ഗവ.എൽ പി സ്കൂൾ എടാട്ടുമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി സ്കൂൾ എടാട്ടുമല | |
---|---|
വിലാസം | |
എടാട് എടാട് പി.ഒ. , ഇടുക്കി ജില്ല 685589 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 9495819105 |
ഇമെയിൽ | glpsedadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29223 (സമേതം) |
യുഡൈസ് കോഡ് | 32090200202 |
വിക്കിഡാറ്റ | Q64615846 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | അറക്കുളം പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 22 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജി.കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | ബാബു എം . കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജെൻസി റിനു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഇടുക്കി ജില്ലയിൽ അറക്കുളം പഞ്ചായത്തിൽ ഇലപ്പള്ളി വില്ലേജിലെ ഒരു ഉയർന്ന കുന്നിൻ പ്രദേശമായ എടാട് കരയിൽ ജനവാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി . ഏകദേശം നൂറു വർഷങ്ങൾക്കു മുമ്പ് ഇവിടെ ആട് വർഗ്ഗത്തിൽപ്പെടുന്ന കേഴമാന് ധാരാളം ഉണ്ടായിരുന്നതായി പറയപ്പെടുന്നു .അവയെ കണ്ടപ്പോൾ ആളുകൾ ആടാണെന്നു തെറ്റിദ്ധരിച്ചു എടാ ആട് എന്ന് പറഞ്ഞു .അതിൽ നിന്നും ഈ പ്രദേശത്തിന് 'എടാട് 'എന്നുള്ള വിളിപ്പേര് ലഭിച്ചതായി ഏതാനും മുതിർന്നവർ അവകാശപ്പെടുന്നു . ഏകദേശം അറുപത്തഞ്ചു വർഷങ്ങൾക്ക് മുൻപ് എടാട്ടുമലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കളരികൾ ആരംഭിച്ചു .പല വീടുകളിലും പറമ്പുകളിലും ഷെഡുകെട്ടി പ്രവർത്തിച്ചിരുന്നു .പിന്നീട് ശ്രീ ചിത്തിരവിലാസം ഹിന്ദു മിഷൻ എം പി സ്കൂൾ എന്ന പേരിൽ ആയിരത്തിഒരുന്നൂറ്റിപതിനാറു കന്നി മാസം രണ്ടാം തിയതി ശ്രീ പി സി വേലായുധൻ പായിപ്പാടിനെ ഒന്നാം ക്ലാസിൽ പ്രേവേശിപ്പിച്ചുകൊണ്ടു നാല്പത്തിയാറു കുട്ടികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .== ചരിത്രം ==