ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സാമൂഹ്യശാസ്ത്രം/മികവുകൾ/2024-25
ലഹരി വിരുദ്ധ ദിനാചരണം
26/ 6/ 24ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരി വിരുദ്ധ ദിനാചരണത്തോട നുബന്ധിച്ച് പ്രത്യേക അസംബ്ലി ,ലഹരി വിരുദ്ധ പ്രതിജ്ഞ ,സന്ദേശം ,ലഹരിവിരുദ്ധ റാലി ,പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
ജനസംഖ്യ ദിനം
11/7/ 24 ന് ജനസംഖ്യാദിനം ആചരിച്ചു .ആര്യ ടീച്ചർ ജനസംഖ്യാ ദിന സന്ദേശം നൽകി. ജനസംഖ്യാദിനത്തോടനുബന്ധിച്ച് ഫ്ലാഷ് മോബ് ,ക്വിസ് മത്സരം എന്നിവ നടത്തി.
ക്വിസ്മത്സര വിജയികൾ
Ayisha Naja . E. (7A) I
Sanoobiya M K. (7B). II
സ്കൂൾ പാർലമെൻറ് ഇലക്ഷൻ
10/ 7 /24 ന് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നു .രാവിലെ 11 മണിക്ക് പോളിംഗ് ആരംഭിച്ചു. ഇലക്ട്രോണിക് പോളിംഗ് സംവിധാനത്തിൽ കുട്ടികൾ അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡർമാർ ,ഡെപ്യൂട്ടി ലീഡർമാർ എന്നിവർ ചേർന്ന് വോട്ടിങ്ങിലൂടെ സ്കൂൾലീഡർ ,ഡെപ്യൂട്ടി ലീഡർ എന്നിവരെ തിരഞ്ഞെടുത്തു.
സ്കൂൾ ലീഡർ
- നജില എ കെ
ഡെപ്യൂട്ടി ലീഡേഴ്സ്
- മുഹമ്മദ് റിഷാൻ
- മുഹമ്മദ് മിൻഹാജ് ടി ടി
സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്ഞ
11/ 7/24 ന് സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തപ്പെട്ടു. എച്ച് എം ഷാഹിന ടീച്ചർ സ്കൂൾ ലീഡർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിവിധ ക്ലാസുകളിലെ ലീഡർമാരും സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.സത്യപ്രതിജ്ഞ ചടങ്ങിൽ അധ്യാപകർ, പിടിഎ പ്രസിഡൻറ് എന്നിവർ പങ്കെടുത്തു.
ഹിരോഷിമ ,നാഗസാക്കി ദിനാചരണം ആഗസ്റ്റ് 6 ,9
ഹിരോഷിമ -നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി ഓഗസ്റ്റ് ആറിന് അസംബ്ലിയിൽ അമേരിക്കയുടെ ജപ്പാനിലെ ബോംബ് ആക്രമണത്തെക്കുറിച്ച് ലഘു വിവരണം നൽകി .കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു . 9 ാം തിയതി ക്വിസ് മത്സരം നടത്തി. ക്ലാസ് തലത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു. കുട്ടികൾ പേപ്പർ ഉപയോഗിച്ച് സഡാക്കോ പക്ഷിയെ നിർമിച്ചു.