ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ് ഉദ്ഘാടനം

എസ് എസ് ക്ലബ്ബിന്റെ ഉദ്ഘാടനം2/7/2023 ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചർ നിർവഹിച്ചു. ക്ലബ്ബിൽ 50 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂൾ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം നടത്തേണ്ടുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. ദിനാചരണങ്ങൾ ആചരിക്കൽ, ക്വിസ് മത്സരങ്ങൾ, ഉപന്യാസ രചന, പോസ്റ്റർ രചന, വാർത്താവായന, പ്രസംഗം തുടങ്ങിയവയിൽ താല്പര്യമുള്ളവർക്ക് പരിശീലനം നൽകൽ, പ്രാദേശിക ചരിത്രത്തിലെ പുതിയ കണ്ടെത്തലുകൾ ചരിത്രരചനയിൽ കൂട്ടിച്ചേർക്കൽ

ലോക പരിസ്ഥിതിദിനം

2023 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളിൽ ഉറപ്പിക്കുന്നതിനും സമൂഹത്തിന് ഈ സന്ദേശം പകർന്നു നൽകുന്നതിനുമായി പരിസ്ഥിതി ദിന റാലി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി ഉപന്യാസം മത്സരം സംഘടിപ്പിച്ചു.

ലോക ജനസംഖ്യാ ദിനം ജൂലൈ 11

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് മത്സരവും പ്രസംഗം മത്സരവും നടത്തി 

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് എസ് എസ് ക്ലബ്ബ് സുഡാക്കോ കൊക്കുകളുടെ  നിർമ്മാണ മത്സരം നടത്തി. കൊക്കുകളുടെ നിർമ്മാണത്തിന് മുമ്പ് കുട്ടികൾക്ക് ഒരു ദിവസത്തെ പരിശീലനം നൽകിയിരുന്നു. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരവും,ക്വിസ്മത്സരവും, പ്രസംഗ മത്സരവും നടത്തി. വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ അസംബ്ലിയിൽ വച്ച് നൽകി.

പ്രാദേശിക ചരിത്ര രചന പരിശീലനം

സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്രരചനയിൽ താല്പര്യമുള്ള കുട്ടികൾക്ക്  പരിശീലനം നൽകി. ക്രോഡീകരണം, അപഗ്രഥനം, ചർച്ച, മെച്ചപ്പെടുത്തൽ, വിദഗ്ധരുടെ ഉപദേശം തേടൽ എന്നിവയിലൂടെ കുട്ടികൾ പ്രാദേശിക ചരിത്രം തയ്യാറാക്കി.

പ്രാദേശിക ചരിത്ര രചന

പ്രശസ്ത മാപ്പിള കവി പുലികൊട്ടിൽ ഹൈദർ സാഹിബിന്റെ ഹിന്ദു മത സൗഹാർദ ത്തിന്റെ ജീവൻ തുടിക്കുന്ന കാവ്യവിഷ്കാരത്തിന് ഇടയാക്കിയ "നാരിനായാട് " നടന്ന സ്ഥലമാണ് നെല്ലിക്കുത്ത്. വൈദേശിക മേധാവിത്വത്തിന് എതിരെ ജീവൻ ബലിയർപ്പിച്ച രണ്ടുപേരുടെ ജന്മം കൊണ്ട് അനുഗ്രഹീതമാണ് നെല്ലിക്കുത്ത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചുകുലുക്കിയ ഐതിഹാസിക സമരത്തിന് ദീരോദത്തമായ നായകത്വം വഹിച്ച രണ്ട് നേതാക്കന്മാർ, അവർ ജനിച്ചതും പിച്ചവച്ചതും പഠിച്ചതും വളർന്നതുമെല്ലാം ഇവിടെയാണ്. ഈ നെല്ലിക്കുത്തിലെ മണ്ണിൽ.

   രണ്ടായിരത്തിലധികം മഹത് വ്യക്തികളുടെ ജീവചരിത്രം ഹൃദിസ്ഥമായിരുന്ന മലബാറിലെ ചരിത്ര സൂക്ഷിപ്പുകാരനായിരുന്നു മുഹമ്മദ് അലി മുസ്ലിയാരുടെ നാടാണ് നെല്ലിക്കുത്ത്.
        ടിപ്പു സുൽത്താനെ പടയോട്ടത്തിന് വീഥി ഒരുക്കിയ നാടാണ് നെല്ലിക്കുത്ത്. മതവിദ്യാഭ്യാസ രംഗത്ത് നെല്ലിക്കുത്ത് യശസ്സ് വാനോളം ഉയർത്തിയ പ്രഗൽഭ പണ്ഡിതന്മാർക്ക് ജന്മം നൽകിയ നാടാണ് നെല്ലിക്കുത്ത്.
     ലോകമനസാക്ഷിയെ പോലും ഞെട്ടിച്ച വാഗൺ ട്രാജഡി എന്ന കൂട്ടക്കൊലയിൽ രക്തസാക്ഷിയായ പാലക്കത്തുടി കരിക്കുട്ടി മകൻ മൊയ്തീന്റെ നാടാണ് നെല്ലിക്കുത്ത്.

പന്ത്രണ്ടോളം ഭാഷ കൈകാര്യം ചെയ്യുകയും അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ പോലും രചനകൾ നിർവഹിക്കുകയും ചെയ്ത പുള്ളി യില്ലാത്ത അക്ഷരം കൊണ്ട് പ്രവാചക കീർത്തനം എഴുതിയ പ്രശസ്ത കവി അബ്ബു റഹ്മയുടെ ജന്മദേശം ആണ് നെല്ലിക്കുത്ത്.

 മലപ്പുറം കുളപ്പറമ്പ് റോഡിൽ മലബാർ സ്പെഷ്യൽ പോലീസിന്റെ പ്രയാണത്തിനു ഉള്ള ആദ്യ കുറുക്കുവഴി നെല്ലിക്കുത്തിന്റെ ഹൃദയ ഭാഗത്തിലൂടെ ആയിരുന്നു.
         സമസ്ത മദ്രസ പഠനം തുടങ്ങുന്നതിനു മുമ്പ് തന്നെ പഠനം തുടങ്ങിയ നാടാണ് നെല്ലിക്കുത്ത്. മദ്രസ പഠനത്തിന് ആദ്യം കൊണ്ടു "മുസ്ലിയാർ മാരുടെ" നാട് എന്നാണ് നെല്ലിക്കുത്ത് അറിയപ്പെട്ടിരുന്നത്..

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് എസ് എസ് ക്ലബ്ബിവിദ്യാർത്ഥികളുടെ നേതൃത്വത്തിൽസോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തി. ക്ലാസ് തലത്തിലുള്ള ലീഡേഴ്സിന്റെ തെരഞ്ഞെടുപ്പിനെ തുടർന്ന് സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും, ഐക്യവും, സാഹോദര്യവും വളർത്തുവാൻ സഹായിക്കുന്ന തരത്തിലാണ് എല്ലാ പ്രവർത്തനങ്ങളും ആവിഷ്കരിച്ചത്. കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇ-ഇലക്ഷനായി വിജയകരമായി പൂർത്തിയാക്കി.ഇലക്ഷന്റെ എല്ലാ രീതികളും മനസ്സിലാക്കിക്കുന്ന തരത്തിലായിരുന്നു ഇലക്ഷൻ നടത്തിയത്.

ഓസോൺ ദിനം സെപ്റ്റംബർ 16

ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനുവേണ്ടി എസ് എസ് ക്ലബ്ബ് വിവിധ പരിപാടികൾ നടത്തി. ക്വിസ്മത്സരത്തിലും പ്രസംഗം മത്സരത്തിലും വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനം സ്കൂൾ അസംബ്ലിയിൽ വച്ച് നൽകി

പാദ മുദ്ര പ്രാദേശിക ചരിത്ര രചന

മഞ്ചേരി ബി ആർ സി സംഘടിപ്പിച്ച പാദ മുദ്ര പ്രാദേശിക ചരിത്രരചനയിൽ ജിവിഎച്ച്എസ്എസ് നെല്ലിക്കുത്തിന് ജസീം എംപിയെ ജില്ല തല ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. പെരിന്തൽമണ്ണയിൽ വെച്ച് നടന്ന രണ്ട് ദിവസത്തെ ജില്ലാ ക്യാമ്പിൽ ജസീം പങ്കെടുത്തു. പ്രാദേശിക ചരിത്രരചനയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ ക്യാമ്പ് കൊണ്ട് സഹായിച്ചു