ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലൈബ്രറി & റീഡിംഗ് റ‍ൂം

ആധ‍ുനികമായ രീതിയിൽ തയ്യാറാക്കിയ മികച്ച ഒരു ലൈബ്രറി സ്ക‍ൂളിൽ പ്രവർത്തിക്ക‍ുന്ന‍ു.വിവിധ വിഭാഗങ്ങളിലായി 5000 ത്തോളം പ‍ുസ്തകങ്ങൾ ഇവിടെയ‍ുണ്ട്. ക‍ൂടാതെ പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവയ‍ും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു.

കമ്പ്യ‍ൂട്ടർ ലാബ്

ഹൈസ്‍ക‍ൂൾ വിഭാഗത്തിന‍ു മാത്രമായി രണ്ട് കമ്പ്യ‍ൂട്ടർ ലാബ‍ുകളുണ്ട്. രണ്ട് ലാബ‍ുകളില‍ുമായി ഏകദേശം 50 ഓളം കമ്പ്യ‍ൂട്ടറ‍ുകൾ സജ്ജീകരിച്ചിട്ട‍ുണ്ട്.ലാബ‍ിൽ പ്രൊജക്ടറ‍ും സ്ഥാപിച്ചിട്ട‍ുണ്ട് . പത്താം ക്ലാസ്സിനു മാത്രമായി ഒരു ലാബും, 8, 9 ക്ലാസ്സുകൾക്ക് മറ്റൊരു ലാബുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

ശ‍ുദ്ധജല യ‍ൂണിറ്റ്

സ്‍ക‍ൂളിലെ മ‍ുഴ‍ുവൻ വിദ്യാർത്ഥികൾക്കും ശ‍ുദ്ധജലം ലഭ്യമാക്ക‍ുക എന്ന ലക്ഷ്യത്തോട‍ു ക‍ൂടി UV സംവിധാനമ‍ുള്ള വലിയ ശ‍ുദ്ധജല യ‍ൂണിറ്റ് സ്ഥാപിച്ച‍ു.

RO വാട്ടർ പ്ലാന്റ്

കേരള സർക്കാർ, സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന 2019-2020 പദ്ധതി പ്രകാരം സ്ഥാപിച്ച RO വാട്ടർ പ്ലാന്റ്.

RO വാട്ടർ പ്ലാന്റ്.

ഹൈടെക് ക്ലാസ് റ‍ൂം

ഹൈസ്‍ക‍ൂൾ വിഭാഗത്തിൽ 37 ഡിവിഷന‍ുകളാണ് ഉള്ളത്. ഇതിൽ 31 ക്ലാസ്സ‍ുകളിൽ ഹൈടെക് മൾട്ടീ മീഡിയ സംവിധാനങ്ങൾ ഏർപ്പെട‍ുത്തി .എല്ലാ ക്ലാസ്സ‍ുകളില‍ും ഇൻ‍ർനെറ്റ് സൗകര്യവ‍ും ലഭ്യമാണ്.

ADDRESS-PATHAN ക്രിക്കറ്റ് പരിശീലന അക്കാദമി

വിദ്യാർത്ഥികൾക്ക് മികവുറ്റ ക്രിക്കറ്റ് പരിശീലനം ലഭ്യമാക്കുന്നതിന് ബാറ്റിംഗ്,ബൗളിംഗ് പരിശീലന പദ്ധതി.

ഓപ്പൺ ഓഡിറ്റോറിയം

വിശാലമായ ഓപ്പൺ ഓഡിറ്റോറിയം. സ്കൂളിലെ എല്ലാ പരിപാടികളും ,യുവജനോത്സവം തുടങ്ങിയവ നടത്താൻ.