ജി എൽ പി എസ് കൂനിയോട്

21:57, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലാണ് കൂനിയോട്‌ ഗവർമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പേരാമ്പ്ര സബ്ജില്ലയിൽ ഉള്ള നമ്മുടെ സ്കൂൾ സ്ഥാപിതമായത് 1954 ൽ ആണ്.

ജി എൽ പി എസ് കൂനിയോട്
വിലാസം
കൂനി യോട്

മുതുവണ്ണാച്ച പി.ഒ.
,
673508
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഇമെയിൽkooniyodeglps2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്47629 (സമേതം)
യുഡൈസ് കോഡ്32041000806
വിക്കിഡാറ്റQ64551092
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംചങ്ങരോത്ത് പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. പി
പി.ടി.എ. പ്രസിഡണ്ട്ഷിജു.എ.എം
എം.പി.ടി.എ. പ്രസിഡണ്ട്സമീറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൂനിയോട് ജി എൽ പി എസ്

ചരിത്രം

ഏകാദ്ധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ സ്കൂൾ 8  വർഷത്തോളം ഏകാദ്ധ്യാപക സ്കൂൾ ആയി തുടർന്നു. അന്നത്തെ മലബാർ ജില്ലാ ബോർഡ് ചെയര്മാൻ പി ടി ഭാസ്കര പണിക്കർ ജില്ലയിൽ അനുവദിച്ച 40 ഏകാദ്ധ്യാപക പാഠശാലകളിൽ ഒന്നായി, കൂനിയോട്‌ കടവിനടുത്തു (കുറ്റിയാടി പുഴയോരം) പുതിയേടത്തിൽ താൽക്കാലിക ഷെഡ് കെട്ടിയാണ് സ്കൂൾ ആരംഭിച്ചത്. ആദ്യ അദ്ധ്യാപകനായി എത്തിയത് കോഴിക്കോട് സ്വദേശി ആയ ശ്രീ വി പി ചാത്തൻ മാസ്റ്ററാണ്. അദ്ദേഹം മുൻകൈയെടുത്താണ് സ്കൂൾ കൂനിയോട്‌ അങ്ങാടിക്ക് സമീപം ഗോശാലക്കൽ പറമ്പിലേക്ക് മാറ്റിയത്. കുട്ടികൾക്ക് വന്നു പോകാൻ കുറേ കൂടി സ്വകര്യമുള്ള സ്ഥാലം രക്ഷിതാക്കളുടെ സഹകരണത്തോടെ കണ്ടെത്തുകയായിരുന്നു.

നാലു ക്ലാസുകൾ ഉള്ള പ്രൈമറി വിദ്യാലയമായി ഇതു ഉയർന്നത് 1962 ൽ ആണ്. വടകര വില്യാപ്പള്ളി സ്വദേശി അരയാക്കൂൽ  താഴയിലെ കെ ബാലചന്ദ്രൻ പ്രധാനാദ്ധ്യാപകന്റെ ചുമതല കൂടി ഏറ്റെടുത്തു എവിടെ എത്തിയതും ഇതേ വർഷമാണ്. തുടർന്നിങ്ങോട്ടുള്ള സ്കൂളിന്റെ ഉയർച്ചക്കും വളർച്ചക്കും നാട്ടുകാർ ഏറെ കടപ്പെട്ടിരിക്കുന്നതും ഇദ്ദേഹത്തിനോട് തന്നെയാണ്. ബാലചന്ദ്രൻ മാസ്റ്ററുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാ ണ് 1971 ൽ തച്ചൻകുന്നിൽ സ്ഥിരം കെട്ടിടം നിർമിച്ചു സ്കൂൾ അവിടേക്കു മാറ്റുവാനായത്. സ്കൂളിന് വേണ്ട സ്ഥലം ചെറിയ ഒരു തുക വിലയായി വാങ്ങി സർക്കാരിന് വിട്ടുനല്കിയതു പരേതനായ മുതിരക്കൽ മൊയ്‌ദീൻ സാഹിബ് ആണ്. സ്കൂളിനെ ഒരു സ്ഥിരം  കെട്ടിടം സഫലമാക്കാർ പ്രവർത്തിച്ചു പ്രമുഖരിൽ ചിലരാണ് വി വി  ദക്ഷിണാമൂർത്തി മാസ്റ്ററും ഇടത്തിൽ പീടിക മൊയ്‌ദുവും. അക്കാലത്തു സ്കൂൾ കാര്യത്തിന് ബന്ധപ്പെടേണ്ട ഓഫീസുകൾ എല്ലാ കൊയിലാണ്ടിയിൽ ആയിരുന്നു. ഗതാഗത സൗകര്യം ആണെങ്കിൽ തീരെ കുറവും. കൊയിലാണ്ടിക്ക് റോഡ് ഉണ്ടെങ്കിലും കടിയങ്ങാടും കണയങ്കോടും പാലങ്ങൾ ഇല്ലായിരുന്നു, കടവുകളിൽ കാഗാഢവും തോണിയും ആയിരുന്നു ആശ്രയം. ബസ് സർവീസ് വല്ലപ്പോഴു മാത്രം അതും പേരാമ്പ്ര വരെ മാത്രം. ആപ്പീസിൽ പോയി തിരിച്ചെത്തും വരേക്കും ഒരു ദിവസം പൂർണം.

കെട്ടിടം പണിയാൻ പണം പാസ്സാക്കുന്നതിൽ വലിയ തടസം ഒന്നും  ഇല്ലായിരുന്നു. പക്ഷെ ടെൻഡർ വിളിച്ചപ്പോൾ ജി എൽ പി എസ് കൂനിയോട് എന്നതിന് പകരം ജി എൽ പി എസ് കൂരിയാട് എന്ന് തെറ്റായി അച്ചടിച്ച് പോയി, ഇത് വല്ലാത്ത പ്രയാസത്തിനു ഇടയാക്കി. വാടകരക്കാരനായ കോൺട്രാക്ടർ കെ ടി കേളപ്പൻ ആയിരുന്നു ടെൻഡർ വിളിച്ചെടുത്തത്. വടകരക്കടുത്തുള്ള കൂരിയാട് സ്കൂൾ എന്ന നിലക്കാണ് അദ്ദേഹം ഇതിൽ താല്പര്യം കാട്ടിയത്. എന്നാൽ സ്കൂൾ കൂരിയാട് അല്ലെന്നും കൂനിയോട് ആണെന്നും ഡിഇഒ ഓഫീസിൽ നിന്നും മനസിലായതോടെ ടെൻഡർ റദ്ദ്‌ അക്കിക്കാൻ ശ്രെമം ആയി. ഇ ഘട്ടത്തിൽ ബാലചന്ദ്രൻ മാസ്റ്റർ തന്റെ അടുത്ത പ്രദേശക്കാരൻ എന്ന നിലയാണ് കോൺട്രാക്ടറെ സമീപിക്കുകയും ഈ പണി ഒഴിവാക്കരുത്‌ എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. നാട്ടിൽ നല്ല മതിപ്പും സ്വാധീനവും ഉള്ള ബാലചന്ദ്രൻ മാസ്റ്ററുടെ സ്നേഹപൂർവമായ പ്രേരണ തള്ളിക്കളയാൻ കരാര് കാറാണ് കഴിഞ്ഞില്ല.


കെട്ടിടം പണിക്കു സാധന സാമഗ്രികൾ എത്തിക്കാൻ റോഡ് സ്വാകര്യം ഉണ്ടായിരുന്നില്ല. പഞ്ചായത്ത് വക വടക്കുമ്പാട്ടെക്ക് നിരത്തുണ്ടെങ്കിലും ഹൈസ്കൂളിന് സമീപം അത് പൂർത്തിയാകാതെ കിടക്കുകയായിരുന്നു. നാരികൾ തറവാട്ടുകാരുടെ സ്ഥലത്തു കൂടെ റോഡ് വെട്ടാൻ ശ്രെമിച്ചുവെങ്കിലും പഞ്ചായത്തമായുള്ള തർക്കം മൂലം തടസ്സമായി മധ്യസ്ഥ ചർച്ചകൾ ഏറെ നീണ്ടു. ഒടുവിൽ താൽക്കാലികമായി റോഡ് നിര്മിക്കാനുള്ള അനുമതി കിട്ടി. സ്കൂൾ കെട്ടിടം പണിയാനുള്ള സാധന സാമഗ്രികൾ അവിടെ എത്തിയാൽ റോഡ് ഒഴിവാക്കുമെന്നായിരുന്നു ധാരണ. എന്നാലൊരു വീണ്ടു വിചാരം വടക്കുമ്പാട്‌ കൂനിയോട്  റോഡ് ശ്വാശ്വതമാക്കി മാറ്റുകയായിരുന്നു. വടക്കുമ്പാട്‌ ഹൈസ്കൂളിന് ഇടക്ക് കൂടി ആയിരുന്നു ആദ്യം റോഡ്. വിദ്യാർത്ഥികളുടെ എതിർപ്പുകാരണം പിന്നീട് അല്പം കിഴക്കു ഭാഗത്തേക്ക് റോഡ് മാറ്റി ഉണ്ടാക്കേണ്ടി വന്നു. നാലു ക്ലാസ്സിനും ഓഫീസ് മുറിക്കും ഉള്ള മെച്ചപ്പെട്ട കെട്ടിടവും അനുബന്ധ സ്വകര്യവും 1971 ൽ ആണ് പൂർത്തിയായത്. അടുത്ത അധ്യയന വർഷത്തിലേക്കു കുട്ടികൾ കൂടുതൽ ആയി എത്തി തുടങ്ങി.അല്പം കുന്നു കയറണം എങ്കിലും നല്ല കെട്ടിടവും അന്തരീക്ഷവും അകലെ ഉള്ള അധ്യാപകരെ കൂടി സ്കൂളിലേക്ക് ആകർഷിച്ചു. ഒപ്പം പഠന നിലവാരത്തിൽ കുതിച്ചു ചാട്ടവും സ്കൂളിന്റെ യശ്ശസുയർത്തി. തിളക്കമാർന്ന ഈ നേട്ടം കൈവരിച്ചതിനു പിന്നിൽ പല കാലഅളവുകളിലായി എവിടെ സേവനം അനുഷ്ടിച്ച പ്രഗത്ഭരായ ഒട്ടേറെ അധ്യാപകരുടെ അളവറ്റ ആത്മാർത്ഥതയും  കൂറും മാത്രമല്ല രക്ഷിതാക്കളുടെയും പൊതുപ്രവർത്തകരുടെയും നിസ്സീമമായ പിന്തുണയും ഉണ്ട്.

ഭൗതികസൗകരൃങ്ങൾ

  1. വിശാലമായ ക്ലാസ് മുറികൾ
  2. സ്മാർട്ക്ലാസ്സ് റൂം
  3. ഓഡിയോ വിഷ്വൽ ക്ലാസുകൾ
  4. ഇന്റർനെറ്റ് കണക്ഷൻ
  5. സ്കൂൾ ലൈബ്രരി
  6. ശുദ്ധജല സംവിധാനം
  7. ഗ്യാസ് അടുക്കള

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ബിന്ദു പി (പ്രധാന അദ്ധ്യാപിക) രൂപ (എൽ പി എസ് ടി) മീര (എൽ പി എസ് ടി) ശാന്തിനി വി എസ്സ് (എൽപിഎസ്‌ടി)

റഹ്മത്ത്(പാർ ടൈം അറബിക്)

(ഡെയിലി വേജസ്) 

അനധ്യാപകർ

ബാലകൃഷ്ണൻ എംഎം (പിടിസിഎം)

ദേവി (നൂൺ മീൽ അസിസ്റ്റന്റ് )

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ചിത്രശാല

കൂടുതൽ

അധിക വിവരങ്ങൾ

വഴികാട്ടി

  • പാലേരിയിലോ വടക്കുമ്പാട് ഹൈസ്കൂളിനടുത്തോ ബസ് ഇറങ്ങിയാൽ ഓട്ടോ മാർഗം എളുപ്പത്തിൽ കൂനിയോട് സ്കൂളിൽ എത്താം. രണ്ടു സ്ഥാലത്തുനിന്നും സ്കൂളിലേക്കുള്ള ദൂരം 1.5 കി മി ആണ്.
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂനിയോട്&oldid=2536844" എന്ന താളിൽനിന്ന് ശേഖരിച്ചത്