൽ നിന്നും ആ 17കാരി പടിയിറങ്ങി. തൻ്റെ ആഗ്രഹങ്ങൾക്ക് വില വയ്ക്കാത്ത തന്നെ പറക്കാൻ അനുവദിക്കാത്ത ആ വീട്ടിൽ നിന്നും,അല്ല തടവറയിൽ നിന്നും... വാശിയുമായി തന്റെ വീട് തിരിഞ്ഞു പോലും നോക്കാതെ അവൾ നടന്നു മറഞ്ഞു. "പെൺകുട്ടിയോള് ഇങ്ങനെ ആയ നമ്മൾ എന്താ ചെയ എൻ്റെ കൃഷ്ണ " എന്ന പലരുടെയും വാക്കുകൾ ആ പടി ഇറങ്ങുമ്പോൾ അവൾ കേട്ടു. എന്നാൽ വിങ്ങി പൊട്ടുന്ന ഒരു മനസുമായി ഒരു സ്ത്രീ അവിടെ നിൽപുണ്ടായിരുന്നു. "അമ്മ"..ആ സത്രീയുടെ കാതുകളിൽ അവൾ ആദ്യമായി വിളിച്ച ആ വാക്കുകൾ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരുന്നു.

തെരുവിൻ്റെ ഒഴിഞ്ഞ വരാന്തയിൽ ഇരുന്നു അവൾ മുൻപേ നടന്ന കാര്യങ്ങൾ ഓർത്തു. ഡോക്ടർ ആവണം എന്ന ആഗ്രഹത്താൽ കേരളത്തിലെ മികച്ച മെഡിക്കൽ കോളേജിൽ അച്ഛനറിയാതെ അവൾ അപ്ലിക്കേഷൻ അയച്ചു. അവരുടെ മറുപടിക്കായി കാത്തിരുന്ന അവൾ അത് കൊണ്ടുവന്ന മനുഷ്യനെ കണ്ടു ഞെട്ടി. അത് അച്ഛനായിരുന്നു. എന്താ കുട്ടിയോ ഇത് ". അവളുടെ മറുപടിക്ക് കാക്കാതെ ആ കത്ത് പിടിച്ചു വാങ്ങി വായിച്ച അമ്മാവൻ അവളെ കണ്ണുകൾ വിരിച്ചു ഉറ്റു നോക്കി. "ഇത് മെഡിക്കൽ കോളേജിൽ നിന്നുമുള്ള കത്താ. ഇവളെ അവിടെ പഠിക്കാൻ വിളിച്ചിരിക്കുന്നു ". അച്ഛൻ്റെ മറുപടിക്ക് മുൻപേ അമ്മായി പറയാൻ തുടങ്ങി " എൻ്റെ കൃഷ്ണാ പെൺകുട്ടിയോള് പഠിക്കാൻ പോവേ. അമ്മളെ തറവാട്ടില് അങ്ങനെയുള്ള പതിവൊന്നുല്യാട്ടോ.... ഇതുവരെ ഒരു പെണ്ണും ഇത് പറയാനുള്ള കാണിച്ചിട്ടില്ല...നിനക്കു ധൈര്യം പോലും എവിടെന്ന ഇങ്ങനെത്തെ ദുഷിച്ച ചിന്തകൾ വരുന്നേ അഭിപ്രായങ്ങൾ എല്ലാവരും അവരുടെ പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ അവളോട് ആരും ഒന്നും ചോദിച്ചില്ല.

ചിന്തകൾക്ക് വിരാമമിട്ട് വലിയ ശബ്ദം കേട്ടു.അവൾ ഇരുന്നുകൊണ്ടിരുന്ന കടക്ക് മുൻപിലേക്ക് ഓടി ചെന്നു. രക്തത്തിൽ കുളിച്ചു കിടന്നിരുന്ന ഒരു ചെറുപ്പകാരൻ അവളുടെ കണ്ണിൽ പെട്ടു.കട കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. ആരാണ് എന്ന് പോലും അറിയാതിരുന്ന ആ ചെറുപ്പക്കാരനെ മനുഷ്യത്വത്തിൻറെ പേരിൽ അവൾ സഹായിച്ചു. രണ്ട് ദിവസത്തിനു ശേഷം, ഹോസ്പിറ്റലിൽ നിന്നും ബോധം തിരിച്ചു കിട്ടിയ അവൻ തന്നെ രക്ഷിച്ച വ്യക്തിയെ അന്വേഷിച്ചു. അവളും തൻ്റെ വിവരങ്ങളും പറഞ്ഞു. ഡോക്ടർ ആകുന്നത് വരെ തന്റെ വിട്ടിൽ താമസിച്ചോളൂ ചിലവ് എല്ലാം താൻ നോകാം എന്നും അവൻ പറഞ്ഞു. അവൻ അവളെ അങ്ങനെയാണ് ശ്രദ്ധിച്ചു തുടങ്ങിയത്. എവിടെയോ മുളച്ചു വന്ന സ്നേഹം പ്രണയം ആവുകയാണ്. അവളുടെ കൂടെ ജീവിച്ചിരുന്ന കാലഘട്ടം രസ‌കരമായ തോന്നി. കളികളും ചിരികളും നിറഞ്ഞിരുന്ന ആ പതിനേഴു കാരിക്ക് കത്തിജ്വലിക്കുന്ന ഒരു ആഗ്രഹം കൂടി ഉണ്ടായിരുന്നു. ആരാരുമില്ലാത്ത അവനും അവൾ ഒരു കുടുംബമായി തീരുകയാണ്. വൈകാതെ അവനവൻ്റെ സ്നേഹം അവളോട് പറയുകയാണ്. ഒരു ചെറുപുഞ്ചിരിയാൽ തലയാട്ടി അതേ സമ്മതമാകുന്നു എന്ന് അവൾ ബോധിപ്പിച്ചു. സന്തോഷത്താൽ അവൻ അവളെ കെട്ടിപ്പുണർന്നു.

അഞ്ചുവർഷങ്ങൾക്ക് ശേഷം അവൾ ഇപ്പോൾ ഒരു ഡോക്ടർ ആണ്. പാവങ്ങളെയും പണക്കാരെയും ഒരുപോലെ ശുശ്രൂഷിക്കുന്ന ഡോക്ടർ. തൻ്റെ കുടുംബാംഗങ്ങൾ പറഞ്ഞത് കേട്ട് വീട്ടിൽ തന്നെ ഇരുന്നിരുന്നെങ്കിൽ താൻ ഇപ്പോൾ ഏത് അവസ്ഥയിൽ ആയിരുന്നേനെ....എല്ലാവരോടും ദേഷ്യമാണെങ്കിലും ആ പെറ്റ വയറിനെ അവൾ ഒരിക്കലും മറന്നിരുന്നില്ല. അമ്പലത്തിൽ വച്ചും ആശുപത്രിയിൽ വച്ചും തന്റെ അമ്മയെ നോക്കാൻ അവൾ മറന്നിരുന്നുമില്ല. താൻ തനിക്ക് ഉണ്ടായ പുതിയ ജീവിതം ആസ്വദിച്ചു തുടങ്ങുകയാണ്. എന്നാൽ പെട്ടെന്ന് ആവശ്യങ്ങൾക്കായി അവൻ ദൂരെയൊരു സ്ഥലത്തേക്ക് പോവുകയാണ്. വർഷങ്ങൾ ഒരുപാടു കഴിഞ്ഞു .എന്നിട്ട് അവൻ തിരിച്ചു വന്നില്ല. ദിവസങ്ങളെ തിരിച്ചുപിടിക്കാൻ അവൾക്ക് കഴിഞ്ഞതുമില്ല. കൂടിക്കൂടി വരികയാണ്. ഡോക്ടർ ജോലിയിൽ നിന്നും വിരമിച്ച ശേഷം തന്റേതായ ലോകം നെയ്തെടുക്കാൻ തുടങ്ങി. ഓർമ്മകൾ നെയ്തു കൂട്ടിയ ആ വീട്ടിൽ അവൾ  തനിച്ചായി. ഒഴിഞ്ഞ വീടിൻ്റെ ജനാലയിലൂടെ നോക്കി നിന്നവൾ ലോകം മാറിക്കൊണ്ടിരിക്കുന്നത് ഉറ്റുനോക്കി കണ്ടു. സൂര്യൻ ലോകം ചുറ്റിക്കൊണ്ടേയിരുന്നു എന്നിട്ടും അവൻ വന്നില്ല. സന്തോഷത്തിനോ സഹതാപത്തിന് അവർ ഓർമ്മകൾ നെയ്തു കൂട്ടിയ ആ കൊച്ചു വീട് അവൾ അനാഥാലയത്തിന്റെ പേരിൽ എഴുതി വെച്ചു. ഒഴിഞ്ഞു തെരുവുകളുടെ വരാന്തയിൽ വൈകുന്നേരത്തിന്റെ കാറ്റ് അവളെ തഴുകിക്കൊണ്ടിരുന്നു. തന്റെ ജീവിതം എല്ലാം ഓർത്തുകൊണ്ടിരുന്ന അവളുടെ കണ്ണുകൾ മെല്ലെ നിറഞ്ഞു തുടങ്ങി. തലതാഴ്ത്തി അവൾ കരഞ്ഞു കൊണ്ടിരുന്നു. സാക്ഷിയായി കൈകൾ കണ്ണുനീരും ഭൂമിക്ക് ഉറ്റിക്കൊണ്ടിരുന്നു. ആരുടെയോ അവളുടെ തോളിൽ സ്പർശിച്ചപ്പോൾ തലയുയർത്തിയത്. ആണ് കരഞ്ഞു അവൾ തളർന്ന ചുവന്ന കണ്ണുകൾ വിടർന്നു. അത് അവൻ ആയിരുന്നു. വീണ്ടും പുതു ലോകം ഉണരുകയാണ്.പുതിയ ജീവിതം തുടങ്ങുകയാണ്. അൻപതുകളുടെ അവസാനങ്ങളിലും അവർ പ്രണയിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ അവർ ജീവിച്ചു തുടങ്ങവേ അവനോട് യാത്ര പോലും പറയാതെ അവൾ മണ്ണിലേക്ക് വിശ്രമിക്കാൻ മടങ്ങി. അങ്ങനെ അവൻ തനിച്ച് ആവുകയാണ്. കുറേക്കാലം മുമ്പ് അവൻ എന്നെ കുറെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ഞാൻ കൊടുക്കുന്ന ശിക്ഷ ആയി കുട്ടിക്കോട്ടെ. ഇനി അവൻ ഒറ്റപ്പെടട്ടെ ". എന്നുപറഞ്ഞ് ദൈവത്തിനു മാലാഖമാർക്കും ഒപ്പം ചിരിക്കുകയാണ് അവൾ. അതിനിടെ അവൾ ഭൂമിയിലേക്ക് നോക്കി കണ്ണുനീർ തുടച്ചു.

-ആയിഷത്തൂർ റിഫ എം പി (9 ഇ)

മാഞ്ഞുപോയവർ

ഇന്ന് നീ ഇരുന്ന സ്ഥാനത്ത്

നിന്നെ കാണുവാനില്ല

നീ എന്നോടൊപ്പം ചിലവഴിച്ച ഉത്തമ-

നിമിഷങ്ങൾ എങ്ങോട്ടെന്നില്ലാതെ മാഞ്ഞുപോയ്...

നിന്നോടൊപ്പം കൈകൾകോർത്ത്

ഒരു സമാന്തര രേഖയിലൂടെ

നടന്ന ആ നിമിഷങ്ങൾ മറക്കാനാവുന്നവയല്ല;

എന്നാൽ ഇന്നു നീ മാഞ്ഞു മറഞ്ഞു

തെരുവുകളിലും, മനസ്സുകളിലും

കടലാസിന്റെ വിലയില്ലാതെ

അലഞ്ഞതിന്റെ നിശബ്ദ മൊഴികൾ

കേൾക്കാതെ പിടയുന്നു

ഭാഷയില്ലാതെ നിശബ്ദതയിൽനിന്നും

സംസാരിക്കുവാൻ വാക്കുകൾക്കു വേണ്ടി

നീ തിരയുമ്പോൾ ഉറക്കമെഴുന്നേറ്റ്

ഞാൻ നിന്നെ തിരയുമ്പോൾ

മിന്നാമിനുങ്ങുകൾപോലും നിന്നെ മറന്നിരിക്കുന്നു

സഖിയെ നീ എങ്ങുപോയി....


-ഫാത്തിമ ഫർഹാന 9 ഇ

ഓർമ്മയിലെ വസന്തകാലം

അമ്മതൻ കൈപിടിച്ചു നടന്നോരാകാലത്തെ

അനുഭവം ഇന്നുമൊരോർമയായ്

പുത്തനുടുപ്പം പുള്ളിക്കൂടയും ചൂടി

അങ്കനവാടി മുററത്തേക്കൊരു യാത്രാ....

നിഷ്കളങ്ക മനസ്സുമായി കളളവും കളവുമില്ലാതെ നടന്നൊരു കാലം..

കാണുന്നതെല്ലാം അതൃപമായും

തൊട്ടും പിടിച്ചും നടന്നകാലം.

അച്ഛനമ്മമാരൊന്നു വഴക്കു പറഞ്ഞാലുടൻ

കണ്ണുനിറയുമെൻ ബാല്യകാലം

കാക്കയെയും പുച്ചയും മാനത്തമ്പിളി

മാമനെയും നോക്കി ഭക്ഷണം കഴിച്ചകാലം

തൻജീവിത കാലത്തിലെ സുന്ദരകാലം.....

കസൃതിയും കുറുമ്പുമായി നടന്നകാലം.....

മറക്കാനാവാത്ത ഓർമകളും

സമ്മാനിച്ചിതാ ബാല്യകാലം യാത്രയായി...

- ആയിഷ ഹസ 9C

വിദൂരതയിലേക്ക് നോക്കുന്നവർ

അവൻ താൻ സ്വന്തമായി വാങ്ങിയ വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് .ആകെ നിശബ്ദത.കാർ യാത്രയിൽ ഉടനീളം അവൻ 5. തന്റെ ജീവിതത്തെക്കുറിച്ച് താൻ കര കയറിയ ജീവിതപ്രശ്നങ്ങളെ കുറിച്ച് ഓർത്തു. തനിക്കെല്ലാമെല്ലാമായിരുന്ന അവളെ കുറിച്ചും ഓർത്തു.ജീവിതം തനിക്കെതിരെ സഞ്ചരിക്കുമ്പോൾ അവൻ തൻ് പഴയകാല ജീവിതത്തിലേക്ക് സഞ്ചരിച്ചു, സ്കൂൾ കാലത്തിലേക്ക് തിരിച്ചു പോകുകയാണ്.താൻ കഷ്ടപ്പെട്ടിരുന്നു ആ കാലത്ത്.അവന് അവന്റെ അമ്മയായിരുന്നു ആകെയുള്ള കുടുംബവും ആകെയുള്ള അമ്മയുടെ ഒരു പ്രധാന വാക്കാണ് അവനിപ്പോഴും കൂട്ടാകുന്നത്. മനുഷ്യനു മാത്രമേ മറ്റൊരു മനുഷ്യനെ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. അവൻ്റെ ഫൈസ്‌കൂൾ കാലഘട്ടത്തിൽ അമ്മയെ അവന് നഷ്ടപ്പെട്ടു.

എന്നാൽ ജീവിക്കണമെന്ന ആശ ഒരു തീക്കനലായി അവൻ്റെയുള്ളിൽ ആളിക്കത്തി. ഒഴിവുസമയങ്ങളിൽ ജോലിചെയ്താണ് അവൻ പഠനം പൂർത്തിയാക്കിയത് തനിക്ക് ഒത്തു വന്നിരുന്ന അസിസ്റ്റൻ്റ് മാനേജർ ജോലി ഉപകാരപ്പെടും എന്ന് അവൻ വിചാരിച്ചു കാണും. അതുകൊണ്ടാണ് പഠിത്തം മുഴുവനാക്കാനും കഴിഞ്ഞില്ല.ദൈവവും പ്രതീക്ഷയും കൈവിട്ടു എന്നതുപോലെ ആ ജോലി അവനെ നഷ്ടപ്പെട്ടു.ഒന്നുമില്ലാത്തവന് ദൈവം തുണ.തെരുവോരങ്ങളിൽ നിശബ്ദ വരാന്തകളിൽ സ്ഥാനം പിടിച്ച അവനെതേടി ഒരു ദൈവവും വന്നിരുന്നില്ല. കാലമുച്ചരിച്ച മഹാസത്യം. ഇംഗ്ലീഷ് ഭാഷയിലെ കോൺഫിഡൻസ് പ്രൈവറ്റ് കമ്പനിയുടെ അപ്ലിക്കേഷൻ ഫോം അവൻ്റെ മുഖത്ത് വന്നിടിച്ചു. കഠിന പ്രയത്നത്തിലൂടെ അവനത് സാധിച്ചെടുത്തു.തന്റെ ചിന്തകൾക്കൊടുവിൽ അവൻ തന്റെ പുതിയ] വീട്ടിലെത്തിച്ചേർന്നു. കാലങ്ങളുടെ കാത്തിരിലും പ്രതീക്ഷകളുടെ അവസാനവും ആണിത് അവൻ തൻ്റെ പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുകയാണ്

- ആയിഷ തൻഹ ഹാഷിം 9E