എ എം യു പി എസ് മാക്കൂട്ടം/ദുരിതാശ്വാസം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐക്യദാർഢ്യം
കേരളത്തെ പ്രളയം വിഴുങ്ങിയപ്പോൾ 2018 ആഗസ്റ്റ് 29 -ാം തിയ്യതി സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും പ്രളയ ദുരിതത്തിനിരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും പി ടി എ പ്രതിനിധികളും സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവുമെന്ന് പ്രതിജ്ഞയെടുത്തു.
ആദിവാസി ഊരിലേക്ക്
വയനാട്ടിലെ ആദിവാസി കോളനികൾ, പ്രളയ ബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പി ടി എ യുടെ നേതൃത്തിൽ അരി, പല വ്യജ്ഞനങ്ങൾ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ, പുതപ്പുകൾ, കുടകൾ, ബാഗുകൾ തുടങ്ങിയവ വാഹനത്തിൽ എത്തിച്ചു നൽകി. കുന്നമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. എ കെ ഷൗക്കത്തലി ദുരിതാശ്വാസ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, നാട്ടുകാർ, വ്യാപാര സ്ഥാപന ഉടമകൾ തുടങ്ങിയവർ ഈ സദുദ്യമത്തിലേക്ക് സാധനങ്ങൾ സംഭാവനയായി നൽകി. രാവിലെ 8.30 ന് പുറപ്പെട്ട യാത്ര രാത്രി 9 മണിക്ക് തിരിച്ചെത്തി. ഹെഡമാസ്റ്റർ പി അബ്ദുൽ സലീം, പി ടി എ പ്രസിഡണ്ട് കെ എം ഗിരീഷ്, വി പി സലീം, ടി കബീർ, എം കെ മുഹമ്മദ് മാസ്റ്റർ, എം ജമാലുദ്ദീൻ മാസ്റ്റർ, എം പി സാജിത, ഇ അബ്ദുൽ ജലീൽ തുടങ്ങിയവർ ദുരിതാശ്വാസ യാത്രയിൽ പങ്കാളികളായി.
വീട് ശുചീകരണം
പ്രളയത്തിൽ പൂനൂർ പുഴയിലെ ചളിവെള്ളം കയറി ഉപയോഗ ശൂന്യമായ വീടും പരിസരവും (വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഹൈഫ ഷെറിൻ) 2018 ആഗസ്റ്റ് 31 ന് പി ടി എ യുടെ ആഭിമുഖ്യത്തിൽ വാസയോഗ്യമാക്കി. ഹെഡമാസ്റ്റർ പി അബ്ദുൽ സലീം, പി ടി എ പ്രസിഡണ്ട് കെ എം ഗിരീഷ്, വി പി സലീം, ടി കബീർ, എം കെ മുഹമ്മദ് മാസ്റ്റർ, എം ജമാലുദ്ദീൻ മാസ്റ്റർ, പി ജമാലുദ്ദീൻ മാസ്റ്റർ, എ എം ഷമീർ, കെ സാജിദ് തുടങ്ങിയവർ നേതൃത്വം നൽകി.