കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്പോർട്സ് ക്ലബ്ബ്/2024-25
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ കായിക മേള
ഓഗസ്റ്റ് 13,14 തീയ്യതികളിലായി സ്കൂൾ കായികമേള നടന്നു. കായികമേള സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ടിന്റെ ചാർജ്ജ് വഹിക്കുന്ന വിനോദ് പി അധ്യക്ഷത വഹിച്ചു. മദർ പി ടി എ പ്രസിഡണ്ട് ആശംസകൾ നേർന്നു. അധ്യാപകരായ നസീർ എൻ സ്വാഗതവും സിന്ധു പി നന്ദിയും പറഞ്ഞു. കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു.
ഫുട്ബോൾ കോച്ചിങ്
സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും ആൺകുട്ടികൾക്ക് രാവിലെ 8:15 മുതൽ 9 :15 വരെ ഫുട്ബോൾ കോച്ചിങ് നൽകിവരുന്നു.
ഷട്ടിൽ ബാഡ്‌മിന്റൺ പരിശീലനം
സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും പെൺകുട്ടികൾക്ക് രാവിലെ 8:15 മുതൽ 9 :15 വരെ ഷട്ടിൽ ബാഡ്‌മിന്റൺ കോച്ചിങ് നൽകിവരുന്നു.
ഫുട്ബാൾ ടൂർണ്ണമെന്റിൽ ചാമ്പിയൻഷിപ്പ്
തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ഫുട്ബോൾ ചാപ്യൻഷിപ്പിൽ സബ്ജൂനിയർ ഗേൾസ് വിഭാഗത്തിലും സബ്ജൂനിയർ ബോയ്സ് വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ചാമ്പിയന്മാരായി.
ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണ്ണമെന്റിൽ ചാമ്പിയൻഷിപ്പ്
ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണ്ണമെന്റിൽ ചാമ്പിയൻമാരായി. ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും സീനിയർ ഗേൾസ്, സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി