ജിയുപിഎസ് പൂത്തക്കാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജിയുപിഎസ് പൂത്തക്കാൽ | |
---|---|
വിലാസം | |
പൂത്തക്കാൽ ഏച്ചിക്കാനം,കാസർഗോഡ് -671531 , ഏച്ചിക്കാനം പി.ഒ. , 671531 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 26 - 09 - 1981 |
വിവരങ്ങൾ | |
ഫോൺ | 0467 2340022 |
ഇമെയിൽ | 12347gupspoothakkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12347 (സമേതം) |
യുഡൈസ് കോഡ് | 32010500307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മടിക്കൈ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 113 |
ആകെ വിദ്യാർത്ഥികൾ | 248 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വത്സല എം. |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് ടി. |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മടിക്കൈ പഞ്ചായത്തിലെ പൂത്തക്കാൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു
ചരിത്രം
കാസർകോട് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ മടിക്കൈ ഗ്രാമത്തിലെ പൂത്തക്കാലിൽ 1981 ൽ ഒരു എൽ.പി സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. പ്രാരംഭഘട്ടത്തിൽ ടി.വി കുഞ്ഞാമൻ മാസ്റ്റർ പ്രധാന അധ്യാപകനായി 56 കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ടായിരുന്നു ഈ സർക്കാർ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഒരു വിദ്യാലയനിർമ്മിതി സാർത്ഥകമാക്കുകയായിരുന്നു. വിദ്യാലയത്തിന് തൊട്ടടുത്തുള്ള ചെമ്മരത്തിയമ്മയും കുഞ്ഞാമൻ ആശാരിയും ആണ് വിദ്യാലയത്തിനായി സ്ഥലം നൽകിയത്. കെട്ടിട നിർമ്മാണത്തിനായി നാട്ടുകാരുടെ കമ്മിറ്റി രൂപീകരിക്കുകയും മരവും മറ്റു സാധനങ്ങളും സമാഹരിക്കുകയും ചെയ്ത് സ്കൂളിന്റെ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് കൈമെയ് മറന്ന് ഉത്സാഹിച്ചു. ഫണ്ട് ശേഖരണാർത്ഥം വിദ്യാലയത്തിൽ സിനിമ പ്രദർശനങ്ങൾ നടത്തി. കുന്നിനെ നാല് തട്ടുകളായി തിരിച്ചു. അറിവിന്റെ അക്ഷയഖനിയായ ഈ വിദ്യാലയത്തിന്റെ വളർച്ച പിന്നീട് ദ്രുതഗതിയിലായി.
1990 ൽ ഇത് യു.പി.സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഹൈടെക് ശിശുസൗഹൃദക്ലാ സ്സുമുറികളോടെ പൂത്തക്കാൽ മണ്ണിൽ 5 കെട്ടിടങ്ങളോടെ തലയുയർത്തി നിൽക്കുകയാണ് ഇന്ന് ഈ വിദ്യാലയം.ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എംഎൽഎ ശ്രീ ഇ.ചന്ദ്രശേഖരൻ അവർകൾ സ്കൂളിന് ഈ വർഷം ഒരു സ്കൂൾ ബസ്സും അനുവദിച്ചിട്ടുണ്ട് . ഇന്ന് പ്രീ പ്രൈമറി അടക്കം 250 ഓളം കുട്ടികളും 15 ഓളം സ്റ്റാഫും ഈ വിദ്യാലയത്തിലുണ്ട്.
ഭൗതികസൗകര്യങ്ങൾ
- പ്രീ പ്രൈമറി
- ഹൈടെക് ക്ലാസ് മുറികൾ
- മികച്ച ലൈബ്രറി
- ശാസ്ത്ര ഗണിതശാസ്ത്ര ഭാഷ ലാബുകൾ
- മീറ്റിംഗ് ഹാൾ
- ഹോണസ്റ്റി ഷോപ്പ്
- ചരിവുതലം
- റാമ്പ് സൗകര്യം
- ജൈവവൈവിധ്യ ഉദ്യാനം
- സ്കൂൾ ബസ്സ്
നേട്ടങ്ങൾ
ചിത്രശാല
-
വിദ്യാലയം
-
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- ......................
- ......................
- ....................
- .............................
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | ഗോപി വി. | 2017-22 |
2 | കെ.വി.നാരായണൻ | 2022 - 23 |
3 | വത്സല എം. | 2023-24 |
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ......................
- ......................
- ....................
- .............................
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാഞ്ഞങ്ങാട് നിന്നും അമ്പലത്തുകര - തീയ്യർ പാലം - മുണ്ടോട്ട് വഴിയിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ പൂത്തക്കാൽ എത്താം.
- നീലേശ്വരത്തുനിന്നും ചാളക്കടവ് -മണക്കടവ് വഴി 9 കിലോമീറ്റർ സഞ്ചരിച്ചാൽ പൂത്തക്കാൽ സ്കൂളിൽ എത്തിച്ചേരാം.
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12347
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ