ഗവ. എച്ച് എസ് കുറുമ്പാല/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 10 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (→‎മികവ‍ുകൾ: വിവരങ്ങൾ കൂട്ടിച്ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25

സോഷ്യൽസയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾവരുന്നു.വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ധാരളം പ്രവത്തനങ്ങൾ നടത്തിയിട്ടുണ്ട്. സ്കൂൾ തല ശാസ്ത്രമേളകൾ നല്ല രൂപത്തിൽ സംഘടിപ്പിക്കുന്നു.സബ് ജില്ലാ - ജില്ലാ ശാസ്ത്രോത്സവങ്ങളിൽ മികച്ച പ്രകടനം നടത്താൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.

വിവിധ ദിനാചരണങ്ങൾ

വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ധാരളം പ്രവത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഹിരോഷിമ,നാഗസാക്കി ദിനത്തോടനുബന്ധിച്ച് ഒരോ ക്ലാസ്സിൽ നിന്നും ആയിരത്തോളം  സഡാക്കോ കൊക്ക് നിർമിച്ചു.പോസ്റ്റർ രചനാ മത്സരങ്ങൾ,ക്വിസ്,വിവിധ മോഡലുകളുടെ നിർമ്മാണം,പ്രദർശനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ചെയ്ത്‍വരുന്നു.

സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ്

കുട്ടികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുക, പാർലമെൻററി സംവിധാനത്തെകുറിച്ച് അവബോധം സ്യഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് വളരെ ശ്രദ്ധേയമായിരുന്നു.സാധാരണ തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലായിരുന്നു സംഘടിപ്പിച്ചത്.സോഫ്റ്റ്‍വെയർ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.കുട്ടികളിൽ നിന്ന് പോളിംഗ് ഉദ്ദ്യോഗസ്ഥരെ തെരഞ്ഞെടുക്കുകയും അവർക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്തു.നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്‍‍ഞ വരെയുള്ള പ്രകൃയകൾ അനുഭവങ്ങളിലൂടെ കുട്ടികൾക്ക് പഠിക്കാൻ കഴിഞ്ഞു.

മികവ‍ുകൾ

  • 2023-24 വർഷത്തെ വെെത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ യു പി വിഭാഗം സോഷ്യൽ സയൻസ് സ്റ്റിൽ മോഡലിൽ രണ്ടാം സ്ഥാനം നേടി.വിവിധ സാമ്പത്തിക മേഖലളുടെ മാതൃകയാണ് 7B ക്ലാസ്സിലെ ഷുമൈസ് ,മുഹമ്മദ് നാഫിഹ് ടി എന്നിവർ നിർമ്മിച്ചത്.
  • 2023-24 വെെത്തിരി സബ് ജില്ല സ്‍കൂൾ ശാസ്ത്രോത്സവത്തിൽ ഹെെസ്കൂൾ വിഭാഗം സോഷ്യൽ സയൻസ്- സ്റ്റിൽ മോഡലിൽ ഫാത്തിമ ഫർഹ,ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.