ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്പോർ‌ട്സ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ഒളിമ്പിക് ദീപം തെളിയിക്കൽ ചടങ്ങ്

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം സ്കൂൾ കായികമേള ഒളിമ്പിക് രീതിയിൽ നടത്തുന്നതിന്റെ മുന്നോടിയായിട്ടുള്ള സ്പെഷ്യൽ അസംബ്ലി കൂമ്പാറ ഫാത്തിമാബി സ്കൂളിൽ ചേർന്നു. അതോടൊപ്പം സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ച ദീപം തെളിയിക്കൽ ചടങ്ങും നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ബഷീർ സർ അധ്യക്ഷത വഹിച്ച ഈ ചടങ്ങ് തിരുവമ്പാടി എസ് ഐ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്സിന്റെ പ്രാധാന്യത്തെക്കുറിച്ച്  അദ്ദേഹം അസംബ്ലിയിൽ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം സ്കൂൾ ലീഡർ അമൽ ജെറീഷ് കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു. തുടർന്ന് ഇനിയങ്ങോട്ടുള്ള കായികമേളകൾ ഒളിമ്പിക്സ് രീതിയിൽ ആയിരിക്കുമെന്നും എന്താണ് ഒളിമ്പിക്സ് എന്നും കായികാധ്യാപകൻ റിയാസ്  സർ അസംബ്ലിയിൽ അവതരിപ്പിച്ചു.