എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

      വില്ല്യാപള്ളി എം. ജെ.വി.ഇച്ഛ്. എസ് സ്കൂൾ പ്രവേശനോത്സവം നിറയേം എന്ന് നമധേയത്തിൽ വിപുലമായി ആഘോഷിച്ചു . നവാഗതരെ സ്കൂൾ കാവടത്തിൽ നിന്നും ഹെഡ് മാസ്റ്റരുടെ നേതൃത്വത്തിൽ ബാൻഡ് മേളം , NCC, SPC, JRC, SCOUT and GUIDE, LITTLE KITES എന്നിവരുടെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു.

പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് യൂനുസ് മലരമ്പത്തിന്റെ അധ്യക്ഷതയിൽ വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മുരളി പൂളക്കണ്ടി ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ മുഹമ്മദലി വാഴയിൽ, ഷഫീഖ് ടി ആശംസകൾ അറപ്പിച്ചു. പ്രശസ്ത പിന്നണി ഗയകൻ അഫ്‌സൽ മുഖ്യാതിഥിയുമായിരുന്നു. ഹെഡ്മാസ്റ്റർ ശംസുദ്ധീൻ ആർ സ്വാഗതവും റാഷിദ്‌  പനോളി നന്ദിയും രേഖപ്പെടുത്തി. വിദ്യാർഥികളും അധ്യാപകരും കലാപരിപാടികൾ അവതരിപ്പിച്ചു.

അദ്ധ്യപകരായ അസീസ്, മുഹമ്മദ്‌, ശരത്ത് , അബ്ദുൽ അസീസ്, ഷമീറ, തീർത്ഥ, ഷിജി, അബ്ദുൽ മജീദ്, ശിവേഷ്. പി. പി, റിയാദ് എൻ, ഷമീർ ,സുഹൈൽ.എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

ചിത്രശാല

2024-25 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ ക്ലാസ്

നല്ല തുടക്കം പാതി മനോഹരമാക്കുമെന്നാണ്‌ .  വലിയവലിയ സ്വപ്നങ്ങൾ കണ്ട്‌ അവനവൻറെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഇന്നിന്റെയും  നാളെയുടെയും പ്രതീക്ഷകളായി ഓരോ കുട്ടികളും മാറാനുള്ള പ്രചോദനമായി തീർന്നു പ്രോഗ്രാം. സ്കൂൾ എഡ്യുകെയർ കോഡിനേറ്റർ അനീഷ് മുഹമ്മദ് ക്ലാസിന് നേതൃത്വം നൽകി.

പരിസ്ഥിതി ദിനാചരണം

എം ജെ വി എച്ച്എസ്എസ് വില്യാപ്പള്ളി  ജൂൺ 5 പരിസ്ഥിതി ദിനാചരണം ഹെഡ്മാസ്റ്റർ ഷംസുദ്ധീൻ മാസ്റ്റർ വൃക്ഷ തൈ നട്ടു കൊണ്ട്  ഉദ്ഘാടനം ചെയ്തു. ദിനാചണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, ചിത്രരചന,  ഉപന്യാസ രചന എന്നിവ സംഘടിപ്പിച്ചു.