സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ
൦
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ | |
---|---|
വിലാസം | |
സെന്റ് ഫ്രാൻസീസ് സേവ്യേഴ്സ് എൽ പി സ്ക്കൂൾ എരമല്ലൂർ എരമല്ലൂർ , എരമല്ലൂർ പി.ഒ. , 688537 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 17 - 05 - 1817 |
വിവരങ്ങൾ | |
ഫോൺ | 0478 2879720 |
ഇമെയിൽ | 35332thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34332 (സമേതം) |
യുഡൈസ് കോഡ് | 32111001004 |
വിക്കിഡാറ്റ | Q87478406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അരൂർ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 71 |
ആകെ വിദ്യാർത്ഥികൾ | 166 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി.ലിജിമണി പി ജെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.ജിൻസൺ കെ ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | സാലി സലീഷ് |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
ആലപ്പുഴ ജില്ലയിലെ, ചേർത്തല വിദ്യാഭ്യാസജില്ലയിലെ ,തുറവൂർ ഉപജില്ലയിലെ, അരൂർ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ നാഷണൽ ഹൈവേയുടെ സമീപം
പടിഞ്ഞാറു ഭാഗത്തായി കൊച്ചുവെളിക്കവല ബസ്റ്റോപ്പിനോട് ചേർന്ന് സെൻറ്.ഫ്രാൻസീസ് സേവ്യേഴ്സ് എൽ. പി. സ്കൂൾ സ്ഥിതി
ചെയ്യുന്നു. പള്ളിസ്ക്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു.
ചരിത്രം
നാല് നൂറ്റാണ്ടുകൾക്കപ്പുറം സ്നേഹത്തിൻറെ സന്ദേശവുമായി ഭാരതത്തിൻ്‍റെ തീരപ്രദേശങ്ങളിലൂടെ ജീവിച്ചു കടന്നുപോയ ,ഇന്നും അഴുകാത്ത ശരീരത്തിനുടമയായ വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ നാമധേയത്തിലുള്ള നമ്മുടെ വിദ്യാലയം തിളക്കമാർന്ന പ്രവർത്തനങ്ങളിലൂടെ ഇന്നും തലയെടുപ്പോടെ നിലകൊള്ളുന്നു.
1599-ൽ നടന്ന ഉദയംപേരൂർ സുനഹദോസിൻറെ കല്പന പ്രകാരം ഓരോ ഇടവകയും പള്ലിക്കൂടങ്ങൾ സ്ഥാപിക്കണമെന്നും അവിടെ ജാതിമതഭേദമന്യേ പ്രവേശനം നൽകാനും നിശ്ചയിക്കപ്പെട്ടു. തിരുവിതാംകൂർ ഗവൺമെൻറിൻറെ ഉദാര വിദ്യാഭ്യാസനയം ഇവിടെ നാല് പള്ളിക്കൂടങ്ങൾ നടത്തുവാൻ അവസരമൊരുക്കി.
ഭൗതികസൗകര്യങ്ങൾ
ഓടുമേഞ്ഞ മൂന്ന് കെട്ടിടങ്ങളിലായി 12 ക്ളാസ്മുറികളും ആർ.എഫ്.എക്സ്പോർട്ട്സ് നിർമിച്ചു നൽകിയ ശുചിമുറികളുൾപ്പെടെ ഏഴു ശുചിമുറികളും ജനറൽ മാനേജറുടേയും അധ്യാപകരുടേയും സഹായത്താൽ പുതുക്കിനിർമ്മിച്ച പാചകപ്പുരയും മുൻ പി ടി എകളുടെ ശ്രമഫലമായി നിർമ്മിച്ച ചുറ്റുമതിലും ,സ്ക്കൂൾ ശതാബ്ദിയോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ പ്രവേശനകവാടവും സ്ക്കൾ കാർഷികപ്രവർത്തനമികവിൻെറ ഭാഗമായി അരൂർ കൃഷിഭവൻെറ സഹായത്താൽ ലഭ്യമായ മഴമറയും സമൃദ്ധമായ പച്ചക്കറിത്തോട്ടവും ഉൾപ്പെട്ടതാണ് വിദ്യാലയത്തിൻെറ ഭൗതീകസൗകര്യങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സയൻസ് ക്ലബ്ബ്.
- കാർഷിക ക്ളബ്ബ്.
- പരിസ്ഥിതി ക്ളബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലയളവ് | ചിത്രം |
---|---|---|---|
1 | ഭാസ്ക്കരൻ നായർ | 1109 മിഥുനം-1109 കർക്കിടകം | |
2 | കെ .ജി.നീലകണ്ഠൻ കുഞ്ഞി | 1109 കർക്കിടകം-1112 കന്നി | |
3 | വി.കുട്ടപ്പക്കൈമൾ | 1112 തുലാം- 1123 മകരം | |
4 | ആർ. കേശവപിള്ള | 1123 കുംഭം -1123 മേടം | |
5 | കെ. അച്ചുതൻ നായർ | 1123 ഇടവം-1964 ഏപ്രിൽ | |
6 | ടി.വി.റോസിലി | 1964 മെയ് -1982 ജൂലൈ | |
7 | സി. ബി. മേരി | 1982 ആഗസ്റ്റ്-1984 മാർച്ച് | |
8 | ടി.ആർ. റെജീന | 1984 ഏപ്പ്രിൽ - 1988 മാർച്ച് | |
9 | ജെ. സെലിൻ | 1988 ഏപ്പ്രിൽ -1990 ഏപ്പ്രിൽ | |
10 | എം. ജെ. ജോൺ | 1990 മെയ് -1991 മാർച്ച് | |
11 | പി. സി. അഗസ്റ്റിൻ | 1991 ഏപ്പ്രിൽ - 2000 മെയ് | |
12 | കെ. ജെ. വർഗ്ഗീസ് | 2000 ജുൺ -2006 മാർച്ച് | |
13 | വി. ജെ. പീറ്റർ | 2006 ഏപ്പ്രിൽ -2007 മാർച്ച് | |
14 | എം. ഒ. മാത്യുസ് | 2007 ഏപ്പ്രിൽ -2014 മാർച്ച് | |
15 | ജോസഫ് ഫ്രാൻസ്സീസ് .സി എക്സ് | 2014 ഏപ്പ്രിൽ -2023 മെയ് 31 | |
16 | ലിജിമണി പി ജെ | 2023 ജൂൺ 01 |
നേട്ടങ്ങൾ
പന്ത്രണ്ട് വർഷങ്ങളിലായ തുടർച്ചയായി പ്രവൃത്തിപരിചയമേളയിൽ ഒന്നാം സ്ഥാനം. സാമൂഹ്യശാസ്രമേളയിൽ ഒന്നാം സ്ഥാനം. ഗണിതശാസ്രമേളയിൽ മൂന്നാം സ്ഥാനം. മലയാള മനോരമ നല്ലപാഠം പദ്ധതിയിൽ A+ വിജയം. കൃഷിമുററം പദ്ധതിയിലൂടെ വിദ്യാലയകൃഷിക്കുള്ള പുരസ്ക്കാരം . ജൈവകൃഷിക്ളീനിക്, ഔഷധഗ്രാമം__ ഔഷധത്തോട്ടത്തിനുള്ള പുരസ്ക്കാരം, ഊർജസംരക്ഷണപദ്ധതി, റോഡ് സുരക്ഷാപദ്ധതി ,കരുണ, പെയിൻ & പാലിയേറ്റീവ് കെയർ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സക്കീർ ഹുസൈൻ_ചിത്രകാരൻ (പഠന കാലം 1975 - 1980) ( 2001 -ൽ ലളിതകലാ അക്കാദമി അവാർഡ്, 2002- ൽ AIFACS ന്യൂഡൽഹി അവാർഡ്, 2013-2014 ൽ കേരള ലളിതകലാ അക്കാദമി യൂത്ത് ഫെലോഷിപ്പ് , ഇന്ത്യ , വിയന്ന, ലണ്ടൻ, ദുബൈ,സ്പെയിൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ചിത്ര പ്രദർശനങ്ങൾ.)
- രാഷ്രപതിയുടെ അവാർഡ് ലഭിച്ച സി.ആർ.പി.എഫ്.ജവാൻ വിമൽ.
3. അഡ്വക്കേറ്റ്. സാബു ദിനേശ്,
4.ദൂരദർശനിൽ സേവനമനുഷ്ടിക്കന്ന ശ്രീ. മോഹനൻ,
5. വി.കെ.സെയ്ദ് മുഹമ്മദ്( ചിയാമി) സിനി ആർട്ടിസ്റ്റ് ,
6. ഉഷേന്ദ്രൻ തന്ത്രി,
7.ഡോ. ശശി,
8.സുധാകരൻ സാർ,
9.കെ .ജി. കൈമൾ ഐ എസ് ആർ ഒ.ശാസ്ത്രജ്ഞൻ,
10. ഷൻമുഖദാസ് ഇലട്രിസിറ്റി ബോർഡ് എൻജിനീയർ ,
11.ടി.എസ്.മജീദ് ,ഗവ.അഡീഷണൽ സെക്രട്ടറി,ധനകാര്യവകുപ്പ് ,ഗവ.സെക്രട്ടറിയേറ്റ് ,തിരുവനന്തപുരം.
12.ഫാദർ. ആൻറണി എഞ്ചുതൈക്കൽ.
13. ഫാദർ. ബോസ്ക്കോ കൂറ്റുതറ. 14 ഫാദർ. പീറ്റർ വെളുത്തേടത്ത്.
15.സിസ്റ്റർ. പ്രിൻസി , 16.സിസ്റ്റർ .മേരി.
17.ഉഷേന്ദ്രൻ തന്ത്രി .
18.ടി. എസ്. .സെയ്ഫുദ്ദീൻ ,തഹസിൽദാർ, 19.സക്കറിയ സാർ, തഹസിൽദാർ.
20.എരമല്ലൂർ തങ്കപ്പൻ ,വാർഡ് മെമ്പർ,സാമൂഹ്യ പ്രവർത്തകൻ.
21. മുഹമ്മദ് ബാദുഷ സഖാഫി 22. എസ്. എം .അൻസാരി (ബിസിനസ്മാൻ,രാഷ്ട്രീയ ,സാമൂഹ്യപ്രവർത്തകൻ)
23. വിമലൻ, 25. ഹുമയൂൺ കബീർ, 26. സിറാജുദ്ദീൻ, 27. ടി. കെ. തങ്കച്ചൻ ഇഞ്ചുപറമ്പിൽ ,28. പി. ആർ. വിശ്വംഭരൻ, 29. സേവ്യർ കോതാട് മുൻ അധ്യാപകൻ,
30. വിജയൻ പഴയവീട്, ..........തുടങ്ങി അനേകം പേർ.
പ്രവർത്തനങ്ങൾ
- ശാസ്ത്ര ഗണിത പ്രവർത്തിപരിചയ മേളകൾ
- കൃഷിമുറ്റം പദ്ധതി
- സ്കൂൾ മാഗസിൻ
- ഗസ്റ്റോ (ഹലോ ഇംഗ്ലീഷ് പ്രോഗ്രാം )
- മലയാളത്തിളക്കം.
- ലഹരിക്കെതിരെ ...... .(ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ച...)
- കാരുണ്യസഹായനിധി പ്രവർത്തനങ്ങൾ.
- മിഴിവ് യൂട്യൂബ് ചാനൽ (ശാസ്ത്രം,ഗണിതം,ഇംഗ്ളീഷ് വിഷയങ്ങളുമായി ബന്ധപ്പെട്ട)
- ഊർജസംരക്ഷണ പദ്ധതി
- റോഡുസുരക്ഷാപ്രവർത്തനങ്ങൾ
- പെയിൻ &പാലിയേറ്റീവ് കെയർ
അംഗീകാരങ്ങൾ
2013 മുതൽ 2017 വരെ തുടർച്ചയായി മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൽക്ക് A+ ഉം 5000 രൂപവീതം ക്യാഷ് പ്രൈസും.
ജൈവപച്ചക്കറികൃഷിക്ക് പലവർഷങ്ങളായി അരൂർ പഞ്ചായത്തുതലത്തിൽ രണ്ടും, മൂന്നും സ്ഥാനങ്ങൾ.
സ്ക്കൂൾ മാഗസിൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നാഷണൽ ഹൈവേ 66 ന് പടിഞ്ഞാറുഭാഗത്തായി കൊച്ചുവെളിക്കവല ബസ്റ്റോപ്പിന് തൊട്ട് അരികിലായാണ് വിദ്യാലയം.
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.ബസ് Stop ൽ നിന്നും ഒരു മീറ്റർ അകലം മാത്രം.സ്ഥിതിചെയ്യുന്നു.
- ചേർത്തല ഭാഗത്തു നിന്ന് വരുന്നവർ എരമല്ലൂരിനും ചന്തിരൂർ പാലത്തിനും ഇടയിലുള്ള കൊച്ചുവെളിക്കവല ബസ്റ്റോപ്പിൽ ഇറങ്ങി റോഡ് മുറിച്ച് കടന്നാൽ ഹൈവേയുടെ പടിഞ്ഞാറുഭാഗത്തെ ബസ്റ്റോപ്പിനരികിൽ കാണുന്ന ഗേറ്റിലൂടെ സ്ക്കൂളിൽ പ്രവേശിക്കാം.
- എറണാകുളം ഭാഗത്തുനിന്ന് വരുന്നവർ ചന്തിരൂർ പാലത്തിന് ശേഷം ഉളള കൊച്ചുവെളിക്കവല ബസ്റ്റോപ്പിൽ ഇറങ്ങി ബസ്റ്റോപ്പിന് അരികിലുളള ഗേറ്റിലൂടെ സ്ക്കൂളിനകത്ത് പ്രവേശിക്കാം.
- കൊച്ചുവെലിക്കവലയിൽ നിന്നും എഴുപുന്ന ശ്രീനാരായണപുരം റോഡിലൂടെ പ്രവേശിച്ചാൽ വലതുഭാഗത്തായി ആദ്യം കാണുന്ന ഗേറ്റിലൂടെയും സ്ക്കൂളിൽ പ്രവേശിക്കാം.
അവലംബം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34332
- 1817ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ