ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:54, 22 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34024alappuzha (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ചേർത്തലയിലെയും പരിസരപ്രദേശങ്ങളിലെയും പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി 1951 ലാണ് ഹൈസ്കൂൾ വിഭാഗം ആരംഭിക്കുന്നത് . നിലവിൽ 1590 കുട്ടികളും 52 അധ്യാപകരും 5 അനധ്യാപകരും പ്രവർത്തിക്കുന്നു .2021 2022 അധ്യയനവർഷം 27 ഡിവിഷനുകൾ ആണ് പ്രവർത്തിക്കുന്നത്. 27 ഡിവിഷനുകളിൽ 24 എണ്ണം ഹൈടെക് ക്ലാസ് മുറികൾ ആണ് .

അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ . സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ സജീവമായി നിലനിർത്തുന്നതിൽ ഹൈസ്കൂൾവിഭാഗം ശ്രദ്ധിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന പാഠ്യ,- പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം സ്കൂൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന പരിപാടികളും സ്കൂളിൽ നടപ്പാക്കുന്നു.

പ്രവർത്തനങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിലേതുപോലെ തന്നെ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളിലും സജീവമാണ് അപ്പർ പ്രൈമറി വിഭാഗവും.

ജ്യോതിർഗമയ


കുട്ടികളിലെ മാതൃഭാഷാ പരമായ പഠന പിന്നോക്കാവസ്ഥ പരിഹരിക്കാനായി രൂപകൽപന ചെയ്ത് നടപ്പാക്കിയ പദ്ധതിയാണ് ജ്യോതിർഗമയ .ആദ്യ ഘട്ടമായി ജൂൺ ആദ്യവാരം ഹൈസ്കൂൾ ക്ലാസ്സുകളിൽ ഒരു pre test നടത്തി ഓരോ ക്ലാസ്സിലും ഭാഷ വായിക്കുന്നതിലുംഎഴുതുന്നതിലും പ്രയോഗിക്കുന്നതിലും ബുദ്ധിമുട്ട് നേരിടുന്നവരെ കണ്ടെത്തി..പിന്നീട് ഇവരെ നിലവാരമനുസരിച്ച് വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചു. പിന്നീട് ഓരോ ഗ്രൂപ്പിനും അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകി .അക്ഷരക്കളികളും വിവിധ തരത്തിൽ അക്ഷരങ്ങൾ പ്രദർശിപ്പിച്ച കാർഡുകളുമെല്ലാം ഇതിനായി വിനിയോഗിച്ചു.ഇവർക്കായി പ്രത്യേക വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് അതിലൂടെയും വിവിധ പ്രവർത്തനങ്ങൾ നൽകി. കഴിഞ്ഞ പഠനവർഷങ്ങളിലും നടത്തിയിരുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു.ഇതിലൂടെ കുട്ടികളിൽ വളരെയധികം മാറ്റമുണ്ടാക്കാനും അവരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സാധിച്ചു.

അക്ഷരശ്ലോക ക്ലബ്ബ്

സ്കൂളിൽ സജീവമായ ഒരു അക്ഷരശ്ലോക ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.ഓരോ ക്ലാസ്സിൽ നിന്നും അഭിരുചിയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ഒരു ഗ്രൂപ്പുണ്ടാക്കുകയും പ്രസിദ്ധവും അർത്ഥസമ്പന്നവുമായ ശ്ലോകങ്ങൾ തെരഞ്ഞെടുത്ത് പഠിപ്പിക്കുകയും ഓരോ മാസത്തിലും അക്ഷരശ്ലോക സദസ്സ് നടത്തുകയും ചെയ്യുന്നു. എല്ലാ മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ചകളിലാണ് ഇത് സംഘടിപ്പിക്കുന്നത്



ഗണിതോപകരണ നിർമാണ ശില്പശാല

ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി.

പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ

ഗണിതത്തിലെ പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ എന്ന പദ്ധത നടപ്പിലാക്കി.20 കുട്ടികൾ പങ്കെടുത്ത ഈ പരിശീലനത്തിന് സ്കൂൾ സമയത്തിന് പുറമേ കൂടുതൽ സമയം കണ്ടെത്തി പരിശീലനം നൽകി.പഠനോപകരണങ്ങളും ലഘുഭക്ഷണവും നൽകിയ ഈ പരിശീലനത്തിലൂടെ ഗണിതത്തിലെ പിന്നോക്കക്കാരെ മുന്നിട്ടു കൊണ്ടുവരാൻ സാധിച്ചു. ശ്രദ്ധ പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

കമ്യൂണിക്കേറ്റീവ് സ്കിൽ വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ sHOLA നയിച്ച ഈ wവർക്ക്ഷോപ്പിൽ 55 കുട്ടികൾ പങ്കെടുത്തു.

വിവിധ ദിനാചരണങ്ങൾ

യൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.