സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ/Say No To Drugs Campaign

21:29, 4 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22264 (സംവാദം | സംഭാവനകൾ) ('ജൂൺ 26ന് ലഹരിവിരുദ്ധ ദിനം പ്രധാനാധ്യാപിക മിനിമോൾ ടീച്ചർ ഉദ്ഘാടനം ചെയ്ത് ആ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകി.ശേഷം ലഹരി വിരുദ്ധ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 26ന് ലഹരിവിരുദ്ധ ദിനം പ്രധാനാധ്യാപിക മിനിമോൾ ടീച്ചർ ഉദ്ഘാടനം ചെയ്ത് ആ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകി.ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ ഹണില ടീച്ചർ സ്കൂൾ അസംബ്ലിയിൽ ചൊല്ലിക്കൊടുത്ത് അന്നേ ദിവസത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ലഹരി വിരുദ്ധ പ്ലക്കാഡുകൾ പിടിച്ചുകൊണ്ട് കോടന്നൂർ  ഗ്രാമത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ഒരു സൈക്കിൾ റാലി നടത്തി.എൽ.പി യു.പി കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ശ്രീമതി ഗ്രീന ടീച്ചർ എടുത്തു. ഇന്നത്തെ തലമുറ ലഹരിക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജീവിതമാണ് ലഹരി എന്ന് തിരിച്ചറിഞ്ഞ് ജീവിതത്തെയാണ് ആസ്വദിക്കേണ്ടത് എന്ന് മനസ്സിലാക്കി കൊടുത്തു.