ജി യു പി എസ് ചായ്പ്പൻകുഴി

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് ചായ്പ്പൻകുഴി
വിലാസം
CHAIPANKUZHY

GUPS CHAIPANKUZHY ,
CHAIPANKUZHY P O,
THRISSUR
,
680724
സ്ഥാപിതം1 - JUNE - 1961
വിവരങ്ങൾ
ഫോൺ04802769148
ഇമെയിൽgupschaipankuzhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്23241 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംgeneral education
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻShani T.K.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിന്റെ കിഴക്കേ അറ്റത്തായി ഇപ്പോൾ കുറ്റിച്ചിറ വില്ലേജിൽ പീലാർമുഴിയുടേയും കാരാപ്പാടത്തിന്റേയും, പുളിങ്കര, രണ്ടുകൈ, വീരഞ്ചിറ, ചൂളക്കടവ്, എന്നി ഗ്രാമങ്ങളുടേയും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രശാന്തസുന്ദരമായ ഒരു ഗ്രാമമാണ് ചായ്പൻകുഴി. ഈ കൊച്ചു ഗ്രാമത്തെ സംരക്ഷിക്കാനെന്ന മട്ടിൽ നാലു ഭാഗത്തുമായി കുമ്പിളാൻ മുടി മല, മാരാൻങ്കോട് തേക്കിൻ തോട്ടം, കോർമല, ചൂളക്കടവ് മല എന്നീ മലകൾ തലയുയർത്തി പ്രൗഢഗംഭീരമായി നിലകൊള്ളുന്നു. മലയോര ഗ്രാമമായ ചായ്പൻകുഴിക്ക് ആദ്യകാലത്ത് കുടിപള്ളികൂടങ്ങളല്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പുതുതായി സ്കൂൾ അനുവദിക്കണമെങ്കിൽ സ്ഥലവും, കെട്ടിടവും, ഉപകരണങ്ങളും കണ്ടെത്തി കൈമാറണം എന്ന ഗവൺമെന്റ് നിർദ്ദേശം വന്നപ്പോൾ പ്രദേശത്തെ ആദ്യ റജിസ്ട്രേഡ് സംഘടനയായ 1274 ാം നമ്പർ SNDP ശാഖയിലെ നേതാക്കളുടെ നേതൃത്വത്തിൽ ചായ്പൻകുഴിയിൽ 80 സെന്റ് സ്ഥലം വാങ്ങി താൽകാലിക ഷെഡ് പണിത് സർക്കാരിന് കൈമാറുകയും തിരുവനന്തപുരത്ത് പോയി അംഗീകാരം നേടുകയും ചെയ്തു. ഈ സ്ഥാപനത്തിന്റെ മുഴുവൻ പണികളും ശ്രമദാനമായിട്ടാണ് ചെയ്തത്. അങ്ങനെ 1962-63 വർഷത്തിൽ ചായ്പൻകുഴി ഗവൺമെന്റ് എൽ.പി സ്കൂൾ നിലവിൽ വന്നു. എ.ഗോപാലമേനോൻ പ്രഥമപ്രധാന അധ്യാപകനായി നിയമിതനായി. പിന്നീട് എൽ.പി.സ്ക്കൂൾ, യു.പി.സ്ക്കൂളായി ഉയർത്തുന്നതിനെകുറിച്ച് ആലോചിക്കുകയും അതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ജനങ്ങളിൽ നിന്നും പണം പിരിച്ചെടുത്ത് കെട്ടിട നിർമ്മാണം തുടങ്ങി. 1983-84 വർഷത്തിൽ ഈ സ്ഥാപനം യു.പി. സ്ക്കൂളായി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

ആവശ്യമായ ക്ലാസ്സ്‌മുറികൾ, ലൈബ്രറി, ശാസ്ത്രലാബ്, കമ്പ്യൂട്ടർ ലാബ്, കുടിവെള്ളം, പാർക്ക്‌,ടോയ്ലറ്റ്,  വാഹനസൗകര്യം എല്ലാം ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • Up മലയാളം ഓൺലൈൻ വായന കൂട്ടായ്മയായ കർണികാരം.
  • കുട്ടികളും കുടുംബാംഗങ്ങളും തങ്ങളുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കുന്ന ഓൺലൈൻ വേദിയായ ആയ മയൂരം.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ, അവാർഡുകൾ

  • 2008-09 വർഷത്തിൽ ചാലക്കുടി ഉപജില്ലയിലെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2011 ൽ  K S കൃഷ്ണൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി ലഭിച്ചു.
  • 2016 ൽ പഞ്ചായത്ത് തല Edufest ൽ ഒന്നാം സ്ഥാനം.
  • 2017 - മികവുത്സവം -  പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം.
  • 2021 UP മലയാളം ഓൺലൈൻ വായന കൂട്ടായ്മയായ കർണികാരത്തിന്റെ ഭാഗമായി ആറാംക്ലാസ് വിദ്യാർത്തിയായ ശ്രെയസ് KS ന്റെ ചിത്രപ്രദർശനം നടക്കുകയും ചിത്രങ്ങൾ വിറ്റ തുകകൊണ്ട് സഹപാഠിക്ക് ഫോൺ വാങ്ങിക്കൊടുക്കുവാൻ കഴിയുകയും ചെയ്തു.

വഴികാട്ടി

ചാലക്കുടി നഗരത്തിൽനിന്നും 18 KM കിഴക്ക് ഭാഗത്തായി, സെന്റ് ആന്റണിസ് പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു

Map
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ചായ്പ്പൻകുഴി&oldid=2531254" എന്ന താളിൽനിന്ന് ശേഖരിച്ചത്