എൽ വി എൽ പി എസ് കുന്നുമ്മൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ വി എൽ പി എസ് കുന്നുമ്മൽ
വിലാസം
കുളങ്ങരത്ത്

കുളങ്ങരത്ത്
,
കക്കട്ടിൽ പി.ഒ.
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1931
വിവരങ്ങൾ
ഇമെയിൽkunnummallvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16438 (സമേതം)
യുഡൈസ് കോഡ്32040700709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നുമ്മൽ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ19
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത കെ
പി.ടി.എ. പ്രസിഡണ്ട്ഷഫീഖ് സി കെ
എം.പി.ടി.എ. പ്രസിഡണ്ട്വിമല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ കുളങ്ങരത്ത് എന്ന പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കുന്നുമ്മൽ എൽ വി എൽ പി സ്കൂൾ

ചരിത്രം

കുന്നുമ്മൽ പഞ്ചായത്തിൽ 10-ആം വാർഡിൽ കുളങ്ങരത്ത് സ്ഥിതി ചെയ്യുന്ന കുന്നുമ്മൽ എൽ.വി .എൽ.പി സ്കൂൾ സ്ഥാപിതമായത് 1931 ലാണ് .8 ദശാബ്ദക്കാലത്തോളമായി പ്രദേശവാസികൾക്ക് അക്ഷരവെളിച്ചം നൽകി  ഈ  സ്ഥാപനം സേവനമനുഷ്ഠിച്ചു  വരുന്നു .  തുടക്കത്തിൽ സ്ത്രീ വിദ്യാഭാസത്തിനാണ്  ഊന്നൽ  നൽകിയത് . വിദ്യാലയം  സ്ഥാപിക്കുന്നതിൽ  മുൻ കൈയെടുത്തതും പരേതയായ പി.പി.കല്ല്യാണി ടീച്ചർ എന്ന വനിതയാണെന്നും പ്രാധാന്യമർഹിക്കുന്നു. തുടക്കത്തിൽ അഞ്ചാം തരം വരെ നടത്തിയിരുന്ന  ഈ വിദ്യാലയത്തിൽ  നിലവിൽ  4 ക്ലാസുകളാണുള്ളത്.  അറബിയടക്കം 5 അധ്യാപകരും ഒരു പാചകക്കാരനും ഒരു പ്രീപ്രൈമറി അധ്യാപികയും  ഇവിടെ സേവനമനുഷ്ഠിക്കുന്നു  . ഈ സ്‌കൂളിന്റെ ഇപ്പോഴത്തേ മാനേജർ കെ കെ അബ്ദുറഹിമാൻ ഹാജിയാണ് . ഇപ്പോഴത്തെ പ്രധാന അധ്യാപിക കെ ഗീത ആൺ  .

ഭൗതികസൗകര്യങ്ങൾ

സ്‌കൂളിൽ  സ്വന്തമായകെട്ടിടവും ഒരു പാചകപുരയും ഒരു കംപ്യൂട്ടറും കിണറും  ക്ലാസ്സ് മുറികളും ഓഫീസും വൈദ്യുദീകരിച്ചതും  വാഹന  സൗകര്യവും  നിലവിലെ  ഭൗതിക സൗകര്യങ്ങളാണ്. ഇനിയും  നാട്ടുകാരുടെയും  മാനേജരുടെയും  പൂർവ്വവിദ്യാർത്ഥികളുടെയും  സഹായത്തോടെ വിപുലീകരിക്കാൻ  ഉദ്ദേശിക്കുകയും  ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

1-സയൻസ്‌ ക്ലബ് 2-വിദ്യാ രംഗം കലാസാഹിത്യ വേദി 3-ഗണിത ക്ലബ് 4-പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബുകൾ ഓരോ അധ്യാപകന്റെയും നേത്രത്വത്തിൽ നടന്നു വരുന്നു. ഇംഗ്ലീഷ് സ്‌പെഷ്യൽ ക്ലാസ് , സംഗീത ക്ലാസ്,അബാക്കസ് എന്നിവ നടന്നു വരുന്നു.കലാകായിക മേളയിലും മത്സരിക്കാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു. പൂന്തോട്ടം  പച്ചക്കറി കൃഷി ,വിജ്ഞാന പ്പെട്ടി, എൽ.എസ്.എസ് പരിശീലനം  എന്നിവ  നടന്ന്  വരുന്നു.* സ്കൗട്ട് & ഗൈഡ്സ്

നേട്ടങ്ങൾ

പഞ്ചായത്ത് കലാമേളയിൽ അറബിക്ക് കലോൽസവത്തിൽ രണ്ടാം സ്ഥാനം പങ്കിട്ടു.2015-2016 അദ്ധ്യായന വർഷത്തിൽ ഫോക്കസ് വിമുക്ത വിദ്യാലയം എന്ന അംഗീകാരം ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ ന പേര് മേഖല
1 ഡോ:പ്രദോഷ്
2 കെ:ഗംഗാധരൻ മാസ്റ്റർ
3 സുകുരാജൻ മാസ്റ്റർ
4

വഴികാട്ടി

  • കുളങ്ങരത്ത് ബസ്സ് സ്റ്റോപ്പിൽ നിന്നും കാൽ നടയായി എത്താം. (300 മീറ്റർ)
  • കുറ്റ്യാടി/വടകര ഭാഗത്ത് നിന്നും വരുമ്പോൾ കുളങ്ങരത്ത് ടൗണിൽ നിന്ന് നരിക്കാട്ടേരി റോഡിൽ വലതു വശം സ്കൂൾ സ്ഥിതി ചെയ്യുന്നു.



Map
"https://schoolwiki.in/index.php?title=എൽ_വി_എൽ_പി_എസ്_കുന്നുമ്മൽ&oldid=2532621" എന്ന താളിൽനിന്ന് ശേഖരിച്ചത്