ന്യു എൽ.പി.എസ്. പൊന്നാനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിലെ പൊന്നാനി മുൻസിപാലിറ്റിയിൽ 31-ാം മുൻസിപ്പൽ വാർഡിൽ സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ന്യൂ എൽ.പി. വിദ്യാലയം
ന്യു എൽ.പി.എസ്. പൊന്നാനി | |
---|---|
വിലാസം | |
പൊന്നാനി ന്യൂ എൽ പി സ്കൂൾ പൊന്നാനി , ☺️പൊന്നാനി പി.ഒ. , 679577 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 0494 2663700 |
ഇമെയിൽ | newlpsponnani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19527 (സമേതം) |
യുഡൈസ് കോഡ് | 32050900109 |
വിക്കിഡാറ്റ | Q64565999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പൊന്നാനി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 353 |
പെൺകുട്ടികൾ | 339 |
ആകെ വിദ്യാർത്ഥികൾ | 896 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റുബീന വൈ |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ. കെ.പി അബ്ദുൾ ജബാർ |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത ബാലു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ തിരൂർ വിദ്യാഭ്യസ ജില്ലയിലെ പൊന്നാനി സബ്‌ജില്ലയിൽ 1947ൽ സ്ഥാപിതമായ പ്രസിദ്ധമായ സ്കൂൾ ആണ് ന്യൂഎൽപി സ്‌കൂൾ. മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.
ചരിത്രം
1947 കാലഘട്ടത്തിലാണ്ന്യൂ എൽ.പി. സ്കൂൾ ആരംഭിച്ചത്.പൊന്നാനി സബ്ജില്ലയിലെ ആദ്യകാല എലിമെൻ്ററി സ്കൂളുകളിൽ ഒന്നാണ് ന്യൂ . എൽ .പി. സ്കൂൾ. പ്രശസ്തരായി തീർന്ന ഒട്ടേറെ പ്രതിഭകൾ സ്കൂളിൻ്റെ പ്രകാശമായി മാറിയിട്ടുണ്ട്. പഴയ കാലങ്ങളിൽ വളർന്നു വന്നഈ എലിമെൻ്ററി സ്കൂൾ പിന്നീട് ഗൗരിടീച്ചർടെ സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്നു .ഈ സ്കൂളിൽ ആദ്യകാല പ്രവർത്തകരായിരുന്ന പലരും ഇന്ന് മൺ മറഞ്ഞിരിക്കുന്നു....പ്രശസ്തരായ അധ്യാപകരിൽ എഴുത്തച്ഛൻ മാസ്റ്റർ, ഗൗരി ടീച്ചർ തുടങ്ങിയ നിരവധി മഹാപ്രതിഭകളായ അധ്യാപകരുടെ നിസ്തുല സേവനത്തിൻ്റെദീപനാളങ്ങൾ ഇന്നും സ്കൂളിന് ഒരു വഴികാട്ടിയാണ്. വളരെ ചുരുക്കം എണ്ണം കുട്ടികളോടു കൂടി ആരംഭിച്ച ആദ്യകാല എലിമെൻ്ററി സ്കൂളിൻ്റെ ശൈശവ ദശയിൽ നിന്ന് അതിൻ്റെ എല്ലാവിധ കുറവുകളെയും മറികടന്ന് പൊൻതിളക്കമാർന്ന നിറവിൽ എത്തിനിൽക്കുന്നു ഇന്നത്തെ ന്യൂ എൽ.പി.സ്കൂൾ. പല മഹാരഥൻമാരുംപഠിച്ച് ഉന്നത നിലയിൽ എത്തിച്ചേരുകയും നാടിൻ്റെ വികസനത്തിൽ കർമ്മോത്സുകരായി മാറിയിട്ടുമുണ്ട് ..ഈ വിദ്യാലയ മുറ്റത്ത് നിന്ന് അറിവിൻ്റെ ആദ്യക്ഷരങ്ങൾ നേടിയെടുത്തവർ ഇന്നും സ്നേഹത്തോടെ ഓർക്കുന്ന പേരാണ് ന്യൂ എൽ.പി സ്കൂൾ .കലാരംഗത്തും, കായിക രംഗത്തും ശാസ്ത്ര - ഗണിതശാസ്ത മത്സര വേദികളിലും മിന്നും പ്രകടനങ്ങൾ തന്നെയാണ് പൊന്നാനിയുടെ ന്യൂ.എൽ.പി നേടിയിട്ടുള്ളത്. എൽ.എസ് എസ്, എഴുത്തച്ഛൻ എൻ്റോവ്മെൻ്റ്, മറ്റ് മത്സര രംഗങ്ങളിലും ഇന്നും ന്യൂ എൽ പി യുടെ കുട്ടികൾ പൊൻ താരങ്ങൾ തന്നെ .....
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകർ | കാലഘട്ടം | ക |
---|---|---|---|
ചിത്രശാല
വഴികാട്ടി
ചാവക്കാട് -പൊന്നാനി- തിരൂർ ദേശീയ പാതയിൽ നിന്ന് 1 കിലോമീറ്റർ പടിഞ്ഞാറ് മാറിസി.വി. ജംഗ്ഷൻ - ചന്തപടി റോഡിൽ എ.വി.ഹയർ സെക്കൻ്ററി സ്കൂൾ
സ്റ്റോപിൽ നിന്ന് നായരങ്ങാടി റോഡിൽ 200 മീറ്റർ തെക്കോട്ട് മാറി ന്യൂ. എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19527
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ