എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ
എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ | |
---|---|
വിലാസം | |
പെരിങ്ങത്തൂര്‍ കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 12 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-12-2009 | Namhss |
കണ്ണൂര്‍ ജില്ലയില്‍, പെരിങ്ങളം പഞ്ചായത്തില്‍ കനക മലയുടെ താഴ്വാരത്ത് പെരിങ്ങത്തൂര്‍ പട്ടണത്തില്‍ കടവത്തൂര്‍ റോഡില്‍ എന്‍.എ.എം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ സ്ഥിതിചെയ്യുന്നു. മുസ്ലീം എഡ്യുക്കേഷനല്‍ ആന്റ് കള്‍ച്ചറല്‍ ഫോറം 1995-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ പ്രശസ്ത വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിന്നിരുന്ന പെരിങ്ങത്തൂരില്‍ മുസ്ലീം എഡ്യുക്കേഷനല്‍ ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ കീഴില്‍ വിദ്യാഭ്യാസ-സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ജനാബ്: എന്‍.എ മമ്മു സാഹിബിന്റെ നാമധേയത്തില്‍ 1995ല്‍ എന്‍.എ.എം ഹൈസ്ക്കൂള്‍ സ്ഥാപിതമായി. കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായി ഇന്ന് ഈ വിദ്യാലയം പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളര്‍ച്ചയിലും വിജയ ശതമാനം ഉയര്‍ന്നു നില്‍ക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. പഠന മികവിന്റെ അംഗീകാരമെന്നോണം 2000 ത്തില്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളും അനുവദിച്ചു കിട്ടി.
മാനേജ്മെന്റ്
ഒരു ഹൈസ്ക്കൂളിന്റെ അഭാവത്താല്‍ ഏറെ ദുരിതങ്ങള്‍ അനുഭവിച്ചിരുന്ന പെരിങ്ങത്തൂരിലെ പിന്നാക്കക്കാരുടെ കുട്ടികള്‍ക്ക് വേണ്ടി ഒരു ഹൈസ്ക്കൂള്‍ സ്ഥാപിക്കുക എന്ന ശ്രമകരമായ പ്രവര്‍ത്തനം ലക്ഷ്യമാക്കിക്കൊണ്ട് 1992-ല്‍ സ്ഥാപിതമായ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് മുസ്ലീം എഡ്യുക്കേഷനല്‍ ആന്റ് കള്‍ച്ചറല്‍ ഫോറം (എം.ഇ.സി.എഫ്) ബഹു:എന്‍.എ അബൂബക്കര്‍ മാസ്റ്റര്‍ ചെയര്‍മാനും ബഹു: സി.ഐ മഹമൂദ് മാസ്റ്റര്‍ കണ്‍വീനറുമായി രൂപീകരിച്ച പ്രസ്തുത സംഘടന 1995-ല്‍ ലക്ഷ്യം നേടി. പെരിങ്ങത്തൂരിന്റെ എല്ലാമെല്ലാമായിരുന്ന മനുഷ്യസ്നേഹിയായ ബഹു: എന്‍.എ മമ്മു ഹാജിയുടെ നാമധേയത്തില്‍ എന്‍.എ.എം.മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ 12.06.1995-ന് പെരിങ്ങത്തൂര്‍ മനാറുല്‍ ഇസ്ലാം മദ്രസ്സയില്‍ ആരംഭിച്ചു. ആദ്യത്തെ മാനേജര്‍ ബഹു: കെ.കെ മുഹമ്മദ് ആയിരുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളില്‍ VIII, IX, X ക്ലാസ്സുകള്‍ക്ക് വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മൂവ്വായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും, എല്ലാ മലയാളം, ഇംഗ്ലീഷ് പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്. എല്ലാ ക്ലാസ്സികളിലും ഓഡിയോ, ശുദ്ധീകരിച്ച് കുടിവെള്ളം എന്നിവ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജെ.ആര്‍.സി.
- വര്‍ണ്ണം ആട്സ് ക്ലബ്ബ്.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സ്ക്കൂള്‍ ഡയറി
vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvm,,,,vbnvbvbvvbvbvbvbvnbvbvbvbnvbnvbvbvbvbvbvbvbvbvbvbvbvbvbvbvbvbvbvbvbvbvbvbvbvbnvbvbvbnvbnvnbvnbvbvbnvbvbnvnbvbnvbnvbvbnvbvbvbvbvbnvbvbnvbvbnvbnvbvbvbvbvbvbnvbvbbvbvbvnbvbnvbnvbnvbnvbnvbnvbnvbnvhgvbvhgvbhvhjvhjvhv vy bnvhvvvnbvhbvvvbvgvnbhvbnvhgjfvbfc bcgvc vdc gfvd chg cg ghf hgf g
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1995 - 2002 | എം. സുലൈമാന്‍ |
2002 - 2007 | കെ.പി മമ്മു |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- (വിവരം ലഭ്യമല്ല)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.715357" lon="75.589135" zoom="16" width="350" height="350" selector="no" controls="none">11.071469, 76.077017, NAMHSS PERINGATHUR</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.