എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
38098-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38098
യൂണിറ്റ് നമ്പർLK/2018/38098
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജയശ്രീ പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ എസ് നായർ
അവസാനം തിരുത്തിയത്
24-07-202438098

അഭിരുചി പരീക്ഷ

പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15 നു നടത്തി.

2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 21വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.

SL NO NAME AD NO CLASS
1 ADHISH A 3459 8
2 ADITHYAN A 3476 8
3 ALAN KOSHY BIJU 3447 8
4 ANAMIKA P S 3491 8
5 ANANDHU KRISHNAN 3471 8
6 APARNA S 3489 8

യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (YIP)

രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ബോധവത്കരണ ക്ലാസ്സ് എടുത്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ആണ് ക്ലാസ്സ് നടത്തിയത് .കുട്ടികൾ തന്നെ വൈ ഐപിയുമായി ബന്ധപ്പെട്ട പ്രസന്റേഷൻ തയ്യാറാക്കുകയും രക്ഷിതാക്കൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു.

ഹെഡ്മിസ്ട്രസ് പ്രീതകുമാരി ടീച്ചർ എല്ലാ രക്ഷിതാക്കളെയും ഈ ഒരു പരിപാടിയിലേക്ക് സ്വാഗതം ചെയ്തു പിടിഎ പ്രസിഡണ്ട് ശ്രീമതി രാജി ആശംസ അറിയിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് പുഷ്പ എംബിടിഎ പ്രസിഡണ്ട് പ്രസീത  എന്നിവരുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരുന്നു വൈ ഐപിയുടെ ചാർജ് ഉള്ള അനീഷ് ടീച്ചർ ആശയ വിശദീകരണം നടത്തി .ഇതിൽ പത്താം ക്ലാസിലെ ലീഡർ കാർത്തിക  ആശയ വിശദീകരണം നടത്തി'

ഹെല്പിങ് ഹാൻഡ് പ്രോഗ്രാം

ഹെല്പിങ് ഹാൻഡ് പ്രൊജക്റ്റ് ടൈപ്പിംഗ്
ഹെല്പിങ് ഹാൻഡ് പ്രൊജക്റ്റ് ടൈപ്പിംഗ്

സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന പഠനപരിവോഷണ പരിപാടിയിൽ അംഗമാകാൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് കഴിഞ്ഞു. വിദ്യാലയത്തിലെ അക്കാദമിക വെല്ലുവിളികൾ തിരിച്ചറിഞ്ഞു കൊണ്ട് ഗുണമേന്മ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തന പദ്ധതിയാണ് ഇത് സ്കൂൾതലത്തിൽ കുട്ടികൾക്ക് പ്രീ ടെസ്റ്റ് നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവരെ മുമ്പോട്ട് കൊണ്ടുവരുന്നതിന് വേണ്ടി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്ന ഒരു പ്രവർത്തനമാണ് ഇത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഈ പ്രോജക്ട് തയ്യാറാക്കിയത്.

SCRIBUS

സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ സ്ക്രൈബസ് ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ ഈ പ്രോജക്ട് രൂപകൽപ്പന ചെയ്തത്. 2023 26 ബാച്ചിലെ വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത്.ഈ പ്രവർത്തനത്തിലൂടെ സോഫ്റ്റ്‌വെയറിന്റെ ഉപയോഗം കൂടുതൽ മെച്ചപ്പെടുത്താനും കുട്ടികൾക്ക് കഴിഞ്ഞു.

നൈപുണി വികസന ദിനം, ജൂലൈ 15

നൈപുണി വികസന ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ അനിമേഷൻ അനന്തസാധ്യതകൾ എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അനീഷ് ആണ് ക്ലാസ്സ് എടുത്തത്. അനിമേഷൻ വീഡിയോകൾ കാണിക്കുകയും സ്വന്തമായി അനിമേഷൻ നിർമ്മിക്കാനുള്ള ആപ്പുകൾ പരിചയപ്പെടുത്തുകയും ചെയ്തു. അനിമേഷിന്റെ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു