എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 4 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42041 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഡിജിറ്റൽ മാഗസിൻ

സ്കൂളുകളിൽ വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ മാഗസിനുകളും ക്ലാസ് മാഗസിനുകളും തയ്യാറാക്കാറുണ്ട് .ഹൈടെക് സൗകര്യങ്ങൾ നിലവിൽ വന്ന സ്കൂളുകൾക്ക് ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ അനായാസമായി ചെയ്യാനുള്ള സൗകര്യം ലഭ്യമാണ് .

ലിറ്റിൽ യൂണിറ്റിന്റെ ഒരു പ്രധാന പ്രവർത്തനം എന്ന നിലയിൽ ഓരോ വർഷവും ഒരു സ്കൂൾ മാഗസിൻ പുറത്തിറക്കേണ്ടതുണ്ട്. എല്ലാ ക്ലാസുകളിലെയും കുട്ടികളുടെയും അധ്യാപകരുടെയും സൃഷ്ടികൾ, കഥകൾ ,കവിതകൾ ,ലേഖനങ്ങൾ, ശാസ്ത്രകുറിപ്പുകൾ ,യാത്രാവിവരണങ്ങൾ ,അനുഭവക്കുറിപ്പുകൾ ,ചിത്രങ്ങൾ എന്നിവ അതിൽ ഉൾപ്പെടണം. മാഗസിൻ തയ്യാറാക്കാനുള്ള ആസൂത്രണം മുൻകൂട്ടി ചെയ്യണം. മാഗസിൻകമ്മിറ്റിയെ മുൻകൂട്ടി നിശ്ചയിക്കണം. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ മാഗസിൻ എഡിറ്റോറിയൽ അംഗങ്ങൾക്ക് മാഗസിൻ നിർമാണത്തെക്കുറിച്ച് പരിശീലനം നൽകുക, ശേഖരിച്ച രചനകൾ അധ്യാപകരുടെ സഹായത്തോടെ ആവശ്യമായ മാറ്റങ്ങൾ വരുത്തി ടൈപ്പ് ചെയ്ത് ഒരു ഫോൾഡറിൽ ശേഖരിക്കുക, കുട്ടികൾ പരിചയപ്പെട്ട ഇമേജ് എഡിറ്റിംഗ് സോഫ്റ്റ് വയറുകളായ ജിമ്പിലോ ഇങ്ക് സ്‌കേപ്പിലോ കവർ പേജുകളും തയ്യാറാക്കാവുന്നതാണ്. ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ നേതൃത്വത്തിലും സാങ്കേതിക സഹായത്താലുമാണ് ഈ പ്രവർത്തനങ്ങൾ നടക്കേണ്ടത്.മാഗസിൻ നിർമ്മാണം ഡിസംബർ മാസത്തിൽ പൂർത്തിയാക്കുകയും വേണം.

ഡിജിറ്റൽ മാഗസിൻ 2019

കൈവഴി

ഡിജിറ്റൽ മാഗസിൻ 2024

മിറർ