ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
15088-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15088
യൂണിറ്റ് നമ്പർLK/2018/15088
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വെെത്തിരി
ലീഡർആയിഷ തഹ്‍ലിയ
ഡെപ്യൂട്ടി ലീഡർഫെെറ‍ൂസ ഫാത്തിമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹാരിസ് കെ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനില എ
അവസാനം തിരുത്തിയത്
19-07-2024Haris k
രക്ഷിതാക്കൾക്ക് IT പരിശീലനം
മിൽമ ഡെയറി- വയനാട്
മിൽമ ഡെയറി- വയനാട്
ഐഡി  കാർഡ് വിതരണം

2021-24 ബാച്ചിൽ 29 അംഗങ്ങളാണ് ഉണ്ടായിരുന്നത്. മുൻ കാലങ്ങളിലെ തുടർച്ചയായി ധാരാളം മികവുറ്റ പ്രവർത്തനങ്ങൾ നടത്താൻ ഈ ബാച്ചിന് കഴിഞ്ഞിട്ടുണ്ട്.

റൊട്ടീൻ ക്ലാസുകൾ,സ്കൂൾ തല ക്യാമ്പുകൾ,ഡിജിറ്റൽ മാഗസിൻ, ഇൻ‍ഡസ്ട്രിയൽ വിസിറ്റ്,...തുടങ്ങിയവയ്ക്ക് പുറമേ രക്ഷിതാക്കൾക്കുള്ള ‍IT പരിശീലനം, അമ്മമാർക്കുള്ള IT പരിശീലനം, ഭിന്ന ശേഷിക്കാ‍ർക്കുള്ള ‍IT പരിശീലനം,മറ്റ് കുട്ടികൾക്കുള്ള ‍IT പരിശീലനം, മറ്റ് പരിശീലനങ്ങൾ, ഡോക്യുമെൻററി തയ്യാറാക്കൽ, പ്രദർശനം, ആനിമേഷൻ ശിൽപശാല, തുടങ്ങിയ പ്രവർത്തനങ്ങൾ ഇവയിൽ ചിലത് മാത്രം.

സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ഹെെസ്കൂൾ വിഭാഗം അനിമേഷൻ മത്സരത്തിൽ മുഹമ്മദ് റംനാസ്  ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചുകൊണ്ട് സംസ്ഥാനതലത്തിൽ പങ്കെടുത്തു.അംഗങ്ങളുടെ വ്യക്തിഗത-ഗ്രൂപ്പ് അസെെൻമെന്റുകൾ മികച്ച നലവാരം പുലർത്തി.എ ഗ്രേഡോടെ ഗ്രേസ് മാർക്കിന് അർഹത നേടാൻ കുട്ടികൾക്ക് കഴിഞ്ഞത് വലിയ നേട്ടമായി.2023 വർഷത്തെ വയനാട് ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിനുള്ള അവാർഡിന് കുറുമ്പാല ഹെെസ്കൂളിന് അർഹത നേടാൻ ഈ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിച്ചു.

രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം

സെെബർ സുരക്ഷാ ബോധവത്ക്കരണം, ഐ ടി പരിശീലനം എന്നിവ നൽകി രക്ഷിതാക്കളെയും സ്മാർട്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വർഷവും രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നത്. കൂടാതെ കുട്ടികളുടെ പഠന കാര്യങ്ങളിൽ കെെത്താങ്ങ് നൽകാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനായി സമഗ്രയുടെ സാധ്യതകൾ പരിചയപ്പെടുത്തുന്നു.ഇ റിസോഴ്സുകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി വരുന്നു.