ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
I18028-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്I18028
യൂണിറ്റ് നമ്പർLK/2018/18028
ബാച്ച്2022-25
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല MALAPPURAM
ഉപജില്ല MANJERI
ലീഡർHAROON RASHEED
ഡെപ്യൂട്ടി ലീഡർSINAN
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SADIKALI
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHEEBA
അവസാനം തിരുത്തിയത്
09-09-2024Shee

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ 2022-25 ബാച്ചിന്റെ സോഫ്റ്റ്‍വെയർ അധിഷ്ഠിതമായ അഭിരുചി പരീക്ഷ ജൂലൈ 2 ന് നടത്തി. അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായിരുന്നു.അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 23, 24, 25 തീയതികളിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത പ്രത്യേക ക്ലാസ് കുട്ടികളെ കാണിച്ചു.അഭിരുചി പരീക്ഷയിൽ 34 കുട്ടികൾ തെരഞ്ഞെടുക്കപെട്ടു. 102വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 98കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. സെർവർ ഉൾപ്പെടെ 28 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. രാവിലെ പത്ത്‌ മണിക്കു തുടങ്ങിയ എക്സാം വൈകുന്നേരം നാലു മണിക്ക് അവസാനിച്ചു .32കുട്ടികൾക്ക് 2022- 25ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അംഗത്വം കിട്ടി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 17162 ADHIROOP K 8A
2 16283 ALFA FATHIMA K 8E
3 16312 AMEESHA P 8A
4 16247 BINSHANA K 8E
5 16362 FATHIMA ALFA V P 8F
6 16335 FATHIMA FAHMA K 8B
7 16239 FATHIMA FIDA M 8A
8 16268 ATHIMA HIBA K P 8D
9 16361 FATHIMA MINHA.C 8D
10 16252 FATHIMA SA ADIYA P 8E
11 17185 FATHIMA SHIFA C P 8G
12 16517 FATHIMA SHIFA P P 8A
13 16231 FATHIMA SHIFA U 8A
14 16201 FATHIMATHULHASANATH KT 8D
15 16227 FEMINA P T 8A
16 16224 HAROON RASHEED P N 8D
17 16396 HENNA FATHIMA T 8C
18 17927 HIBA FATHIMA M 9B
19 16384 JUMANA FATHIMA C P 8C
20 16251 MOHAMMED ZAKARIYA PV 8A
21 16208 MUHAMMED ANSHID K 8C
22 16318 MUHAMMED SANIF M 8D
23 16265 MUHAMMED SINAN P 8A
24 16337 MUHAMMED ZIDAN C P 8F
25 16278 NADA FATHIMA K 8F
26 16262 NAJVA SHERIN K 8E
27 16310 NISHNA K P 8D
28 16344 RINSHIDHA VI 8D
29 17186 SAFA K 8G
30 16304 SAJLA P M 8A
31 17928 SHAHANA SHIRIN K 9B
32 16301 SHIBINA SHARIN K 8A
33 16351 SREYA C P 8A

ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും കൃത്യമായി ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസുകളിലും യൂണിറ്റ് ക്യാമ്പുകളിലും ഈ ഐഡി കാർഡ് ധരിക്കാറുണ്ട്

ഡിജിറ്റൽ പൂക്കള മത്സരം

ഈ മത്സരത്തിൽ വിവിധ കുട്ടികൾ പങ്കെടുത്തു. ഈ മത്സരം ഡിജിറ്റൽ സംവിധാനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താനായി സ്വന്തന്ത്ര സോഫ്റ്റ്‌വെയറായ പെയിന്റ്, ജിമ്പ് തുടങ്ങിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ നടത്തിയത്. യു പി കുട്ടികൾക്കും പ്രത്യക ഡിജിറ്റൽ പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽനടന്നു. ഡിജിറ്റൽ പൂക്കള പ്രദർശനവും കുട്ടികളുടെ നേതൃത്വത്തിൽ നടത്തി .

യങ് ഇന്നവേറ്റേഴ്‌സ്പ്രോഗ്രാം (വൈ.ഐ.പി)

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻസ് സ്റ്റാറ്റജിക് കൗൺസിൽ സംസ്ഥാനത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ക്രിയാത്മകമായകഴിവുകൾ കണ്ടെത്തി ആവശ്യമായ ഗൈഡൻസ് നൽകി മെച്ചപ്പെട്ട  മേഖലകളിലേക്ക് നയിക്കുന്നതിനുള്ള ഒരു പദ്ധതിയാണ് യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ഇതിനെ കുറിച്ചുള്ള പരിശീലനം നൽകി.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മറ്റു കുട്ടികൾക്ക് വൈ ഐ പി യെ കുറിച്ച് ക്ലാസ് നൽകുകയും ആശയങ്ങൾ കണ്ടെത്തിയ കുട്ടികളെ രജിസ്ട്രേഷൻ സഹായിക്കുകയും ചെയ്തു.

ഐ.റ്റി മേള

യുപി കുട്ടികൾക്കായി ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു.എച്ച് എസ്, എച്ച്എസ്എസ് വിഭാഗത്തിന് ഡിജിറ്റൽ പെയിന്റിങ്, മലയാളം ടൈപ്പിംഗ്, ഐടി ക്വിസ്, പ്രോഗ്രാമിംഗ്, ആനിമേഷൻ, വെബ് പേജ് ഡിസൈനിങ് തുടങ്ങിയ തുടങ്ങിയ ഇനങ്ങളും മേളയിൽ ഉണ്ടായിരുന്നു.

സ്കൂൾതല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

2022-25 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു 40. അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ , കൈറ്റ് മാസ്റ്റർ സാദിഖ് അലി, SITC ജമാലുദ്ദീൻ എന്നിവരായിരുന്നു ക്യാമ്പിന് നേതൃത്വം കൊടുത്തത് .വിദ്യാർഥികൾക്കെല്ലാം വളരെ നല്ലതായി അനുഭവപ്പെട്ടു.താരതമ്യേന എളുപ്പമുള്ള ആക്ടിവിറ്റി ആയതിനാൽ കുട്ടികൾക്ക് വേഗം ചെയ്യുന്നതിന് സാധിച്ചു. അനിമേഷൻ ,പ്രോഗ്രാമിങ് മേഖലയിൽ കുട്ടികൾക്ക് പരിശീലനം നൽകി .നാൽപതു കുട്ടികളിൽ നിന്ന് നാലു പേരെ പ്രോഗ്രാമിനും നാലു പേരെ അനിമേഷനും സബ്ജില്ലാ ക്യാമ്പ്ലേക് തിരഞ്ഞെടുത്തു .സബ്ജില്ലാ ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഷിഫാ ,പ്രോഗ്രാമിങ് വിഭാഗത്തിൽ ഹാറൂൺ റഷീദ് എന്നിവരെ ജില്ലാ ക്യാമ്പ്ലേക് തിരഞ്ഞെടുത്ത

റോബോട്ടിക് പരിശീലനം

 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ മറ്റു തിരഞ്ഞെടുത്ത കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകി. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് പരിശീലനത്തിൽ പങ്കെടുത്തത്. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന പരിശീലനത്തിലൂടെ മറ്റു കുട്ടികൾക്ക് റോബോട്ടിക്സിനെ കുറിച്ചും ഇലക്ട്രോണിക്സിനെ കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു.

ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ ഗെയിം നിർമിച്ചു

2022-25 ബാച്ചിലെ ഹാറൂൺ റഷീദാണ് ഗെയിം നിർമ്മാണത്തിന് നേതൃത്വം നൽകിയത്

സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഗെയിം നിർമ്മിച്ചത്
ഭിന്നശേഷി കുട്ടികൾക്കുള്ള ഗെയിം നിർമ്മാണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ:

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നത് അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഒരു മികച്ച മാർഗമാണ്. ഇതിന് നിരവധി ഗുണങ്ങളുണ്ട്.

സ്വാതന്ത്ര്യബോധം വർദ്ധിപ്പിക്കുക : കമ്പ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കാനും ആശയവിനിമയം നടത്താനും കഴിയുന്നത് വിദ്യാർത്ഥികൾക്ക് കൂടുതൽ സ്വാതന്ത്ര്യബോധം നൽകുന്നു.

വിദ്യാഭ്യാസ അവസരങ്ങൾ മെച്ചപ്പെടുത്തുക : പഠനത്തിനുള്ള വിഭവങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും വിവിധ വിഷയങ്ങൾ പഠിക്കാനുള്ള പുതിയ മാർഗ്ഗങ്ങൾ നൽകുകയും ചെയ്യുന്നു.

തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുക : കമ്പ്യൂട്ടർ കഴിവുകൾ ഇന്നത്തെ തൊഴിൽ വിപണിയിൽ വളരെ ആവശ്യമുള്ളതാണ്. പരിശീലനം ലഭിച്ചാൽ, വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.

ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുക : കമ്പ്യൂട്ടറുകൾ ആശയവിനിമയം എളുപ്പമാക്കുന്നു, ഇത് വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും അവരെ മറ്റുള്ളവരുമായി കൂടുതൽ ഫലപ്രദമായി ഇടപഴകാൻ സഹായിക്കുകയും ചെയ്യുന്നു.

സർഗ്ഗാത്മക പഠനം പ്രോത്സാഹിപ്പിക്കുക : വിദ്യാർത്ഥികൾക്ക് അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാനും പഠനത്തെ കൂടുതൽ രസകരമാക്കാനും കമ്പ്യൂട്ടറുകൾ ഉപയോഗിക്കാൻ കഴിയും.

ഈ ഗുണങ്ങൾ കൊണ്ട്, കഴിവുകൾ വികസിപ്പിക്കാനും സ്വതന്ത്രമായി ജീവിക്കാനുമുള്ള മികച്ച അവസരമാണ് കമ്പ്യൂട്ടർ പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുന്നത്.

ആനിമേഷൻ പരിശീലനം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് ആനിമേഷൻ പരിശീലനം നൽകി. ഈ പരിശീലനത്തിലൂടെ കുട്ടികൾക്ക് ആനിമേഷന്റെ സാധ്യതകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി.

ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. തെളിച്ചം എന്ന പേരിലുള്ള ഡിജിറ്റൽ മാഗസിനിൽ സ്കൂളിലെ കുട്ടികളുടെ രചനകൾ ആണ് ഉള്ളത്.സ്കൂൾ  ഡിജിറ്റൽ മാഗസിൻ ഒരു സ്‌കൂളിന്റെ പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ കഴിവുകളും പ്രദർശിപ്പിക്കുന്ന ഒരു ഓൺലൈൻ പ്രസിദ്ധീകരണമാണ്. പരമ്പരാഗത അച്ചടി മാഗസിൻകളുടെ ഡിജിറ്റൽ പതിപ്പ് എന്ന നിലയിൽ ഇതിനെ കാണാം. സ്കൂളിലെ വിവിധ പരിപാടികൾ,  , സൃഷ്ടിപരമായ എഴുത്തുകൾ, ചിത്രകല, ഫോട്ടോഗ്രാഫികൾ, , പഠന ലേഖനങ്ങൾ, തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. ഉപയോക്താക്കൾക്ക് എവിടെയും, ഏത് സമയത്തും അവരുടെ മൊബൈൽ, ടാബ്ലറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഡിവൈസുകളിലൂടെ മാഗസിനുകൾ വായിക്കാം.പ്രിന്റ് മാഗസിനുകളേക്കാൾ കൂടുതൽ ഇന്ററാക്ടീവ് ഉള്ളടക്കം ഡിജിറ്റൽ മാഗസിനുകൾ നൽകുന്നു. സ്കൂളിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ ഫോട്ടോ സഹിതം ആണ് ഈ മാഗസിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.മാഗസിന് ആവശ്യമായ ഫോട്ടോയും വിവരണങ്ങൾ തയ്യാറാക്കിയതും കവർപേജ് തയ്യാറാക്കിയതും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്

വയോജന കമ്പ്യൂട്ടർ സാക്ഷരത

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി അവർക്ക് പരിശീലനം നൽകി.വയോജന കമ്പ്യൂട്ടർ സാക്ഷരത എന്നത് പ്രായമായ വ്യക്തികൾക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്ഫോണുകൾ, എന്നിവ ഉപയോഗിക്കുന്നതിൻറെ അടിസ്ഥാനപരമായ അറിവും കഴിവും ഉണ്ടാകുന്നതിനെയാണ് സൂചിപ്പിക്കുന്നത്.ഇതിൽ ഇമെയിൽ അയയ്ക്കൽ, വീഡിയോ കോളുകൾ, ഓൺലൈൻ ബാങ്കിംഗ്, സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങിയവ ഉൾപ്പെടും. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അവരുടെ ദിനചര്യയിൽ സുഗമതയും സൗകര്യവും ഉണ്ടാക്കുക എന്നതാണ് ഈ സാക്ഷരതയുടെ ലക്ഷ്യം.വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഗൂഗിൾ പേ ഓൺലൈൻ പണമിടപാട്, മൊബൈൽ ഫോൺ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. ഈ പരിശീലനം വൃദ്ധജനങ്ങൾക്ക് വളരെയധികം ഉപയോഗപ്പെട്ടു