ഗവ. എച്ച് എസ് കുറുമ്പാല/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


യ‍ുദ്ധവിര‍ുദ്ധദിനം

സ്‍കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ ആഗസ്റ്റ് 6 ന് യ‍ുദ്ധവിര‍ുദ്ധദിനം ആചരിച്ച‍ു. ഇതോടനുബന്ധിച്ച് സമാധാനത്തിൻെറ ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ച പ്രവർത്തനം ശ്രദ്ധേയമായി.

സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ്

2024-25 വർഷത്തെ സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് വളരെ ശ്രദ്ധേയമായി.കുട്ടികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുക, പാർലമെൻററി സംവിധാനത്തെകുറിച്ച് അവബോധം സ്യഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ സാധാരണ തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലായിരുന്നു സംഘടിപ്പിച്ചത്.തിരഞ്ഞെടുപ്പിൻെറ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് കൊണ്ടാണ് ഇലക്ഷൻ സംഘടിപ്പിച്ചത്. സോഷ്യൽ സയൻസ് ക്ലബ്ബ‍ും ലിറ്റിൽ കെെറ്റ്സ് യൂണിറ്റ‍ും സംയുക്തമായിട്ടാണ് തിരഞ്ഞെട‍ുപ്പ് പ്രവർത്തനങ്ങൾക്ക് ച‍ുക്കാൻ പിടിച്ചത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെട‍ുപ്പ്.ആകെയുള്ള പതിനഞ്ച് ബൂത്തുകളിലേയ്ക്കും റിസർവ്വ് സിസ്റ്റത്തിലേയ്ക്കുമുള്ള മെഷീനുകളിൽ തെരഞ്ഞെടുപ്പ് സോഫ്‍റ്റ്‍വെയർ ഇൻസ്ററലേഷൻ കെെറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ച‍ു.ഒന്നാം പോളിംഗ് ഓഫീസർ, രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് ഓഫീസർ തുടങ്ങിയ പോളിംഗ് ഓഫീസർമാരുടെ ചുമതലയും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായിരുന്നു.തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് ഓഫീസർമാ‍ർക്കുള്ള പരിശീലനം നൽകിയിരുന്നു.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ‍ും പ്രഥമ പാർലമെൻററി യോഗവും ചേർന്നു. പത്താം ക്ലാസിലെ റനാ ഷെറിനെ സ്‍കൂൾ ലീഡറായ‍ും, ആറാം ക്ലാസിലെ സന ഫാത്തിമയെ ഡെപ്യ‍ൂട്ടി ലീഡറായും തിരഞ്ഞെട‍ുത്തു.നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്‍‍ഞ വരെയുള്ള തിരഞ്ഞെടുപ്പ് പ്രകൃയകൾ പ്രായോഗിക അനുഭവങ്ങളിലൂടെ കുട്ടികൾക്ക് പഠിക്കാൻ സഹായകമായി.

ഭക്ഷ്യ മേള

അഞ്ചാം ക്ലാസിലെ സാമ‍ൂഹ്യ ശാസ്ത്രത്തിലെ ഭക്ഷണവും മനുഷ്യന‍ും എന്ന പാഠഭാഗത്തിൻെറ പഠന പ്രവർത്തനത്തിൻെറ ഭാഗമായി ഭക്ഷ്യ മേള സംഘടിപ്പിച്ച‍ു.ഭക്ഷണം അമ‍ൂല്യമാണ് പാഴാക്കരുത്, സന്തോഷകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം ശീലം അനിവാര്യമാണ്,സമത്വം, ഭക്ഷണം പങ്കിട്ട് കഴിക്കുക തുടങ്ങിയ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിലുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത്. കുട്ടികൾ തങ്ങളുടെ വീടുകളിലുണ്ടാക്കിയ ഭക്ഷണ സാധനങ്ങളും, സ്വന്തം തൊടിയിൽ വിളവെട‍ുത്ത പഴങ്ങളും കൊണ്ട് വന്നാണ് ഭക്ഷ്യ മേള ഒരുക്കിയത്. 19-08-2024 ന് സംഘടിപ്പിച്ച‍ മേള ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.5A ക്ലാസിലെ നഫ്‍ല ഭക്ഷ്യമേള സന്ദേശം നൽകി.

കര‍ുത്ത്കാട്ടി ജി എച്ച് എസ് ക‍ുറ‍ുമ്പാല

സ്കൂൾമേളകളിൽ മികവ് തെളിയിച്ച് ജിഎച്ച്എസ് ക‍ുറ‍ുമ്പാല. ഉപജില്ലാ- ജില്ലാ ശാസ്ത്രമേളകളിൽ മികച്ച പ്രകടനമാണ് ക‍ുറ‍ുമ്പാലയി ലെ പ്രതിഭകൾ കാഴ്ച്ചവെച്ചത്.  പടി ഞ്ഞാറത്തറ ഗവ. ഹയ‍സെക്കണ്ടറി സ്കൂളിൽവെച്ച് സംഘടിപ്പിച്ച ഉപജില്ലാ ശാസ്ത്രോത്സവത്തിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെട‍ുത്ത‍ു.

ജില്ലാ, ഉപജില്ലാ സോഷ്യൽ സയൻസ് മേളകളിൽ ഹെെസ്കൂൾ വിഭാഗം സ്‍റ്റിൽ മോഡലിൽ ഫാത്തിമ ഫ‍ർഹ ഇ, ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനത്തോടെ മികവ് പ്രകടിപ്പിച്ച‍ു

മാഗസിൻ പ്രകാശനം ചെയ്തു

സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ തയ്യാറാക്കിയ കയ്യെഴ‍ുത്ത് മാസികയ‍ുടെ പ്രകാശന കർമ്മം ഹെഡ്‍മാസ്റ്റർ കെ അബ്ദുൽ റഷീദ് സ്കൂൾ ലീ‍ഡർ റന ഷെറിൻ നൽകി നിർവ്വഹിച്ച‍ു. ക്ലബ്ബ് കൺവീനർ ജീന സ്വാഗതം പറഞ്ഞ‍ു.