ജി.എൽ.പി.എസ്. മുച്ചിലോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാഞ്ഞങ്ങാട് നിന്ന് ഒരു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ. പി.എസ് മുച്ചിലോട്ട്.

ജി.എൽ.പി.എസ്. മുച്ചിലോട്ട്
വിലാസം
കിഴക്കുംകര

KIZHAKKUMKARA,AJANUR P O
,
അജാനൂർ പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ0467 2204310
ഇമെയിൽglpsmuchilot@gmail.com
കോഡുകൾ
സ്കൂൾ കോഡ്12211 (സമേതം)
യുഡൈസ് കോഡ്3210400406
വിക്കിഡാറ്റQ64399178
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅജാനൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികANITHA M
പി.ടി.എ. പ്രസിഡണ്ട്RAJEEVAN M
എം.പി.ടി.എ. പ്രസിഡണ്ട്SAVITHA P
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

യക്ഷഗാനത്തിന്റെയും നിരവധി തെയ്യക്കോലങ്ങളുടെയും കലവറയായ കാസർഗോ‍‌‍ഡിന്റെ വിരിമാറിൽ ചരിത്രം ഉറങ്ങുന്ന ബേക്കൽ കോട്ട സാക്ഷിയായി കാഞ്ഞങ്ങാട് നിന്ന് ഒരു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ. പി.എസ് മുച്ചിലോട്ട്.അജാനൂർ ഗ്രാമപഞ്ചായത്തിൽ കിഴക്കുംകര എന്ന സ്ഥലത്ത് സ്റ്റേറ്റ് ഹൈവേയ്ക്ക് തൊട്ട് തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ സ്ഥാപിതമായത് 1928 ലാണ്.

മുച്ചിലോട്ട് അമ്പലത്തിനടുത്ത് ആദ്യകാലം പ്രവർത്തിച്ചിരുന്ന സ്കൂൾ കുളത്തിങ്കലിലും കൊവുമ്മലിലും മാറിവന്നു.എ.സി കണ്ണ൯നായരാണ് കൊവുമ്മ ലേലം വിളിച്ച് സ്കൂൾ കെട്ടിയത്.സ്കൂളിലെ നിത്യസന്ദർശകനായിരുന്നു അദ്ദേഹം.ഈ വിദ്യാലയഅങ്കണവുമായി ചരിത്രബന്ധമുള്ള ദേശീയപ്രസ്ഥാനത്തിലെ കർമ്മധീര൯ എ,സി കണ്ണ൯ നായരെ സ്മരിക്കാതിരിക്കാ൯ കഴിയില്ല. മുച്ചിലോട്ട് അമ്പലത്തിനടുത്ത് സ്ഥാപിതമായതുകൊണ്ടാണ് മുച്ചിലോട്ട് ജി.എൽ.പി.സ്കൂൾ എന്നപേരു വന്നത്.

ഭൗതികസൗകര്യങ്ങൾ

ഒരു ഹാളും അഞ്ച് ക്ലാസ് മുറികളും ഒരു അടുക്കളയും ഒരു ഓഫീസ് മുറിയും സ്കളിൽ നിലവിലുണ്ട്.സ്കൂളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായശുചിമുറികൾ നിലവിലുണ്ട്.ആധുനിക വിവരസാങ്കേതിക വിദ്യ കുട്ടികൾക്ക് പകർന്നുനൽകുന്നതിനായി രണ്ട് ലാപ്ടോപ്പുകളും  ഒരു പ്രോജക്ട്റും ഇ൯റർനെറ്റ് സൗകര്യവും സ്കൂളിനുണ്ട്.കുട്ടികൾക്ക് കളിക്കുന്നതിനായി നല്ല ഒരു പാർക്കും ,സ്റ്റേജും സ്വന്തമായി 99 സെ൯റ് സ്ഥലവും അതിന് ചുറ്റുമതിലും ,ഒരു കിണറും സ്കൂളിൻറെ ഭൗതികസാഹചര്യങ്ങളിൽ പെടുന്നു.കളിസ്ഥലം നിർമ്മിക്കുന്നതിനാവശ്യമായ 40 സെ൯റ് സ്ഥലം സ്കൂളിനുണ്ട്.സ്കൂൾമുറ്റത്ത് നല്ലൊരു പൂന്തോട്ടവും ഉണ്ട്.


പഠനാനുബന്ധ പ്രവർത്തനങ്ങൾ

പ്രവൃത്തിപരിചയം,കലാകായികമേളകൾ എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.പൂർവ്വവിദ്യാർത്ഥികൾ,പി.ടി.എഅംഗങ്ങൾ,മദർ പി ടി.എ അംഗങ്ങൾ,വിവിധക്ലബ്ബുകൾ,സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.സബ്ജില്ലാ,ജില്ലാമൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും സമ്മാനങ്ങൾ കരസ്ഥമാക്കനും കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.

       എല്ലാകുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വാർഷികാഘോഷങ്ങൾ എല്ലാ വ൪ഷവും സ്കൂളിൽ നടത്തുന്നുണ്ട്.കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിന് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ അവധിദിവസങ്ങളിൾ നടത്തുന്നുണ്ട്.എല്ലാകുട്ടികളേയും പങ്കെടുപ്പിച്ച് കൊണ്ടുള്ള പഠനയാത്രയും നടത്തിവരുന്നുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • അമ്പാടിമാസ്റ്റർ
  • എ൯.വി.കുഞ്ഞിരാമ൯മാസ്റ്റർ
  • രാജേന്ദ്ര൯മാസ്റ്റർ
  • ടി .കൃഷ്ണ൯മാസ്റ്റ൪
  • ഭാനുമതിടീച്ചർ
  • ടി.കൃഷ്ണ൯മാസ്റ്റ൪
  • വി.നാരായണ൯മാസ്റ്റർ
  • ദാമോദര൯മാസ്റ്റർ
  • സുഹറടീച്ചർ

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാമചന്ദ്ര൯[കെ. എസ് .ഇ. ബി എഞ്ചിനീയർ]
  • ഡോ.ഭാസ്ക്കര൯.കെ[മനശാസ്ത്രവിദഗ്ദ്ധ൯]
  • ഡോ .കെ.പി.വി.നാരായണ൯[
  • കെ.വി.ചന്തു[വാട്ട‍ർ അതോറിറ്റി അസി:എക്സി. എഞ്ചിനീയ൪‍]
  • എം.വി.രാഘവ൯[ വികസനസ്റ്റാ൯ഡിങ്ങ് കമ്മറ്റി അജാനൂർ ഗ്രാമപഞ്ചായത്ത്]
  • കെ.വിശ്വനാഥ൯ [ അസിസ്റ്റ൯റ് രജിസ്റ്റ്റർ കോ-ഓപ്പറേറ്റീവ് ]
  • വി.വി.കുഞ്ഞിരാമ൯[ അഗ്രികൾച്ചർ]
  • ടി.വി.നാരായണ൯ [ടെലക്കോം ജെ.ടി.ഒ‍]
  • എ.കൃഷ്ണ൯[ എ.‍ഡി.എം‍]

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

* കാഞ്ഞങ്ങാട് ടൗണിൽ നിന്നും പാണത്ത‍ൂർ റോഡിൽ  500 മീറ്റർ ദൂരത്തിൽ കിഴക്കും കരയിൽ സ്ഥിതി ചെയ്യുന്നു.


Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മുച്ചിലോട്ട്&oldid=2533358" എന്ന താളിൽനിന്ന് ശേഖരിച്ചത്