എസ്.എച്ച്.യു.പി.എസ്. പൊൻകുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
===
===
എസ്.എച്ച്.യു.പി.എസ്. പൊൻകുന്നം | |
---|---|
വിലാസം | |
പൊൻ കുന്നം പൊൻ കുന്നം പി.ഒ. , 686506 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1922 |
വിവരങ്ങൾ | |
ഫോൺ | 9656442448 |
ഇമെയിൽ | shupspnkm@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32364 (സമേതം) |
യുഡൈസ് കോഡ് | 32100400121 |
വിക്കിഡാറ്റ | Q87659598 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 122 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇമ്മാനുവൽ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | നിഷാദ് പി സലിം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജിമോൾ എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ പൊൻകുന്നം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എച്ച്. യു. പി. എസ്. പൊൻകുന്നം.
ചരിത്രം
1922-ൽ ആരംഭിച്ച ഈ വിദ്യാലയം പൊൻകുന്നം നിവാസികൾക്ക് വിദ്യ പകർന്നു നൽകിയ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ് . അനേകായിരം കുഞ്ഞുങ്ങൾക്ക് അറിവിൻ്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സ്‌കൂളിൻറെ സ്ഥാപകൻ ബഹു. മണ്ണനാൽ കുര്യാക്കോസച്ചൻ ആണ്. 1952-ൽ ഓണംകുളത്തച്ചൻറെ കാലത്താണ് യു.പി. സ്കൂൾ ആയത്.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
ഏകദേശം 3000 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. ഇത് കുട്ടികളുടെ വായനാശീലത്തെ പരിപോഷിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്. അതാത് ക്ലാസ്സുകൾക്ക് അനുവദിച്ചിട്ടുള്ള സമയങ്ങളിൽ കുട്ടികൾ ഇവിടെ വന്നിരുന്ന് വായന നടത്തുന്നു.
സ്കൂൾ ഗ്രൗണ്ട്
വിശാലമായ സ്കൂൾ ഗ്രൗണ്ട് കുട്ടികളുടെ കായികശേഷിയെ വികസിപ്പിക്കുന്നു. കളികളോടൊപ്പം വിവിധ കായിക ഇനങ്ങളുടെ പരിശീലനവും കുട്ടികൾക്ക് പ്രയോജനപ്രദമാണ്.
സയൻസ് ലാബ്
വിദ്യാർത്ഥികളുടെ ശാസ്ത്രീയാഭിരുചിയെ വളർത്താൻ സൗകര്യപ്രദമായ ലാബ് വഴിയൊരുക്കുന്നു. പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം പ്രായോഗികവിജ്ഞാനവും നേടാൻ സയൻസ് ലാബ് സഹായിക്കുന്നു.
ഐടി ലാബ്
വിദ്യാർത്ഥികൾക്ക് അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനം നൽകുന്നതിനായി കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു.
സ്കൂൾ ബസ്
വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിന് സ്‌കൂളിൽ നിന്ന് എല്ലാ ഭാഗത്തേക്കും സ്‌കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടു ട്രിപ്പുകളായി വിദ്യാർഥികൾ ബസ് സൗകര്യം പ്രയോജനപ്പെടുത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി
അധ്യാപകരുടെ നേതൃത്വത്തിൽ 120 കുട്ടികളും അംഗങ്ങൾ ആയ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ സർഗ്ഗാത്മകതയെയും സാഹിത്യ അഭിരുചിയെയും പരിപോഷിപ്പിക്കുന്ന തരത്തിലുള്ള വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തപ്പെടുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപികയായ ശ്രീമതി.സുമി റോസ് ഷാജിയുടെ മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകനായ ശ്രീ. ഇമ്മാനുവൽ മാത്യുവിന്റെ മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപികയായ ശ്രീമതി. ഗ്രീനു ആൻസ് തോമസിന്റെ മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ശ്രീമതി.ഡിലു ബാബു, ശ്രീമതി. മഞ്ജു എം.എസ്. എന്നിവരുടെ മേൽനോട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
മാനേജ്‌മെൻറ്
കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന 100 വർഷത്തില്ലധികം പ്രവർത്തന പാരമ്പര്യമുള്ള ഒരു വിദ്യാലയമാണ് എസ്. എച്ച്. യു പി സ്കൂൾ പൊൻകുന്നം. പൊൻകുന്നം തിരുക്കുടുംബ ദേവാലയ വികാരിയായ ഫാ. ജോണി ചെരിപുറം സ്കൂളിന്റെ പ്രാദേശിക മാനേജർ ആണ്. 1977-ൽ രൂപത സ്ഥാപിതമായ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി രൂപതയുടെ കോർപ്പറേറ്റ് മാനേജ്‌മെൻ്റ് ഓഫ് സ്‌കൂളുകൾ നിലവിൽ വന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് ഈ കോർപറേറ്റിന്റെ നിയമപരവും ഭരണഘടനാപരവുമായ തലവനാണ്, ഈ രൂപതയിലെ സ്കൂളുകളുടെ കോർപ്പറേറ്റ് മാനേജരാണ്.
ഭരണസമിതി
രക്ഷാധികാരി: മാർ ജോസ് പുളിക്കൽ, കാഞ്ഞിരപ്പള്ളി ബിഷപ്
കോർപ്പറേറ്റ് മാനേജർ: ഫാ. അയിലൂപ്പറമ്പിൽ ഡൊമിനിക്
ചിത്രശാല
നേട്ടങ്ങൾ
- യു. പി. വിഭാഗം സബ്‌ജില്ലാ സ്പോർട്സ് റണ്ണർ അപ്പ് 2018
- യു.എസ്.എസ് സ്കോളർഷിപ് വിജയികൾ - ദേവ് ബി.നായർ , സുൽത്താന റസിയ
ജീവനക്കാർ
10 അധ്യാപകരും ഒരു അനധ്യാപകനും സേവനം അനുഷ്ഠിക്കുന്നു.
മുൻ പ്രധാനാധ്യാപകർ
- 2023 മുതൽ ->ശ്രീ. ഇമ്മാനുവൽ മാത്യു
- 2019-23 ->ശ്രീ. ഷാജൻ തോമസ്
- 2014-19 ->ശ്രീ. എം.കെ.ജോൺ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുൻ ആഭ്യന്തരമന്ത്രി പി.ടി.ചാക്കോ
- ചലച്ചിത്ര താരം ബാബു ആൻ്റണി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|