V. A. L. P. S. Ukkinadka
V. A. L. P. S. Ukkinadka | |
---|---|
വിലാസം | |
ഉക്കിനടുക്ക വി.എ.എൽ.പി. സ്കൂൾ ഉക്കിനടുക്ക പി.ഒ ഉക്കിനടുക്ക , 671552 | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 049982225511 |
ഇമെയിൽ | valpsukkinadka@gmail.com |
വെബ്‍സൈറ്റ് | 11325valpsukkinadka.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 11325 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, കന്നട |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗീത. എ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1916ൽ പാണാജെ വൈദ്യശങ്കരനാരായണ ഭട്ടിന്റെ നേതൃത്വത്തിൽ കാസറഗോഡ് ജില്ലയുടെ വടക്ക് കിഴക്ക് അതിർത്തിയായ എൺമകജെ ഗ്രാമപഞ്ചായത്തിലെ ഉക്കിനടുക്കയിൽ വസിഷ്ഠാശ്രമ സംഘം സ്ഥാപിച്ച് ഒരു സംസ്കൃതവിദ്യാലയം തുടങ്ങി. ആദ്യത്തെ സംസ്കൃത പഠനം ഇവിടെയുള്ള ഒരു ഗുഹയിൽ വെച്ചായിരുന്നു. 1957ൽ ഇതൊരു കന്നട മീഡിയം സ്കൂളാക്കി മാറ്റി. തുടർന്ന് 1998ൽ ശ്രീ പി.കെ. സുബ്രഹ്മണ്യഭട്ടിന്റെ നേതൃത്വത്തിൽ സമാന്തരമായി മലയാളം മീഡിയവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ നാലുകക്ലാസ്സുകളും ഓഫീസും മറ്റൊന്ന് കെ.ഇ.ആർ നാല് ക്ളാസ്സുകളുമാണ് രണ്ടു കമ്പ്യൂട്ടറുകളും നെറ്റ് സൗകര്യവുമുണ്ട് കുടിവെള്ള സൗകര്യം ലഭ്യമാണ് രണ്ടു ശുചിമുറികളുണ്ട്, ഗ്രൗണ്ടും ചുറ്റുമതിലും ഭാഗികമായുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‌കൂൾ ശുചീകരണം ആരോഗ്യക്യാംപ് ബോധവത്കരണ ക്ലാസ് ഫീൽഡ് ട്രിപ്പ് ഗൃഹസന്ദര്ശനം മാഗസിൻ പ്രകാശനം വാർഷികാഘോഷം സയൻസ്‌ഫെയർ വിദ്യാരംഗം കലാകായിക മേഖലകളിലെ മികച്ചനേട്ടങ്ങൾ
മാനേജ്‌മെന്റ്
Single Managementവസിസ്ടാശ്രമ സംഘം എന്ന ട്രസ്റ്റാണ് സ്‌കൂൾ നടത്തുന്നത് ഇപ്പോഴത്തെ മാനേജർ ശ്രീ പി.ജി. ശങ്കരനാരായണ ഭട്ട്
മുൻസാരഥികൾ
1.യു.സുബ്രമണ്യ ഭട്ട്, 2. സി.എച് സുബ്രമണ്യ ഭട്ട്, 3. പി. രാമ ഭട്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ഭാഭാ അറ്റോമിക് സെന്ററിൽ നിന്നും വിരമിച്ച ശാസ്ത്രജ്ഞൻ ശ്രീകൃഷ്ണ ഭട്ട് ദംപേമൂല, 2. ഡോക്ടർ ജയഗോവിന്ദൻ ഉക്കിനടുക്ക