ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
'
ക്ലബ്ബ് ഉദ്ഘാടനം 2020
https://youtu.be/UfLg9y8TF_A?si=fxeDLZsHpTr7qUtF
2020 21 അക്കാദമിക വർഷത്തെ എസ് എസ് ക്ലബ്ബിന്റെ ഉദ്ഘാടനം സംവിധായകനും എഴുത്തുകാരനും അധ്യാപകരുമായ സുമോദ് സാർ നിർവഹിച്ചു.കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടായിരുന്നു ഉദ്ഘാടനം. എച്ച് എം മോഹൻരാജ് സാർ, സ്റ്റാഫ് സെക്രട്ടറി ശാന്തി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾ വിവിധ തരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിച്ചു
ക്ലബ് ഉദ്ഘാടനവും പ്രകൃതിനടത്തവും
Gvhss നെല്ലിക്കുത്തിലെ up വിഭാഗത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപരും അടക്കം നൂറോളം വരുന്ന ക്ലബംഗങ്ങൾ പ്രകൃതിയെ അടുത്തറിയാനും സാമൂഹ്യശാസ്ത്രക്ലബ് ഉദ്ഘാടനത്തിനുമായി 12/08/2023ന് പന്തല്ലൂർ മലയുടെ വിവിധ പ്രദേശങ്ങളിൽ പഠനയാത്ര നടത്തുകയുണ്ടായി. ഊത്തലക്കുണ്ടു നിന്നു നടത്തം ആരംഭിച്ച്, പാച്ചോല, മണ്ണാത്തിപ്പാറ വാട്ടർഫാൾസ്, നെച്ചെങ്ങര, കല്ലുരുട്ടി, മുള്ളൻമട, കൊട്ടൻമല വാട്ടർടാങ്ക്, കൊരങ്ങൻചോല വഴി പന്തല്ലൂർ മലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ നടത്തത്തിലൂടെ നാടിനെ കുറിച്ചുള്ള ചെറിയ അറിവുകൾ വളർന്നു വരുന്ന തലമുറയ്ക്ക് പങ്കുവെക്കാൻ സാധിച്ചു. പന്തല്ലൂരിന്റെ ഭൂമിശാസ്ത്രവും ചരിത്രവും കാർഷികപ്രാധാന്യവും മനസിലാക്കികൊണ്ടും സസ്യ-ജൈവവൈവിദ്ധ്യം, മണ്ണിന്റെ ഘടന, കാലാവസ്ഥ, ഉരുളപൊട്ടൽ തുങ്ങിയ വിഷയങ്ങളും ചർച്ചചെയ്ത് വിദ്യാർത്ഥികളുടെ യാത്ര വേറിട്ട അനുഭവമായിരുന്നു.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
കമ്പ്യൂട്ടർ, മൊബൈൽ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ച് ആധുനിക രീതിയിൽ ജനാധിപത്യ രീതിയിൽ ക്ലാസ്ലീഡർ തിരഞ്ഞെടുപ്പുകൾ നടത്തി.
ശാസ്ത്രമേള
സബ്ജില്ലാ ശാസ്ത്രമേളയിൽ നാലു ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. മൂന്നെണ്ണത്തിൽ A ഗ്രേഡ് നേടി.
എസ് എസ് ക്ലബ്ബിന്റെ ഉദ്ഘാടനം 17/8/2021
എസ് എസ് ക്ലബ്ബിന്റെ ഉദ്ഘാടനം 17/8/20 21ന് പി മുഹമ്മദ് മുസ്തഫ സാർ (പ്രിൻസിപ്പൽ ഇൻ ചാർജ് ഡയറ്റ് മലപ്പുറം) നിർവഹിച്ചു. ഗൂഗിൾ മീറ്റ് വഴി ആയിരുന്നു ഉദ്ഘാടനം. 6 എ ക്ലാസിലെ അമേയ ന ന്ദാകിനിയുടെ പ്രാർത്ഥനയോടെ പ്രോഗ്രാം ആരംഭിച്ചു. യുപി ക്ലബ് സെക്രട്ടറി ഫാത്തിമ ഹന്ന സ്വാഗതം പറഞ്ഞു എച്ച് എസ് ക്ലബ് പ്രസിഡണ്ട് ഫാത്തിമ ഹെന്നത്ത് അധ്യക്ഷയായിരുന്നു. എച്ച് എം മോഹൻരാജൻ സാർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി എച്ച് എം സൗദാമിനി ടീച്ചറും സ്റ്റാഫ് സെക്രട്ടറി ശാന്തി ടീച്ചറും യുപി ക്ലബ് പ്രസിഡണ്ട് റിഫയും ആശംസ അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. എച്ച്എസ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് സഹീദ് നന്ദി അറിയിച്ചുകൊണ്ട് പ്രോഗ്രാം അവസാനിപ്പിച്ചു.
റിപ്പബ്ലിക് ദിനം-ജനുവരി 26
ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എസ് എസ് ക്ലബ് വിവിധ പരിപാടികൾ നടത്തി. പ്രസംഗ മത്സരം, ക്വിസ് മത്സരം, ദേശഭക്തിഗാനം എന്നിവയിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തി