എം എം എൽ പി എസ് കടുവിനാൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ വള്ളികുന്നം കടുവിനാൽ ഒമ്പതാം വാർഡിലെ ഏക പ്രൈമറി

എയ്ഡഡ്  വിദ്യാലയമാണ് മേനി മെമ്മോറിയൽ എൽ പി സ്കൂൾ കടുവിനാൽ. ( MMLPS Kaduvinal)

എം എം എൽ പി എസ് കടുവിനാൽ
വിലാസം
വള്ളികുന്നം

വള്ളികുന്നം
,
കടുവിനാൽ പി ഒ പി.ഒ.
,
690501
,
ആലപ്പുഴ ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഇമെയിൽmmlpskaduvinal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36444 (സമേതം)
യുഡൈസ് കോഡ്32110601104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളികുന്നംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിജി. എസ്
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത്ത് .T
എം.പി.ടി.എ. പ്രസിഡണ്ട്ansa
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെഉൽഭവസമയത്ത് നടന്ന കമ്മ്യൂണിസ്റ്റ് സമരങ്ങളുടെ ഭാഗമായി വള്ളികുന്നം കടു വിങ്കൽ പ്രദേശത്തെ ലക്ഷ്മി വിലാസത്തിൽ വീട്ടുപടിക്കൽ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കർഷക നേതാവുമായിരുന്ന സഖാവ് മേനിയുടെ നേതൃത്വത്തിൽ നടന്ന മേനി സമരത്തിനുശേഷം സഖാവ് മേനി മരണപ്പെട്ടു. പിന്നീട്  1967 ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സഖാവ് മേനിയുടെ നാമധേയത്തിൽ ഒരു സ്കൂൾ  അനുവദിക്കുകയുണ്ടായി. വള്ളികുന്നം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹരിജൻ പ്രോഗ്രസീവ് അസോസിയേഷനാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്. അങ്ങനെ 1968 കടുവിനാൽ മേനി മെമ്മോറിയൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. എന്നാൽ സ്വന്തമായി സ്ഥലമില്ലാത്തതിനാൽ കമ്മിറ്റിയുടെ തെരഞ്ഞെടുത്ത 9 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ കടുവിനാൽ ചരിവിൽ കുഞ്ഞി ലാൻ,തേവൻ  എന്നിവരുടെ ഒരേക്കർ ഒരു സെന്റ് വസ്തു സ്കൂളിന് എഴുതി നൽകി. ടി.വി ശിവരാമൻ ആയിരുന്നു ആദ്യം മാനേജർ.10 അദ്ധ്യാപകരും 2 ഡിവിഷനുകളിലായി 360 ഓളം വിദ്യാർഥികളും ആദ്യകാലം സ്കൂളിൽ ഉണ്ടായിരുന്നു. ആദ്യഎച്ച്. എം. ശ്രീ  എം  വി തങ്കപ്പൻ സാറായിരുന്നു. ഇപ്പോൾ 6 അധ്യാപകരും 110 കുട്ടികളും ആണ് ഉള്ളത്. നിലവിൽ മാനേജർ ശ്രീ കെ സുകുമാരൻ ആണ്.

ഭൗതികസൗകര്യങ്ങൾ

എൽകെജി മുതൽ നാലു വരെ ക്ലാസുകളിലെ ഓരോ ക്ലാസ് മുറിയും കുട്ടികളുടെ പഠനത്തിന് ആവശ്യമായ ഇരിപ്പിടങ്ങളും ക്ലാസ് മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹൈടെക് പഠനത്തിന് സഹായകമായ നാല് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും പ്രിന്ററും ക്ലാസുകളിൽ ഉപയോഗിച്ചുവരുന്നു. ഓരോ ക്ലാസിലേയ്ക്കും പ്രത്യേക വായന മൂലം ക്ലാസ് ലൈബ്രറികളും ഉണ്ട്.കൂടാതെ സ്കൂളിനെ പൊതുവായ ഒരു ലൈബ്രറിയും ഉണ്ട്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനവും പച്ചക്കറി തോട്ടവും പൂന്തോട്ടവും നട്ടുപരിപാലിച്ചു വരുന്നു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച നൂതന സൗകര്യത്തിൽ ഉള്ള ഒരു പാചകപ്പുരയും സ്കൂളിൽ ഉണ്ട്. ശുചിത്വ മിഷൻ റെ ഭാഗമായി സ്കൂളിൽ ശുചിമുറി കളുടെ പണിയും നടന്നുവരുന്നു. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂളിൽ നല്ല രീതിയിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം പരിപാലിച്ചു പോകുന്നു. കൂടാതെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയമുറ്റത്തെ ഒരു പച്ചക്കറി തോട്ടം എന്ന പദ്ധതിയും നടപ്പാക്കിവരുന്നു. മാതൃഭൂമിയുമായി ചേർന്ന് മധുരം മലയാളം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ എല്ലാ ക്ലാസ്സുകളിലേക്കും ആവശ്യമായ മാതൃഭൂമി പത്രം എത്തുന്നുണ്ട് കൂടാതെ ദേശാഭിമാനി പത്രവും സ്കൂളിൽ എത്തുന്നു.കായിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനായി എല്ലാദിവസവും രാവിലെ വ്യത്യസ്തമായ കായിക പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതിനായി എല്ലാ ആഴ്ചയിലും ഇംഗ്ലീഷ്  അസംബ്ലി നടത്തിവരുന്നു. കൂടാതെ മാസത്തിലൊരിക്കൽ  ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നു.കുട്ടികളുടെ സർഗ്ഗശേഷി വികസനത്തിനായി എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് ബാലസഭ നടന്നുവരുന്നു
  • സ്കൗട്ട് & ഗൈഡ്സ്
  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : v തങ്കപ്പൻ, അബ്ദുറഹ്മാൻ കുഞ്ഞ്, പി വിജയമ്മ, പി ലീലാമ്മ, ഡി സരസ്വതി അമ്മ, മംഗളാമ്മ, എസ് സുബൈദ

നേട്ടങ്ങൾ

കായികമേള, കലാമേള കലോൽസവങ്ങൾ എന്നിവയിൽ സ്കൂളിന് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പോലീസ് പട്ടാളം അധ്യാപകർ എയർഹോസ്റ്റസ് അഡ്വക്കേറ്റ് തുടങ്ങിയ മേഖലകളിൽ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളിൽ നല്ലൊരുപങ്കും സേവനമനുഷ്ഠിക്കുന്നു. അഡ്വക്കേറ്റ് വള്ളികുന്നം പ്രസാദ്, ആയുർവേദ ഡോക്ടർ സഫീന തുടങ്ങിയവർ പ്രശസ്തരായ ഇവിടത്തെ പൂർവവിദ്യാർത്ഥികൾ ആണ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളംബസ് സ്റ്റാന്റിൽനിന്നും 17കി.മി അകലം.
  • ഓച്ചിറ ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
Map
"https://schoolwiki.in/index.php?title=എം_എം_എൽ_പി_എസ്_കടുവിനാൽ&oldid=2528907" എന്ന താളിൽനിന്ന് ശേഖരിച്ചത്