ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2018-20

13:54, 18 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവരങ്ങൾ കൂട്ടിച്ചേർത്തു)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2018 വർഷത്തിലാണ് ലിറ്റിൽ കെെറ്റ്സ് എന്ന ക്ലബ്ബ് ആരംഭിക്കുന്നത്.കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഈ ക്ലബ്ബ് ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയാണ്.

15088-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15088
യൂണിറ്റ് നമ്പർLK/2018/15088
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വെെത്തിരി
ലീഡർകാവ്യ എൻ പി
ഡെപ്യൂട്ടി ലീഡർഹർഷാദ് കെ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹാരിസ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിദ്യ എ
അവസാനം തിരുത്തിയത്
18-08-2024Haris k

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നടപ്പിലാക്കുന്ന ഹൈടെക്‌ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്‌ വിവരവിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ്‌പദ്ധതി നടപ്പിലാക്കിയത്. "ലിറ്റിൽ കൈറ്റ്സി'ന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ജനുവരി 22-ന്‌ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കുറ‍ുമ്പ‍ാല ഗവ. ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് പ്രഥമ ബാച്ചിൻെറ ഉദ്ഘാടനം 2018 ജൂൺ 23- ന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സജേഷ് പി നിർവ്വഹിച്ചു.പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെ‍ഡ്‍മാസ്റ്റർ ശശീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.റിസോർഴ്സ് പേർസൺ കെ അബ്ദുൾ റഷീദ് പ്രിലിമിനറി ക്യാമ്പിന് നേത്യത്തം നൽകി. ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവും, മിസ്ട്രസ് വിദ്യ എ നന്ദിയും പറഞ്ഞു.

2018-20 വർഷത്തെ പ്രഥമ ബാച്ചിൽ ആകെ 36 അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.ക്ലബ്ബ് അംഗമാകാൻ താത്പര്യമുള്ള കുട്ടികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.

ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, മൊബെെൽ ആപ്പ്,ഹാർഡ്‍വെയർ, തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.19 കുട്ടികൾക്ക് A ഗ്രേഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടാൻ കഴിഞ്ഞു.ബാക്കി അംഗങ്ങൾക്ക് B ഗ്രേഡും ലഭിച്ചു.ജില്ലയിൽ ഏറ്റവും കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ച വളരെ ചുരുക്കം യൂണിറ്റുകളിലൊന്നാണ് ജി എച്ച് എസ് കുറ‍ുമ്പാലയിലെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ്.

പ്രധാന പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

കുറ‍ുമ്പ‍ാല ഗവ. ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് പ്രഥമ ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പിൻെറ ഉദ്ഘാടനം 2018 ജൂൺ 23- ന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സജേഷ് പി നിർവ്വഹിച്ചു.പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെ‍ഡ്‍മാസ്റ്റർ ശശീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.റിസോർഴ്സ് പേർസൺ കെ അബ്ദുൾ റഷീദ് പ്രിലിമിനറി ക്യാമ്പിന് നേത്യത്തം നൽകി. ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവും, മിസ്ട്രസ് വിദ്യ എ നന്ദിയും പറഞ്ഞു.

ലിറ്റിൽ കെെറ്റ്സ് ഐ ഡി കാർഡ്

ലിറ്റിൽ കെെറ്റ്സിലെ മ‍ുഴ‍ുവൻ കുട്ടികൾക്കും ഐ ഡി കാർഡ് നിർമ്മിച്ച് നൽകി.കെെറ്റിൻെറ നിർദ്ദേശം പാലിച്ച് കൊണ്ടാണ് കാർഡ് തയ്യാറാക്കിയത്. ഇതിനായി കെെറ്റിൻെറ ഫണ്ട് ഉപയോഗപ്പെടുത്തുന്നു.

ലിറ്റിൽ കെെറ്റ്സ് ബോർഡ്

 
ഡിസ്പ്ലെ ബോർഡ്

ലിറ്റിൽ കെെറ്റ്സ് യൂണിറ്റിൻെറ ഒരു ഡിസ്പ്ലെ ബോർഡ് തയ്യാറാക്കി.യൂണിറ്റിൻെറ അംഗീകാര നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രദർശിപ്പിച്ച്, കെെറ്റിൻെറ നിർദ്ദേശം പാലിച്ച് കൊണ്ടാണ് ബോർഡ് തയ്യാറാക്കിയത്.

സ്കൂൾ തല ക്യാമ്പ്

ലിറ്റിൽ കെെറ്റ്സ് പ്രഥമ സ്കൂൾ ലെവൽ ക്യാമ്പ് 04-08-2018 ന് സംഘടിപ്പിച്ച‍ു.രാവിലെ 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് സ്കൂൾ ലെവൽ ക്യാമ്പ്.ക്യാമ്പിലൂടെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും,പരിശീലിക്കാനും കഴിയുന്നു.ക്യാമ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്ക് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണവും ചായയും ലഘുപലഹാരവും നൽകുന്നു.ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിവരുന്നത്.ക്യാമ്പിലെ ഹാജറിന് 100 മാർക്കാണ് ലഭിക്കുന്നത്.പങ്കെടുത്തവരിൽ നിന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ച എട്ട് കുട്ടികളെ സബ് ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.

സബ് ജില്ലാതല ക്യാമ്പ്

സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്. നമ്മുടെ സ്കൂളിൽ നിന്ന് എട്ട് കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്.പടിഞ്ഞാറത്തറ ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ ആനിമേഷൻ വിഭാഗത്തിൽ നാല് കുട്ടികളും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നാല് കുട്ടികളും പങ്കെടുത്തു.

ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കെെറ്റ്സിൻെറ പ്രധാന പ്രവർത്തനമാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണം.സ്കൂളിലെ കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ചേർത്താണ് മാഗസിൻ തയ്യാറാക്കിയത്. യൂണിറ്റിൻെറ പ്രഥമ മാഗസിൻ 'നീലാബരി'യുടെ പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്‍സൺ കെ ബി നസീമ നിർവ്വഹിച്ച‍ു.

ഇൻറസ്ട്രിയൽ വിസിറ്റ്

ലിറ്റിൽ കെെറ്റ്സിൻെറ മറ്റൊരു പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് ഫീൽഡ് വിസിറ്റുകൾ/ഇൻറസ്ട്രിയൽ വിസിറ്റ്.2018-20 ബാച്ച് അംഗങ്ങൾ വയനാട് കൽപ്പറ്റയിലുള്ള കിൻഫ്രാ പാർക്കിലെ വി കെ സി ചപ്പൽ മാനുഫാൿച്ചറിംഗ് യൂണിറ്റിലേക്കാണ് വിസിറ്റ് ചെയ്‍തത്.ചെരുപ്പ് നിർമ്മാണത്തിൻെറ വിവിധ ഘട്ടങ്ങൾ,വിവിധ ഉപകരണങ്ങൾ,അവയുടെ ഉപയോഗം എന്നിവ നേരിൽ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായി.മുൻ കൂട്ടി അനുമതി വാങ്ങിയായിരുന്നു സന്ദർശനം.ലിറ്റിൽ കെെറ്റ്സ് അംഗങ്ങളെ വി കെ സി അധിക്യതർ ഹൃദ്യമായി സ്വീകരിക്കുകയും പ്രവർത്തനരീതികൾ വിശദീകരിച്ച് നൽകുകയും ചെയ്തു.

"പാരൻറ് @ സ്കൂൾ"

 

"പാരൻറ് @ സ്കൂൾ" എന്നത് കുറുമ്പാല ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റിൻെറ ഒരു തനത് പ്രവർത്തനമായിരുന്നു.രക്ഷിതാക്കൾക്കും ‍ഐ ‍ടി പരിശീലനം നൽകി ശാക്തീകരിക്കുക എന്നതായിരുന്നു ഇതിൻെറ ഉദ്ദേശ്യം.ഇത്തരത്തിൽ രക്ഷിതാക്കളെ സ്കൂളിലേയ്ക്ക് ക്ഷണിച്ച് ക്ലാസുകൾ നൽകിയിട്ടുണ്ട്.ഫാത്തിമത്ത് സുമയ്യ, ഹഫ്‍ന ഷെറിൻ, ഫാത്തിമ ഫിദ, മുഹമ്മദ് ഫാസിൽ, ശരത് കുമാർ ,സജിൻ സി.വി, മുഹമ്മദ് ആസിഫ്, ഹൈദർ അലി, അഞ്ജലി. പി.സി എന്നീ അംഗങ്ങൾ ക്ലാസിന് നേതൃത്വം നൽകി.

ചങ്ങാതിക്കൊപ്പം

വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഐ ടി പരിശീലനം നൽകാൻ തീരുമാനിച്ചു.ഇതിൻെറ ഭാഗമായി ഭിന്നശേഷിക്കാരനും കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ (ഹോം ബെെസ്ഡ് ) മുഹമ്മദ് അനീസ് എന്ന കുട്ടിയെ ഐ ടി പഠിപ്പിക്കുക എന്ന ഉത്തരവാദിത്തം ലിറ്റിൽ കെെറ്റ്സ് ഏറ്റെട‍ുത്തു.

26-7-2019-ന് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ ഐ.ടി ലാബിൽ യോഗം ചേർന്ന് ചുമതലകൾ വിഭജിച്ച് നൽകി.അംഗങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി. ഓരോ ഗ്രൂപ്പ‍ും വിവിധ മേഖലകൾ ഏറ്റെടുത്തു.സ്കൂൾ സമയത്തിന് ശേഷവും മറ്റ് ഒഴിവ് സമയം കണ്ടെത്തി അനീസിൻെറ വീട്ടിൽ പോയി ക്ലാസുകൾ നൽകി. ചുമതലപ്പെടുത്തി.

ഹ്രസ്വ ചിത്രം

ലഹരി വിരുദ്ധ ബോധവത്ക്കരണത്തിൻെറ ഭാഗമായി ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് 'മ‍ുക്തി" എന്ന പേരിൽ ഒരു ഹ്രസ്വ ചിത്രം തയ്യാറാക്കി അവതരിപ്പിച്ചിട്ടുണ്ട്.

ലഹരിയുടെ ഉപയോഗം സമൂഹത്തിലും മാനുഷിക ബന്ധങ്ങളിലും വരുത്തുന്ന മാറ്റങ്ങൾഎന്തൊക്കെയാണ് എന്നതിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ഹ്രസ്വ ചിത്രമാണിത്. നമ്മുടെ സമൂഹത്തിൽ പുതുതലമുറയിൽ സ്ക്കുൾ വിദ്യർത്ഥികളിലാണ് ലഹരിയുടെ ഉപയോഗം കൂടുതലായി കണ്ടുവരുന്നത്. സാങ്കേതിക രംഗത്ത് വലിയ മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും അനുദിനം ലഹരിയുടെ ഉപയോഗവും കൂടികൊണ്ടിരിക്കുകയാണ്. അറിവിന്റെ നിർമ്മാണം നടക്കേണ്ടത് വിദ്യാർത്ഥികളിലൂടെയാണ്.ലഹരി അഗ്നിയെ പോലെ അതിനെ നശിപ്പിക്കുന്നു. പൂമ്പാറ്റയെ പോലെ സ്വതന്ത്രമായി പാറിപറക്കേണ്ട ബാല്യം ലഹരിയുടെ വലയിൽ അകപ്പെട്ട് പോവുന്നു.ഇത്തരമൊരു കാലിക പ്രസക്തമായൊരു വിഷയത്തിൽ കുട്ടികളെ ബോധവത്‍കരിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഈ ഹൃസ്വചിത്രം നിർമ്മിച്ചത്.കുട്ടികൾ തന്നെയാണ് ഇതിൻെറ സ്ക്രിപ്റ്റ് തയ്യാറാക്കിയതും അഭിനയിച്ചതും എഡിറ്റ് ചെയ്തതും.സഫ്‍ന ഷെറിൻ ,മുബഷിറ എ.എം,ഫാത്തിമത്ത് അഫ്‍വാന.ടി,ആദിത്യ, വിദയ, മു‍ർഷിദ്.ടി.എം, ജസ്മൽ.കെ ,മുനവ്വർ അലി.സി.എച്ച് എന്നീ അംഗങ്ങൾ ഇതിന് നേതൃത്വം നൽകി.

ഡോക്യുമെൻററി തയ്യാറാക്കൽ

1924 ന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു 2018ൽ സംഭവിച്ചത്.മഹാപ്രളയം അവശേഷിപ്പിച്ച ദുരിതങ്ങൾ നാടിനെതന്നെ ഇല്ലാതാക്കി യിരുന്നു. അതിൽ പ്രധാനപ്പെട്ടതായുരുന്നു വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഒപ്പം മഹാരോഗങ്ങളും‍.നിരവധിപേർ രോഗബാധിതരായി ദീർഘകാലം ആശുപത്രികളിൽ കഴിയേണ്ടി വന്നു.എന്നാൽ അതിജീവനത്തിന്റെ പാതയിലൂടെ മുന്നിട്ട് നീങ്ങി യപ്പോൾ ഈ അവസ്ഥയെ മറികടക്കാൻ ദെെവത്തിന്റെ സ്വന്തം നാടിന് കഴിഞ്ഞിട്ടുണ്ട്.

കോളറ,‍ ടൈഫോയിഡ്,മഞ്ഞപിത്തം,എലിപ്പനി തുടങ്ങിയവയായിരുന്നു പ്രധാന രോഗങ്ങൾ. മലിനജലത്തിന്റെ സാനിധ്യമാണ് രോഗകാരണം. പ്രളയാനന്തരം മലിനമായ ശുദ്ധജല സ്രോതസ്സുകളിൽ നിന്ന് വെള്ളം ഉപയോഗിക്കുന്നുത് അപകടകരമായിരുന്നു. ഇതേതുട‍ർന്ന് സൂപ്പർ കോറിനേഷൻ ചെയ്യുകവഴി ശുദ്ധജല സ്രോതസ്സുകൾ മാലിന്യവിമുക്തമാക്കി. കൂടാതെ നിരവധി രോഗനിയന്ത്രണമാർഗ്ഗങ്ങളിലൂടെ ഈ അവസ്ഥയെ മറികടക്കാൻ, അതിജീവിക്കാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രളയാനന്തരം ഉണ്ടാവാൻ സാധ്യതയുള്ള രോഗങ്ങളും അവയുടെ ലക്ഷണങ്ങളും പ്രതിരോധവും ഉൾക്കൊള്ളിച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നാടിനൊപ്പം കുട്ടിപട്ടം എന്ന പേരിൽ ഡിജിറ്റൽ ഡോക്യമെന്ററി തയാറാക്കി. പ്രൊജക്റ്റിന് വേണ്ടുന്ന വിവരങ്ങൾ പി എച്ച് സിയിലെ ഡേ.കിഷോർ സാറിൽ നിന്നും മറ്റും ശേഖരിച്ച്, MIT ആപ് ഇൻവെറ്റർ ഉപയോഗിച്ച് നിർമ്മിച്ച ആപ്പ് മുഖേനെ സർവ്വേ നടത്തിയാണ് ഡോക്യുമെൻററി തയ്യാറാക്കിയത്. പൂർത്തിയാക്കിയിരിക്കുന്നത്. ഇനിയൊരു പ്രളയം ഉണ്ടായാൽതന്നെ‍ രോഗങ്ങളെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ 'പ്രളയാനന്തര രോഗവും പ്രതിരോധവും'എന്ന വിഷയത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്താൽ ഞങ്ങൾ നിർമ്മിച്ച ഈ ഡിജിറ്റൽ ഡോക്യുമെന്റ് ഏവർക്കും സഹായകമാകുമെന്ന് കരുതുന്നു


അഭിമുഖങ്ങൾ

2018-20 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അംഗങ്ങൾ ക്രമനമ്പർ അംഗങ്ങൾ
1 മുബഷിറ എ എം 19 ശരത് കുമാർ എൻ പി
2 ഷാക്കിറ ബാനു 20 ജസ്‍മൽ
3 സഫ്‍ന ഷെറിൻ 21 സവാദ് വി
4 ഫാത്തിമ അഫ്‍വാന ടി 22 മുർഷിദ് ടി എം
5 ഫിദ ഫാത്തിമ 23 ഹർഷാദ് കെ എസ്
6 ഫാത്തിമ ഫിദ കെ ജെ 24 മുഹമ്മദ് സിനാൻ കെ ആർ
7 നാസില എസ് എ 25 മുഹമ്മദ് ഫാസിൽ എസ് എ
8 ഫാത്തിമ നാസ്വിഹ 26 മുഹമ്മദ് മുബഷിർ
9 വിദയ സി എം 27 വിഷ്‍ണു സി
10 സൗമിനി സി ബി 28 മുഹമ്മദ് സജീർ
11 ഹഫ്‍ന ഷെറിൻ വി 29 മുഹമ്മദ് ശിബിലി
12 അഖില കെ എ 30 ഹെെദറലി സി എച്ച്
13 ഫാത്തിമത്ത് ഫവാന 31 മുനവ്വറലി സി എച്ച്
14 ആര്യ വി എസ് 32 ഹരിപ്രസാദ് പി
15 ഫാത്തിമത്ത് സുമയ്യ 33 മുഹമ്മദ് ആസിഫ് എം എ
16 തസ്‍ലീമ എസ് എം 34 സജിൻ സി വി
17 ആദിത്യ കെ 35 അ‍ഞ്ജലി പി സി
18 കാവ്യ എൻ പി 36 ഭവിത പി ബി